Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആടുജീവിതം ടീം ജോർദാനിൽ പെട്ടുപോയത് ഏറെ വിഷമമുണ്ടാക്കുന്നതാണ്; പൃഥ്വിയുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. ഇപ്പോൾ മൂന്നാഴ്‌ച്ചയായി ഷൂട്ടിങ് നിർത്തിവെച്ചിരിക്കയാണ്; അസുഖങ്ങളൊന്നും അവരെ ബാധിച്ചിട്ടില്ല; ജോർദാനിൽ പെട്ടുപോയ പൃഥ്വിയെ കുറിച്ച് ദുൽഖർ സൽമാൻ

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജിനായി വിലപിച്ച നടൻ ദുൽഖർ സൽമാൻ. ഉറ്റ സുഹൃത്തായ പൃഥ്വിരാജും സംവിധായകൻ ബ്ലെസി ഉൾപ്പെടെയുള്ള ഷൂട്ടിങ് സംഘവും ജോർദാനിൽ കുടുങ്ങിക്കിടക്കുന്നതിൽ ദുഃഖമുണ്ടെന്നു തുറന്നു പറഞ്ഞാണ് ദുൽഖർ രംഗത്തെത്തിയത്. 

സിനിമാനിരൂപകൻ രാജീവ് മസന്തുമായി വീഡിയോ കോൺഫറൻസിങിലൂടെ നടത്തിയ അഭിമുഖത്തിനിടെയാണ് ദുൽഖർ ഇതു പറഞ്ഞത്.

കൊറോണ വൈറസ് സാഹചര്യം കാരണം ആടുജീവിതം ടീം ജോർദാനിൽ പെട്ടുപോയത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. പൃഥ്വിയുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. ഇപ്പോൾ മൂന്നാഴ്‌ച്ചയായി ഷൂട്ടിങ് നിർത്തിവെച്ചിരിക്കയാണ് എന്ന് നാട്ടിലെത്താനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ഇരിക്കുകയാണ്. അസുഖങ്ങളൊന്നും അവരെ ബാധിച്ചിട്ടില്ല. പൃഥ്വി ആറുമാസമായി ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പകളിലായിരുന്നു. പട്ടിണി കിടന്ന് ശരീരഭാരം കുറച്ചു. ദുൽഖർ പറയുന്നു.

മുമ്പത്തെക്കാളും ഇപ്പോഴാണ് പൃഥ്വിരാജുമായി കൂടുതൽ അടുക്കുന്നതെന്നും ദുൽഖർ പറഞ്ഞു. സിനിമാകാര്യങ്ങളും പുതിയ പ്രൊജക്ടുകളെക്കുറിച്ചുമൊന്നും സംസാരിക്കാറില്ലായിരുന്നു. ഇത്ര കാലമായിട്ടും ഇങ്ങനെയൊരു ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. പൃഥ്വിക്ക് മെസേജുകൾ അയ്ക്കാറുണ്ട്. കാറുകളെക്കുറിച്ചാണ് തങ്ങൾ കൂടുതലും സംസാരിക്കാറുള്ളതെന്നും ദുൽഖർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP