Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

'മുൻപൊക്കെ പീഡിപ്പിച്ചു എന്നു കേൾക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി; കാലങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരോട് പുച്ഛം മാത്രം'; വ്യാജ പീഡന പരാതികൾ നൽകുന്നവർക്കെതിരെ ഡോ. അനുജ ജോസഫിന്റെ കുറിപ്പ്

'മുൻപൊക്കെ പീഡിപ്പിച്ചു എന്നു കേൾക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി; കാലങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരോട് പുച്ഛം മാത്രം'; വ്യാജ പീഡന പരാതികൾ നൽകുന്നവർക്കെതിരെ ഡോ. അനുജ ജോസഫിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീ പീഡന സംഭവങ്ങളിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന നാടാണ് കേരളം. എന്നാൽ, പലപ്പോഴും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ പോലും ചിലർ വ്യക്തിവൈരാഗ്യം തീർക്കാനുള്ള അവസരമാക്കി മാറ്റാറുണ്ട്. ഇത്തരക്കാർക്കെതിതെ തുറന്നു പ്രതികരിച്ചു കൊണ്ട രംഗത്തെത്തിയിരിക്കയാണ്. ഡോ. അനുജ ജോസഫ്. ഫേസ്‌ബുക്കിൽ എനവുതിയ കുറിപ്പിലൂടെയാണ് അവർ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കാലങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരോട് പുച്ഛം മാത്രമാണെന്ന് അനർ കുറിക്കുന്നത്.

ഡോ. അനുജ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്;

ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പലരും വർഷങ്ങൾക്കിപ്പുറം 'പീഡിപ്പിച്ചേ, സ്ഥലവും വിവരങ്ങളും ഉൾപ്പെടെ പറയാവേ ' ഇത്തരത്തിൽ വാർത്തകളിൽ നിറയുന്ന പീഡനവിധേയരോട് ഒരു ശരാശരി മലയാളിക്ക് പറയാൻ ചിലതുണ്ട്.(വിധിയുടെ ക്രൂരതയിൽ മുറിവേൽക്കപ്പെട്ടവരെ ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല ) ആദ്യമൊന്നും പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പാവം, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തിൽ മനസിലാക്കി കളഞ്ഞു, തെറ്റു പറയാനാവില്ല,കാര്യങ്ങൾ ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു കാണണം!അതെങ്ങനെ ശരിയാകും സ്ഥലവും മറ്റുമൊക്കെ കൃത്യമായിട്ട് അറിയാല്ലോ, ശേ, വെറുതെ, ഒന്നും അറിയത്തില്ലെന്നേ, ഒരാളുടെ സമ്മതമില്ലാതെ അയാളുടെ മേലുള്ള ശാരീരികവും മാനസികവുമായ കടന്നു കയറ്റമാണ് 'പീഡനമെന്ന' ധാരണയാണ് ഞാനുൾപ്പെടെയുള്ള പൊതുസമൂഹത്തിനുള്ളത്. അത്തരത്തിൽ മുറിവേൽക്കപ്പെടുന്ന ഏതു വ്യക്തിക്കും നീതി ലഭിക്കണമെന്ന അഭിപ്രായത്തിൽ മാറ്റമില്ല.

അടുത്തിടെ കാണാനിടയായ ഒരു അഭിപ്രായം കൂടെ ചേർക്കുന്നു. 'ചാൻസ് തരാമെന്ന് പറഞ്ഞു പീഡിപ്പിച്ചു, ഒരു വർഷമായി ഭീക്ഷണിപെടുത്തി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മാധ്യമ ശ്രദ്ധ പിടിക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും പീഡനം ഒരു ആയുധം ആക്കി എടുത്തപ്പൊ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. പണ്ടൊക്കെ പീഡനം എന്ന് പറഞ്ഞാൽ എല്ലാരും ഒറ്റ കെട്ടായി പെണ്ണിന്റെ കൂടെ മാത്രം നിൽക്കും പക്ഷെ ഇപ്പൊ ളമസല ൃമുല കേസുകൾ കാരണം ജീവിതം തകരുന്നവരാണ് ബഹുഭൂരിപക്ഷവും അതുകൊണ്ട് ആളുകൾ തുടർച്ച ആയി പീഡിപ്പിച്ചെന്നൊക്കെ പറയുന്ന പരാതികൾ സംശയത്തോടെ കാണുന്നത്.'

നിലവിലെ സാഹചര്യത്തിൽ, മേൽപ്പറഞ്ഞ അഭിപ്രായം ശെരി വയ്ക്കുന്നവരാണ് ഏറെപേരും. മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖർ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിൽ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം. നിങ്ങളുടെ ആവശ്യങ്ങൾ കഴിയുമ്പോൾ പീഡനവും മറ്റുമായി വാർത്തകളിൽ ഇടം നേടാനുള്ള ഈ പരിപാടി അങ്ങു നിർത്തരുതോ, പ്രതികരിക്കേണ്ടിടത്തു നിശബ്ദരായിട്ട് കാലം കഴിയുമ്പോൾ മാത്രം സുബോധം വരുന്ന ഈ ഏർപ്പാടങ്ങു നിർത്തരുതോ , നീതി അർഹിക്കുന്നവരോടൊപ്പം സമൂഹം എന്നുമുണ്ടാകും.

നിങ്ങളുടെ പ്രഹസനങ്ങൾ കണ്ടു മടുത്തു, ഇവിടെ നീതി നിഷേധിക്കപ്പെടുന്ന ഒരുപാടു കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, കുടുംബങ്ങളിൽ നിന്നു പോലും ക്രൂരതയേറ്റു വാങ്ങേണ്ടി വന്ന പാവങ്ങൾ, പീഡന വാർത്തകൾ നിരന്തരം കേൾക്കുന്നോണ്ട് ഇന്നെല്ലാവർക്കും അതൊരു വിഷയമല്ല, രാവിലെ തൊട്ടു രാത്രി വരെ പീഡനവും തുറന്നു പറച്ചിലുമാണ്. ഇതിനിടയിൽ സമൂഹത്തിന്റെ ഇടപെടൽ വേണ്ടതായ പലതിനോടും ആൾക്കാർക്ക് പതിവ് നിസ്സംഗതാ മനോഭാവവും. മുൻപൊക്കെ പീഡിപ്പിച്ചു എന്നു കേൾക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി. എന്തോ prestige matter പോലാണ് പല തുറന്നുപറച്ചിലുകളും.ഇതിനൊരു അവസാനമില്ലേ എന്നു തോന്നിപ്പിക്കുന്ന വിധം. പീഡനവിധേയയായ ആളോട് അവർക്ക് വേദനയോ അഭിമാന ക്ഷതമോ ഒന്നുമുണ്ടാകാതെ വേണം മൊഴി രേഖപെടുത്താൻ എന്ന നിബന്ധന പോലും തങ്ങൾക്ക് വേണ്ടെന്ന നിലപാടിൽ ' നിങ്ങൾ ചോദിച്ചില്ലേലും ശെരി വള്ളി പുള്ളി വിടാതെ പീഡന കഥകൾ പറയാനായി ready ആയി ഒരു കൂട്ടരും. കൃത്യം നടന്നു കഴിഞ്ഞപ്പോൾ പരാതിപ്പെടാനോ ഒന്നും മെനെക്കടാണ്ട് വർഷങ്ങൾ കഴിയുമ്പോൾ പീഡനമെന്നും പറഞ്ഞു മാധ്യമ ശ്രദ്ധ ലഭിക്കാൻ ഇത്തരത്തിൽ ഇറങ്ങി തിരിക്കുന്നവരെ ശിക്ഷിക്കാൻ നിയമം വല്ലോമുണ്ടായിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരെ പ്രതിനിധികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP