'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?; ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല; ട്രാൻസ്ജെൻഡർ അനന്യയുടെ മരണം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ചില മറുപടികൾ: ഡോ.മനോജ് വെള്ളനാടിന്റെ പോസ്റ്റ് ചർച്ചയാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്'-ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാൾക്ക് തോന്നാവുന്ന കാര്യമാണ് ഡോ.മനോജ് വെള്ളനാട് തന്റെ കുറിപ്പിൽ ലളിതമായി പറയുന്നത്.
റിനൈമെഡിസിറ്റിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് വന്നുവെന്നും തനിക്ക് തീരാദുരിതമാണ് അത് സമ്മാനിച്ചതെന്നും അനന്യ പറഞ്ഞിരുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്ത് ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതർ വാദിക്കുന്നു. അതിനിടെ, ചിലർ ദൈവം തന്നത് എന്തിന് ഓപ്പറേഷൻ ചെയ്തുമാറ്റിയെന്നും മറ്റും ചോദിക്കുകയും ചെയ്യുന്നു. 'ഈ പറഞ്ഞത് ഡോക്ടർമാർക്ക് മാത്രമല്ലാ, സകല മനുഷ്യർക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷേ ഡോക്ടർമാർക്കു പോലും അതില്ലായെങ്കിൽ സമൂഹത്തിൽ നിന്നും 'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല. ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്?'തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.മനോജ് വെള്ളനാട് തന്റെ കുറിപ്പിൽ ചോദിക്കുന്നു.
ഡോക്ടറുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
'1. ആദ്യം വേണ്ടത് സെക്സ് എന്താണ്, ജൻഡർ എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തിൽ ഉൾപ്പെടുത്തുക. LGBTIQ+ ആൾക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടർമാരെ ഒന്നാം വർഷം ഫിസിയോളജി പഠിപ്പിക്കുമ്പോൾ മുതൽ പഠിപ്പിക്കുക. ഒരാൾ ട്രാൻസ് -ഹോമോ - ക്വിയർ ഒക്കെ ആവുന്നത് അയാളുടെ ചോയ്സ് അല്ലാന്നും മനോരോഗമോ ശരീരരോഗമോ അല്ലാന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാൽ ട്രാൻസ്-ഹോമോ ഫോബിയകൾ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്നമാണെന്നും പഠിപ്പിക്കണം.
ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളേൽ കെട്ടിയാലൊന്നും ഒരാൾ modern medicine ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവൽ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ൽ ജീവിക്കുന്ന ഒരു well dressed homo sapien മാത്രം.
ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്.
2. ഈ പറഞ്ഞത് ഡോക്ടർമാർക്ക് മാത്രമല്ലാ, സകല മനുഷ്യർക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷേ ഡോക്ടർമാർക്കു പോലും അതില്ലായെങ്കിൽ സമൂഹത്തിൽ നിന്നും 'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല. ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്?
3. ട്രാൻസ്- ഹോമോ സെൻട്രിക് ആയിട്ടുള്ള ആരോഗ്യസേവന സൗകര്യങ്ങൾ സർക്കാർ തലത്തിൽ നിലവിൽ വരണം. ഓരോന്നിനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണം. ഒരു വ്യക്തി ഏതു പ്രായത്തിലാണെങ്കിലും തന്റെ gender / sexuality identify ചെയ്ത് താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർക്ക് സൗഹാർദ്ദപരമായി സമീപിക്കാൻ പറ്റുന്ന ഒരു സംവിധാനം. ചികിത്സ വേണ്ടവർക്ക് അത് ലഭ്യമാക്കാനും ശരിയായ ശാസ്ത്രീയമായ ചികിത്സകൾ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആ സംവിധാനത്തിന് കഴിയണം.
4. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക സ്കീമുകൾ സർക്കാർ ഏർപ്പെടുത്തേണ്ടി വരും. പിച്ചയെടുത്തും സെക്സ് വർക്ക് ചെയ്തും സ്വകാര്യതയെ പോലും പണയം വച്ച് പണം യാചിച്ചും സ്വന്തം ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തി കൂടുതൽ ദുരിതത്തിലാവുന്ന അവസ്ഥ പൂർണമായും ഒഴിവാക്കുന്ന ഒരു സംവിധാനം വരണം. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ മുഴുവൻ സർക്കാർ സൗജന്യമാക്കിയതുപോലെ ഒരു സംവിധാനം.
5. കേരളത്തിൽ ചുരുങ്ങിയത് 2 സർക്കാർ മെഡിക്കൽ കോളേജുകളിലെങ്കിലും ഇവർക്കുവേണ്ട എല്ലാതരം ചികിത്സകളും ഉറപ്പുവരുത്തുക. ഈ മനുഷ്യരെ പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ തന്നെ മുന്നോട്ടുവന്ന് ഡോക്ടർമാരെ ഇക്കാര്യത്തിന് വേണ്ടി പ്രത്യേകം ട്രെയിൻ ചെയ്യിപ്പിച്ച് experts ആക്കുക. ആ വിധം അന്താരാഷ്ട്ര നിലവാരത്തിൽ ടെയിനിങ് കിട്ടിയവർ ഗവൺമെന്റ് സെക്റ്ററിലും വേണം. കൂടാതെ ഇവർക്കുവേണ്ട Speciality ഓപ്പികൾ തുടങ്ങുക.
6. സ്കൂൾതലം മുതലുള്ള പാഠപുസ്തകങ്ങളിൽ sex/gender/sexuality സംബന്ധിച്ച ശാസ്ത്രീയമായ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
ഇതൊക്കെ ചെയ്താലും തലച്ചോറ് പരിണമിക്കാത്തവർ സമൂഹത്തിൽ കുറച്ചെങ്കിലും പിന്നെയും കാണുമെന്ന് നമുക്കറിയാം. ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ടല്ലോ. അവരെ അവഗണിക്കാനേ പറ്റൂ..
മാറ്റം വരട്ടെ. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ..'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍