Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

സൈബർ ലോകത്ത് ഹിറ്റായി ട്രംപിന്റെ മാപ്പിളപ്പാട്ട്; അമേരിക്കൻ പ്രസിഡന്റിനെ കൊണ്ട് മലയാളം പാട്ട് പാടിച്ചത് നമ്മുടെ ചങ്ങനാശ്ശേരിക്കാരൻ തന്നെ; അജ്മൽ സാബുവിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ

സൈബർ ലോകത്ത് ഹിറ്റായി ട്രംപിന്റെ മാപ്പിളപ്പാട്ട്; അമേരിക്കൻ പ്രസിഡന്റിനെ കൊണ്ട് മലയാളം പാട്ട് പാടിച്ചത് നമ്മുടെ ചങ്ങനാശ്ശേരിക്കാരൻ തന്നെ; അജ്മൽ സാബുവിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാട്ട് പാടുന്നു. അതും നല്ല അസ്സൽ മലയാളം മാപ്പിള പാട്ട്.ലോകം ഏറ്റെടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്കളിൽ നിറയുന്നത്. ആ വീഡിയോയ്ക്ക് പിന്നിലും നമ്മുടെ ചങ്ങനാശ്ശേരിക്കാരൻ അജ്മൽ സാബുവാണ്, റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയ അതേപ്രതിഭ തന്നെ.

ചങ്ങനാശേരിക്കാരൻ അജ്മൽ സാബുവെന്ന ചെറുപ്പക്കാരൻ എഡിറ്റ് ചെയ്ത ഒരു മിനിറ്റുള്ള വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഹിറ്റ് പാട്ടിനൊത്ത് ട്രംപിന്റെ പ്രസംഗ വീഡിയോയുടെ ചുണ്ടനക്കം ക്രമീകരിച്ചാണ് ആമിനത്താത്തയുടെ ട്രംപ് വേർഷൻ പുറത്തുവന്നത്. പ്രശസ്തരടക്കമുള്ളവർ ഈ വീഡിയോ തങ്ങളുടെ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു.

രണ്ട് ദിവസമെടുത്താണ് താനീ വീഡിയോ എഡിറ്റ് ചെയ്തതെന്ന് അജ്മൽ. സാധാരണ മൂന്നോ നാലോ മണിക്കൂറിൽ തീരുന്നതാണ്. എന്നാൽ ട്രംപിന്റെ ലിപ് സിങ്ക് പാട്ടുമായി ചേർത്തെടുക്കാൻ കുറച്ചുസമയം വേണ്ടിവന്നു. രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 8 മണിക്കൂറിലധികം ഞാൻ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. 30 മിനിട്ടുള്ള പ്രസംഗമായിരുന്നു അത്. പലയിടത്തുനിന്നും വിഷ്വൽ കട്ട് ചെയ്തെടുത്താണ് ഈ രൂപത്തിലാക്കിയെടുത്തെന്നും അജ്മൽ സാബു. cuts.zzz എന്ന അജ്മലിന്റെ സ്വന്തം പേജിൽ പബ്ലിഷ് ചെയ്ത ഈ വീഡിയോ ആയിരക്കണക്കിന് പേർ ഏറ്റെടുത്തുകഴിഞ്ഞു.

ഈ വീഡിയോ ചെയ്യാൻ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നാണ് അജ്മൽ പറയുന്നത്. ജോലിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണല്ലോ ഇപ്പോൾ.പരിചയക്കാർ പലരും ചോദിക്കാൻ തുടങ്ങി പുതിയ ട്രോളൊന്നുമില്ലേയെന്ന്. അങ്ങനെയാണ് ഈ വീഡിയോ പിറവിയെടുക്കുന്നതെന്ന് അജ്മൽ. ഹണിബീ 2.5 എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്ത്, ലാൽ ആലപിച്ച 'ആമിന താത്താടെ പൊന്നു മോളാണ്' എന്ന പാട്ടാണ് ട്രംപിനെവച്ച് അജമൽ എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ അത് വച്ചൊരു വീഡിയോ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ ഒത്തുവന്നത് ട്രംപിനെയാണെന്ന് മാത്രം. അജ്മൽ വ്യക്തമാക്കി.

തന്റെ ട്രോൾ വീഡിയോ നടൻ ലാൽ അടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ടെന്നും തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണതെന്നും അജ്മൽ പറയുന്നു. ലാലിനെക്കൂടാതെ വിനീത് ശ്രീനിവാസൻ,ധ്യാൻ തുടങ്ങി നിരവധി ചലച്ചിത്ര മേഖലകളിലുള്ളവരും ഈ വീഡിയോയ്ക്ക് അഭിനന്ദനമർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അജ്മൽ സാബുവിന് മലയാള സിനിമയുമായും ഒരു ബന്ധമുണ്ട്. ലവ് ആക്ഷൻ, ഡ്രാമ എന്ന നിവിൻ പോളി ചിത്രത്തിന്റേതടക്കം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള അജ്മലിന് കൂടുതൽ ഇഷ്ടം സിനിമാട്ടോഗ്രഫിയാണ്. ലൗവ് ആക്ഷൻ ഡ്രാമയുടെ സഹസംവിധായകനായ അജ്മൽ അതിലെ സൂപ്പർ ഹിറ്റായ പാട്ട് എഡിറ്റും ചെയ്തു. ഈ സിനിമയടക്കം പല ചിത്രങ്ങളുടെയും ടീസറും ട്രയിലറും എഡിറ്റ് ചെയ്തതും അജ്മൽ തന്നെ..

നിരവധി ഷോട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും അജ്മൽ ക്യാമറ നിർവഹിച്ചിട്ടുണ്ട്. ലോക്ഡൗൺ തീരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടല്ലോ, അടുത്ത വീഡിയോ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആൻഡ് സി എന്നാണ് അജ്മൽ പറഞ്ഞിരിക്കുന്നത്. നമുക്ക് വെയ്റ്റ് ചെയ്യാം. ട്രംപിനെ വെല്ലുന്ന ട്രോളുമായി അജ്മലിന്റെ അടുത്ത വീഡിയോയ്ക്കായി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കല്യാണ വീഡിയോകൾ എഡിറ്റ് ചെയ്ത് അജ്മൽ എഡിറ്റിങ് കരിയർ തുടങ്ങുന്നത്. പ്ലസ്ടു കഴിഞ്ഞതോടെ പൂണെയിലെ മാക് എന്ന സ്ഥാപനത്തിൽനിന്ന് മൂന്നു വർഷത്തെ ആനിമേഷനും ഫിലിം മേക്കിംഗും വിഷ്വൽ എഡിറ്റിംഗും പഠിച്ചു. ഒരു വർഷത്തെ ഇന്റ്റേർണണൽ കാലത്ത് തന്നെ മറാത്തി സിനിമക്ക് എഡിറ്റിങ് ചെയാനുള്ള അവസരം ലഭിച്ചു. എന്നിൽ അവർക്കും എനിക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായെന്ന് അജ്മൽ പറയുന്നു.

നേരത്തെ റസ്ലിങ് താരം ബിഗ് ഷോ മണിച്ചിത്രത്താഴിലെ നകുലനായും ജോക്കർ മണവാളനായുമെല്ലാം വന്നത് അജ്മലിന്റെ തലയിലുദിച്ച ഐഡിയയിലൂടെയാണ്. അജ്മലിന്റെ വെബ് പേജിൽ കയറിനോക്കിയാൽ കാണാം അടിപൊളി വീഡിയോകൾ വേറെ. പ്രധാനമന്ത്രി മോദിയാണ് മിക്കവാറും അജ്മലിന്റെ ഇരയെന്ന് പറയാം. കേരളത്തിന്റെ പൗർണമി ഭാഗ്യക്കുറി വിൽക്കുന്ന ലോട്ടറിക്കാരനായും, അടിമക്കണ്ണായും, പാർലമെന്റിൽ പാർട്ടി നടത്തുന്നയാളായുമെല്ലാം മോദി നിറഞ്ഞാടുകയാണ് പല വീഡിയോയിൽ. സത്യൻ മാഷും ശാരദയും വരത്തനിലെ പാട്ടിന് തകർത്തഭിനയിക്കുന്നതും അജ്മലിന്റെ ഗംഭീര വർക്കുകളിൽ ഒന്നുമാത്രം. ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമക്ക് സ്വതന്ത്ര എഡിറ്ററാവുക എന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP