നീ ഒരു ഡോക്ടർ ആണ്... ജനനവും മരണവും കാണേണ്ടവൾ; അതിനെ ഒരുപോലെ നേരിടേണ്ടവൾ; അവിടെ തളരരുത്; ചില മരണങ്ങൾ നമ്മുടെ കയ്യിലല്ല; പക്ഷെ ആ കുഞ്ഞിന് വേണ്ടി ചെയ്യാവുന്നത്ര ചെയ്യുക; ഡോക്ടർ അനൂപ്, താങ്കളുടെ അത്ര ആത്മാർത്ഥത ഈ ലോകം അർഹിക്കുന്നില്ല!സമാനമായ സന്ദർഭം ചർച്ച ചെയ്ത ആ സിനിമയിൽ വന്ന പോലെ സാക്ഷി പറയാൻ എപ്പോഴും ദൈവദൂതരായി ആരും ഞങ്ങൾക്ക് വേണ്ടി വന്നെന്നു വരില്ല; ഡോ.സൗമ്യ സരിണിന്റെ കുറിപ്പ് വൈറൽ
മറുനാടൻ ഡെസ്ക്
ഏഴ് വയസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകിയ ആശുപത്രിയുടെ ഉടമയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ കുറിപ്പ് പങ്കുവച്ച് ഡോ.സൗമ്യ സരിൻ. കുട്ടികളുടെ വാർഡിൽ ജോലിചെയ്യുമ്പോൾ ഡോക്ടർമാർ അനുഭവിക്കുന്ന മാനസിക സമ്മർദവും അവരുടെ വിഷമതകളും ചിലപ്പോൾ ഒരുകുട്ടിയുടെ അമ്മകൂടിയായ തനിക്ക് താങ്ങാൻ കഴിയാറില്ലെന്നും, ഡോക്ടർ സൗമ്യ പറയുന്നു.
അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിനേയും ഒരു ഡോക്ടർ മരണത്തിന് വിട്ടുകൊടുക്കില്ല. ഡോക്ടർ അനൂപും ആ കുട്ടിയുടെ ജീവന് വേണ്ടി ഒട്ടേറെ പരിശ്രമിച്ചിരിക്കും. ഈ സമൂഹത്തിൽ പിടിച്ചു നില്ക്കാൻ പറ്റിയിട്ടുണ്ടാവില്ല ഡോക്ടർ അനൂപിന്! എത്രയോ കാലത്തെ അധ്വാനം പലരും നിമിഷനേരം കൊണ്ട് തച്ചുടയ്ക്കുന്നത് കണ്ടുനിൽക്കാനായിട്ടുണ്ടാകില്ല! തന്നെ കൊലയാളി എന്ന് വിളിച്ചത് കേട്ടു നിൽക്കാനായിട്ടുണ്ടാകില്ല!
കുറിപ്പ് വായിക്കാം :
ഡോക്ടർമാർ അല്ലാത്ത എന്റെ സുഹൃത്തുക്കളോടാണ്!
നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല...എത്രയോ കുഞ്ഞുങ്ങൾ! പല കാരണങ്ങൾ കൊണ്ട്. എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ സാധിക്കാതെ എത്രയോ കുഞ്ഞുങ്ങൾ ഇത്രയും കാലത്തെ വൈദ്യജീവിതത്തിൽ എന്റെ മുമ്പിൽ മരണപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ശിശുരോഗവിഭാഗത്തിൽ പിജി ചെയ്യുന്ന സമയത്ത്. പലപ്പോഴും അത്ര മോശം അവസ്ഥയിലാണ് അവിടെ കുഞ്ഞുങ്ങളെ അവരുടെ ഐസിയുവിൽ അഡ്മിറ്റ് ചെയ്യാറ്. കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിട്ടും ചില കുരുന്നുകൾ നമ്മെ തോൽപ്പിക്കാറുണ്ട്.
നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് കാണുന്ന ഡോക്ടർക്ക് എന്താണ് തോന്നാറുള്ളതെന്ന്? ഞങ്ങൾ മനസ്സിൽ സന്തോഷിക്കുകയാണെന്നു നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അതോ ആ മരണങ്ങൾ ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എനിക്കിപ്പോഴും അറിയില്ല എന്താണ് നിങ്ങളുടെ മനസ്സിൽ തോന്നുന്നതെന്ന്!
എങ്കിൽ അറിഞ്ഞു കൊള്ളുക, ഒരു കുഞ്ഞിന്റെ മരണം ഒരു ഡോക്ടർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല! അറിഞ്ഞുകൊണ്ട് അതിനു കാരണക്കാരനാവാൻ ഒരു ഡോക്ടർക്കും കഴിയുകയില്ല. അവസാന നിമിഷം വരെ ആ കുഞ്ഞു ജീവനെ രക്ഷിക്കാനേ ഏതൊരു ഡോക്ടറും ശ്രമിക്കുകയുള്ളു.
എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്, എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ കഴിഞ്ഞില്ല എന്ന കാരണത്താൽ തേങ്ങിക്കരഞ്ഞ എന്റെ ഗുരുനാഥരെ. ആശ കൈവിട്ടു പോകുമ്പോൾ കൂടെയുള്ളവരുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടിട്ടുണ്ട്.എന്റെ പാപ്പുവിന് ഒമ്പത് മാസമാകുമ്പോഴാണ് ഞാൻ ബെംഗളൂരുവിൽ ഒരു ആശുപത്രിയിൽ ജോലിക്ക് പോയിത്തുടങ്ങുന്നത്. ആദ്യം തന്നെ കിട്ടിയ ഡ്യൂട്ടി കുട്ടികളുടെ ഐസിയു ആയിരുന്നു. വലിയ ഐസിയു ആണ്. മൂന്നോ നാലോ കുട്ടികൾ വെന്റിലേറ്ററിൽ. ഇരുപത്തിനാലു മണിക്കൂറും ഡോക്ടർ ഡ്യൂട്ടിയിലുണ്ട്. ചിലരുടെ അവസ്ഥ വളരെ മോശമാണ്. അങ്ങനെ എന്റെ ആദ്യത്തെ നൈറ്റ് ഡ്യൂട്ടി വന്നു. ഒരു കുട്ടി വഷളായിക്കൊണ്ടിരിക്കുകയാണ്. സീനിയർ ഡോക്ടറുമുണ്ട്. എത്ര ശ്രമിച്ചിട്ടും ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. എനിക്ക് എന്തോ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. തേങ്ങി കരഞ്ഞുപോയി. എന്റെ പാപ്പുവിന്റെ മുഖമായിരുന്നു ഞാൻ ആ കുഞ്ഞിൽ കണ്ടത്.
തിരിച്ചു വീട്ടിലെത്തിയ ശേഷം ഞാൻ സരിനോട് പറഞ്ഞു, 'എനിക്ക് സാധിക്കില്ല. എന്നെകൊണ്ട് പറ്റുന്നില്ല കുട്ടികൾ മരിക്കുന്നത് കാണാൻ. എനിക്കിനി ഈ ജോലി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല!'; അന്ന് സരിൻ എന്നെ ആശ്വസിപ്പിച്ചു പറഞ്ഞു,'നോക്ക്, നീ ഒരു ഡോക്ടർ ആണ്. ജനനവും മരണവും കാണേണ്ടവൾ. അതിനെ ഒരുപോലെ നേരിടേണ്ടവൾ. അവിടെ തളരരുത്. ചില മരണങ്ങൾ നമ്മുടെ കയ്യിലല്ല. പക്ഷെ ആ കുഞ്ഞിന് വേണ്ടി ചെയ്യാവുന്നത്ര ചെയ്യുക എന്നതാണ് നിന്റെ ജോലി. അത് മാത്രം ചെയ്താൽ എത്രയോ കുഞ്ഞുങ്ങളെ നിനക്ക് ജീവിതത്തിലേക്ക് കൊണ്ടു വരാൻ സാധിക്കും. തളരരുത്.'
ഇതെന്റെ മാത്രം കഥയല്ല. മനുഷ്യരായ എല്ലാ ഡോക്ടർമാരുടെയും അവസ്ഥയാണ്. അറിഞ്ഞുകൊണ്ട് ഒരു കുഞ്ഞിനേയും ഒരു ഡോക്ടർ മരണത്തിന് വിട്ടുകൊടുക്കില്ല. പറഞ്ഞു വന്നത് ഡോക്ടർ അനൂപിന്റെ മരണമാണ്. വെറും 34 വയസ്സുള്ള മിടുക്കനായ എല്ലു ഡോക്ടർ. കാലിന് വളവ് ആയി ഒരു കുട്ടിയെ രക്ഷിതാക്കൾ കൊണ്ടു വരുന്നു.
വളവ് ശരിയാക്കാനുള്ള ശസ്ത്രക്രിയയിൽ നിന്ന് പല ഡോക്ടർമാരും പിന്മാറിയിരുന്നു. കുഞ്ഞിന് ജന്മനാ ഹൃദയ തകരാറുള്ളതായിരുന്നു കാരണമെന്ന് കേൾക്കുന്നു. അതുകൊണ്ട് തന്നെ അനസ്തേഷ്യ കൊടുക്കുമ്പോഴുള്ള അപകടം മുന്നിൽ കണ്ടതുകൊണ്ടാകാം അവർ അതിൽനിന്നു പിന്നോട്ട് പോയത്. എന്നാൽ ഡോക്ടർ അനൂപ് ആ വെല്ലുവിളി ഏറ്റെടുത്തു.
സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത് എന്നും കേട്ടു. എങ്ങിനെയെങ്കിലും ആ കുട്ടി കാല് നിവർത്തി നന്നായി നടന്നു തുടങ്ങണം എന്ന് മാത്രമായിരുന്നിരിക്കണം ഡോക്ടർ അനൂപിന്റെ മനസ്സിൽ! സ്വാഭാവികമായും മയക്കം കൊടുക്കുമ്പോഴുള്ള അപകട സാധ്യതയെ കുറിച്ച് കുടുംബത്തെ ബോധ്യപെടുത്തിയിട്ടുമുണ്ടാകണം. ദൗർഭാഗ്യവശാൽ കുട്ടിക്ക് ഭയപ്പെട്ടിരുന്ന ഹൃദയസ്തംഭനം സംഭവിക്കുന്നു. വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആ കുരുന്ന് മരണത്തിന് കീഴടങ്ങുന്നു.
അതിന് ശേഷം നടന്ന കോലാഹലങ്ങൾ നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. മാധ്യമവിചാരണ! പിടിച്ചു നില്ക്കാൻ പറ്റിയിട്ടുണ്ടാവില്ല ഡോക്ടർ അനൂപിന്! എത്രയോ കാലത്തെ അധ്വാനം പലരും നിമിഷനേരം കൊണ്ട് തച്ചുടക്കുന്നത് കണ്ടു നിൽക്കാനായിട്ടുണ്ടാകില്ല! തന്നെ കൊലയാളി എന്ന് വിളിച്ചത് കേട്ടു നിൽക്കാനായിട്ടുണ്ടാകില്ല!
ആ നിമിഷം അദ്ദേഹത്തിന് തോന്നിയിരിക്കാം മരണമാണ് അതിലും ഭേദമെന്ന്!
ഡോക്ടർ അനൂപ്, താങ്കളുടെ അത്ര ആത്മാർത്ഥത ഈ ലോകം അർഹിക്കുന്നില്ല! വിട...
അയാളും ഞാനും തമ്മിൽ എന്ന സിനിമ നിങ്ങൾ ഓർക്കുന്നോ?! സമാനമായ സന്ദർഭം ചർച്ച ചെയ്ത ആ സിനിമയിൽ വന്ന പോലെ സാക്ഷി പറയാൻ എപ്പോഴും ദൈവദൂതരായി ആരും ഞങ്ങൾക്ക് വേണ്ടി വന്നെന്നു വരില്ല!
വന്നാൽ തന്നെ, അത് വരെ നാം ക്രൂശിച്ചവർ കാത്തു നിന്നെന്നും വരില്ല! ഡോക്ടർ അനൂപിനെ പോലെ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍