Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഡോക്ടർ എഴുതിയ കുറിപ്പടി വായിക്കാൻ സാധിക്കാത്തതിനാൽ ആദ്യം സ്‌റ്റോക്കില്ലെന്ന് പറഞ്ഞു'; എഴുതിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ മനസിലാകാത്തതിനാലാണ് സ്‌റ്റോക്ക് തീർന്നെന്ന 'നമ്പരിറക്കിയതെന്ന്' കടക്കാരൻ; ഡോക്ടറുടെ കുറിപ്പടി രോഗിയുടെ സുഹൃത്തായ യുവ ഡോക്ടർക്ക് പോലും പിടികിട്ടിയില്ല; ഒടുക്കം ഫേസ്‌ബുക്ക് കുറിപ്പായി വന്നപ്പോൾ 'ഇത് അമ്പും വില്ലും വരച്ചതല്ലേ' എന്ന ട്രോൾ കമന്റും

'ഡോക്ടർ എഴുതിയ കുറിപ്പടി വായിക്കാൻ സാധിക്കാത്തതിനാൽ ആദ്യം സ്‌റ്റോക്കില്ലെന്ന് പറഞ്ഞു'; എഴുതിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ മനസിലാകാത്തതിനാലാണ് സ്‌റ്റോക്ക് തീർന്നെന്ന 'നമ്പരിറക്കിയതെന്ന്' കടക്കാരൻ; ഡോക്ടറുടെ കുറിപ്പടി രോഗിയുടെ സുഹൃത്തായ യുവ ഡോക്ടർക്ക് പോലും പിടികിട്ടിയില്ല; ഒടുക്കം ഫേസ്‌ബുക്ക് കുറിപ്പായി വന്നപ്പോൾ 'ഇത് അമ്പും വില്ലും വരച്ചതല്ലേ' എന്ന ട്രോൾ കമന്റും

മറുനാടൻ ഡെസ്‌ക്‌

സാധാരണയായി ഡോക്ടർമാർ കുറിപ്പടി എഴുതുന്നത് ഏവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നമുക്ക് ഒന്നും തന്നെ മനസിലാകില്ല. കണ്ട് തഴക്കം വന്നതുകൊണ്ട് മരുന്നു കടക്കാർക്ക് കാര്യം പിടികിട്ടും. എന്നാൽ ഒരു ഡോക്ടർ എഴുതിയ മരുന്നിന്റെ കുറിപ്പടി മറ്റൊരു ഡോക്ടർക്ക് പിടികിട്ടിയില്ല എന്ന് പറയുമ്പോൾ എന്തൊരു തമാശയായിരിക്കും. രസം അതല്ല അത് ഫേസ്‌ബുക്ക് കുറിപ്പായി വന്നപ്പോൾ തേടി വന്ന കമന്റുകൾ കേട്ടാൽ ചിരിച്ച് മണ്ണ് കപ്പുമെന്ന് ഉറപ്പ്. ഇത് ഓംലെറ്റും ചോറും കഴിക്കണമെന്നാണെന്നും അതല്ല അമ്പും വില്ലും വരച്ചിരിക്കുന്നതാണെന്നും അടക്കമുള്ള കമന്റുകളാണ് പോസ്റ്റിനെ തേടിയെത്തിയത്.

യുവ ഡോക്ടർ ജിനേഷ് പിഎസ് ആണ് ഇത്തരത്തിലുള്ള ഒരു കുറിപ്പടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. കുറിപ്പടിയുമായി പോയ ആളോട് കടക്കാരൻ ആദ്യം സ്‌റ്റോക്കില്ലെന്ന് പറഞ്ഞെന്നും എന്നാൽ എഴുതിയിരിക്കുന്ന പേര് പറഞ്ഞ് തരാമോ എന്ന് ചോദിച്ചപ്പോൾ മനസിലാകാത്തതുകൊണ്ടാണ് സ്‌റ്റോക്കില്ലെന്ന് പറഞ്ഞതെന്ന് കടക്കാരൻ സമ്മതിച്ചതായും കുറിപ്പിൽ പറയുന്നു.

ജിനേഷ് പി.എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു സുഹൃത്ത് അയച്ചു തന്നതാണ്. മരുന്നുകൾ എന്താണെന്ന് പറഞ്ഞു കൊടുക്കാമോ എന്നായിരുന്നു ആവശ്യം. എനിക്ക് വായിക്കാൻ സാധിക്കുന്നില്ല എന്ന് മറുപടി നൽകി. ഒന്നുരണ്ട് സുഹൃത്തുക്കളോട് ചോദിച്ചിട്ട് അവർക്കും സാധിക്കുന്നില്ല. അപ്പോഴാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.

ഈ കുറിപ്പടിയുമായി ഒരു മെഡിക്കൽ സ്റ്റോറിൽ ചെന്നു. അവർ വായിച്ചു നോക്കിയിട്ട് സ്റ്റോക്ക് തീർന്നു പോയി എന്ന് പറഞ്ഞു. സുഹൃത്ത് അടുത്ത മെഡിക്കൽ സ്റ്റോറിൽ ചെന്നു. വായിക്കാൻ സാധിക്കുന്നില്ല എന്ന് അവിടെനിന്നും മറുപടി ലഭിച്ചു.

സുഹൃത്ത് വീണ്ടും ആദ്യത്തെ മെഡിക്കൽ സ്റ്റോറിൽ ചെന്നു. 'സ്റ്റോക്ക് തീർന്നതിനാൽ ഒരു ഉപകാരം ചെയ്യാമോ, ഇതിൽ എഴുതിയിരിക്കുന്നത് എന്തെന്ന് പറഞ്ഞുതരാമോ ?'

'എനിക്ക് വായിക്കാൻ സാധിക്കാത്തതിനാൽ സ്റ്റോക്ക് തീർന്നു എന്ന് പറഞ്ഞുവെന്നേയുള്ളൂ' ഇതായിരുന്നു മറുപടി. പിന്നെയും ഒന്നുരണ്ട് മെഡിക്കൽ ഷോപ്പിൽ ചെന്ന ശേഷമാണ് എനിക്ക് അയച്ചു തന്നത്. ഇത് വായിക്കാൻ സാധിക്കുന്നവർ ഒന്ന് കമന്റ് ചെയ്താൽ നന്നായിരുന്നു..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP