Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോക്ടർക്ക് നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ...ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്; മുലപ്പാലിനായി തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്ത് നെഞ്ച് പിടയുന്നു: മതാചാരങ്ങൾ പറഞ്ഞ് പ്രസവത്തിന് ആശുപത്രിയിൽ പോകാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ രോഷം അടങ്ങാതെ മലപ്പുറത്തെ മുസ്ലിം ഡോക്ടർ ഷിംന അസീസ്

താചാരങ്ങൾ പറഞ്ഞ് പ്രസവത്തിന് ആശുപത്രിയിൽ പോകാതിരുന്നതിനെ തുടർന്ന് യുവതി മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. അമ്മ മരിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടതാവട്ടെ പിറന്നപ്പോൾ ഒരിറ്റ് മുലപ്പാൽ കിട്ടാതെ അലറി കരയുന്ന പിഞ്ച് കുഞ്ഞിന് മാത്രം. മലപ്പുറത്തെ ഈ മരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലപ്പുറത്തുകാരിയായ മുസ്ലിംഡോക്ടർ ഷിംന അസീസ്.

മലപ്പുറത്ത് വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്. ചികിത്സ വേണ്ടെന്ന് വെക്കുന്ന ഗർഭിണി...'ഒത്താച്ചി' എന്ന് ഞങ്ങൾ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളാണ് അവിടത്തെ ഡോക്ടർമാർ. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ് തോന്നുന്നത്. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ് കൊണ്ടിരുന്നിട്ടും, പറഞ്ഞത് തന്നെ പറഞ്ഞിട്ടും...നാണക്കേട് തോന്നുന്നു...

ഇരുട്ടറയിൽ പിടഞ്ഞ് തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. ഞങ്ങളാരും നിന്റെ നഗ്‌നതയിൽ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങൾക്കിടയിലെ പുരുഷന്മാർ ആമ്‌നിയോട്ടിക്ക് ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂർദ്ധാവ് പുറത്ത് വരുന്നുണ്ടോ എന്ന് നോക്കാതെ അവയവദർശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.

ഞാനും നീയും വിശ്വസിക്കുന്ന ഇസ്ലാമും പടച്ചോനും മനഃപൂർവ്വം ചികിത്സ നിഷേധിച്ച് ആ കുഞ്ഞിന് തള്ളയില്ലാതാക്കിയതിന് നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച് ജന്നാത്തുൽ ഫിർദൗസിലേക്ക് എൻട്രി തരുമെന്ന് വിശ്വസിക്കാനാവുന്നില്ല...
മുലപ്പാലിന് തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട് നെഞ്ച് പിടയുന്നു. അത് ഒരു വലിയ വിവരക്കേട് കൊണ്ടാണെന്ന് ഓർക്കുമ്പോൾ, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോൾ ആറു കൊല്ലം കൊണ്ട് കഴുത്തിൽ കയറിയ കറുത്ത കുഴൽ വലിച്ചെറിഞ്ഞ് ഒരു പോക്ക് പോകാനാണ് തോന്നുന്നത് ...പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക്

ഷിംനയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഡോക്ടർക്ക് നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ...
ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്ടപ്പെടുന്നവൾ. ഞാനൊരു ഡോക്ടറും കൂടിയാണ്.എനിക്ക് രണ്ട് മക്കൾ. രണ്ട് പ്രസവവും ആശുപത്രിയിൽ നിന്ന്. രണ്ടാമത് സിസേറിയൻ ചെയ്തത് എന്റെ തന്നെ പ്രഫസർ. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സർജറി.

സ്വന്തം താൽപര്യമൊന്നു കൊണ്ടു മാത്രം മെഡിക്കൽ സയൻസ് പഠിക്കാൻ തീരുമാനിച്ചവൾ. ആദ്യവർഷം അനാട്ടമി പഠിപ്പിക്കാൻ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികൾ. നൂൽബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാൻ പോലും രണ്ട് ദിവസം എനിക്ക് നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവർക്കും എനിക്കും സമമെന്ന്. അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണിൽ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.

രണ്ടാം വർഷം ആദ്യ ക്ലിനിക്കൽ ക്ലാസിൽ എന്റെ ആദ്യ കേസായി ഞാൻ കണ്ടത് വൃഷ്ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട് അസ്വസ്ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത് ഡോക്ടറാണ്, വിഷമിക്കേണ്ട എന്ന് പറയാനും പഠിച്ചത് ഏതാണ്ടൊരാഴ്ച കൊണ്ടായിരുന്നു.

ആദ്യപ്രസവം കാണാൻ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കൽ വിദ്യാർത്ഥികൾ. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവർ നിന്ന് വിയർക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യാതെ അവർ രണ്ടു പേരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങൾക്കെല്ലാം ഒന്ന് പെറ്റെണീറ്റ ആശ്വാസമായിരുന്നു.

പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളിൽ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട് കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാൻ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക് ഓരോ സങ്കീർണതയും ഒഴിവാക്കാൻ ഡോക്ടർ ശ്രദ്ധിക്കുന്നുണ്ടാകും. കുഞ്ഞ് കിടക്കുന്ന നിലയൊന്ന് മാറിയാൽ, അമ്മ അപ്രതീക്ഷിതമായി പ്രഷർ കൂടി ബോധരഹിതയായാൽ, പ്രസവശേഷം മറുപിള്ള വേർപെട്ടില്ലെങ്കിൽ...

മലപ്പുറത്ത് വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്. ചികിത്സ വേണ്ടെന്ന് വെക്കുന്ന ഗർഭിണി...'ഒത്താച്ചി' എന്ന് ഞങ്ങൾ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളാണ് അവിടത്തെ ഡോക്ടർമാർ. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ് തോന്നുന്നത്. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ് കൊണ്ടിരുന്നിട്ടും, പറഞ്ഞത് തന്നെ പറഞ്ഞിട്ടും...നാണക്കേട് തോന്നുന്നു...
ഇരുട്ടറയിൽ പിടഞ്ഞ് തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. ഞങ്ങളാരും നിന്റെ നഗ്‌നതയിൽ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങൾക്കിടയിലെ പുരുഷന്മാർ ആമ്‌നിയോട്ടിക്ക് ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂർദ്ധാവ് പുറത്ത് വരുന്നുണ്ടോ എന്ന് നോക്കാതെ അവയവദർശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.

ഞാനും നീയും വിശ്വസിക്കുന്ന ഇസ്ലാമും പടച്ചോനും മനഃപൂർവ്വം ചികിത്സ നിഷേധിച്ച് ആ കുഞ്ഞിന് തള്ളയില്ലാതാക്കിയതിന് നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച് ജന്നാത്തുൽ ഫിർദൗസിലേക്ക് എൻട്രി തരുമെന്ന് വിശ്വസിക്കാനാവുന്നില്ല...

മുലപ്പാലിന് തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട് നെഞ്ച് പിടയുന്നു. അത് ഒരു വലിയ വിവരക്കേട് കൊണ്ടാണെന്ന് ഓർക്കുമ്പോൾ, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോൾ ആറു കൊല്ലം കൊണ്ട് കഴുത്തിൽ കയറിയ കറുത്ത കുഴൽ വലിച്ചെറിഞ്ഞ് ഒരു പോക്ക് പോകാനാണ് തോന്നുന്നത് ...പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക്

ചആ: കിട്ടിയ തക്കത്തിന് ഇസ്ലാമിനെ എതിർക്കാനും പുച്ഛിക്കാനും അവഹേളിക്കാനും ഈ പോസ്റ്റ് ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുന്നതായിരിക്കും.അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.
എത്ര പ്രിയപ്പെട്ടവരായാലും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP