Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്‌സിൻ വിരുദ്ധരെ നേർവഴിക്കു കൊണ്ടുവരാൻ സ്വയം കുത്തിവെപ്പെടുത്ത് മാതൃകയായ മലപ്പുറത്തെ ഷിംന ഡോക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ; മൂന്ന് മക്കൾക്കും പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്ത് രക്ഷിതാക്കളുടെ സംശയം ദൂരികരിക്കാൻ സ്വയം കുത്തിവെപ്പിന് ഡോക്ടർ വിധേയയാപ്പോൾ 310 കുട്ടികൾക്ക് കൂടി വാക്‌സിനേഷൻ നൽകി മലപ്പുറത്തുകാർ

വാക്‌സിൻ വിരുദ്ധരെ നേർവഴിക്കു കൊണ്ടുവരാൻ സ്വയം കുത്തിവെപ്പെടുത്ത് മാതൃകയായ മലപ്പുറത്തെ ഷിംന ഡോക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ; മൂന്ന് മക്കൾക്കും പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്ത് രക്ഷിതാക്കളുടെ സംശയം ദൂരികരിക്കാൻ സ്വയം കുത്തിവെപ്പിന് ഡോക്ടർ വിധേയയാപ്പോൾ 310 കുട്ടികൾക്ക് കൂടി വാക്‌സിനേഷൻ നൽകി മലപ്പുറത്തുകാർ

മലപ്പുറം: എംആർ വാക്‌സിനേഷനെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കും രക്ഷിതാക്കളുടെ സംശയ നിവാരണത്തിനുമായി സ്വയം കുത്തിവെയ്‌പ്പ് എടുത്ത് മലപ്പുറത്തുകാരി ഡോക്ടർ മാതൃകയായപ്പോൾ കയ്യടിയുമായി സോഷ്യൽ മീഡിയ. ഡോക്ടർ ഷിംന അസീസ് ആണ് മലപ്പുറത്തെ രക്ഷിതാക്കൾ്ക്ക് മുന്നിൽ വെച്ച് കുത്തിവെയ്‌പ്പ് എടുത്ത് എംആർ വാക്‌സിനേഷൻ നിങ്ങളുടെ മക്കൾക്കും എടുക്കാൻ ആവശ്യപ്പെട്ടത്.

തന്റെ  മക്കൾക്ക് പിന്നാലെ ഡോക്ടർ ഷിംനയും കുത്തിവെയ്‌പ്പ് എടുത്തപ്പോൾ മലപ്പുറത്തെ വാക്‌സിൻ വിരുദ്ധരായ മാതാപിതാക്കൾക്ക് മനംമാറ്റം വന്നു തുടങ്ങി. ഇതോടെ 310 കുട്ടികൾക്ക് കൂടി വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ തയ്യാറായതോടെ ഡോക്ടർക്ക് അഭിനന്ദന പ്രവാഹമാണ്. സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനവുമായി നിരവധി പേരാണ് ഡോക്ടറുടെ ഫേസ്‌ബുക്ക് പേജിൽ എത്തിയത്.

15 വയസ് വരെയുള്ള കുട്ടികൾക്കുള്ള മരുന്ന് ഡോക്ടർ സ്വന്തം ശരീരത്തിലും കുത്തിവെച്ചപ്പോൾ അതുവരെ ആശങ്കയോടെ വാക്‌സിനേഷനോട് മുഖം തിരിച്ചു നിന്ന മാതാപിതാക്കൾക്ക് മാറ്റമുണ്ടായി തുടങ്ങിയതായാണ് റിപ്പോർട്ട്. തന്റെ മക്കൾ മൂന്ന് പേർക്കും കുത്തി വെയ്‌പ്പ് എടുത്തതായി ജനങ്ങളെ ബോധിപ്പിച്ചെങ്കിലും സംശയം മാറാതായതോടെയാണ് ഡോ. ഷിംന സ്വയം കുത്തിവെയ്‌പ്പ് എടുക്കാനും തയ്യാറായത്. എംആർ വാക്‌സിനേഷനെ കുറിച്ച് വിശദദമായി കാര്യങ്ങൾ രക്ഷിതാക്കളോട് വിവരിക്കുകയും മരുന്ന് പരിശോധിക്കാൻ അവസരം നൽകുകയും വീഡിയോ കാണിക്കുകയും ചെയ്‌തെങ്കിലും രക്ഷിതാക്കളുടെ ആശങ്ക മാറാതായതോടെയാണ് ഡോ. ഷിനം കുത്തിവെയ്‌പ്പിന് വിധേയയായത്.

മഞ്ചേരി മെഡിക്കൽ കോളേജിലെ പിപിയു വിഭാഗം മെഡിക്കൽ ഓഫീസറാണ് ഡോ.ഷിംന അസീസ്. പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ചായിരുന്നു സംഭവം. വാക്സിനേഷൻ ബോധവൽക്കരണ പരിപാടിക്ക് ഡോക്ടർ എത്തിയപ്പോൾ ചോദ്യങ്ങളുമായി ചിലർ എത്തി. ചില രാജ്യങ്ങളിൽ 35 വയസ് വരെ റൂബെല്ല വാക്സിൻ എടുക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അത്ര വിശ്വാസമാണെങ്കിൽ ഡോക്ടർക്ക് ഇവിടെവെച്ച് തന്നെ കുത്തിവെയ്‌പ്പെടുത്തുകൂടെ എന്ന് ഒരു രക്ഷിതാവ് ചോദിച്ചു. ഇതോടെ മടിച്ചു നിന്നിരുന്ന 310 കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാൻ തയ്യാറായി.

തന്റെ ഏഴും രണ്ടരയും വയസ് പ്രായമുള്ള കുട്ടികൾക്ക് ഡോ.ഷിംന വാക്സിനേഷൻ ക്യാംപെയിനിന്റെ ഭാഗമായി കുത്തിവെയ്‌പ്പ് എടുത്തിരുന്നു. വാക്സിനേഷനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്ന മേഖലയാണ് പള്ളിക്കൽ. ഡിഫ്തീരിയ മരണവും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോഗ്യ മേഖലയേക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെയും വാക്സിൻ വിരുദ്ധ പ്രചാരണങ്ങളെയും നേരിടുന്ന ഇൻഫോക്ലിനിക്ക് എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ കൂടിയാണ് ഡോ.ഷിംന.

'ഈ പദ്ധതിപ്രകാരം പതിനഞ്ച് വയസ്സ് വരെയേ കുത്തിവെപ്പ് നൽകാൻ സാധിക്കൂ. എനിക്ക് പ്രായം അതിലേറെയുള്ളതുകൊണ്ട്. എന്റെ കുട്ടികൾക്ക് നൽകുന്നത് നിങ്ങൾക്ക് ഞാൻ കാണിച്ച് തന്നല്ലോ' എന്ന മറുപടിയിൽ അയാൾ തൃപ്തനായില്ല. അത് വരെ ക്ലാസിലിരുന്ന് വസ്തുതകൾ മനസ്സിലാക്കിയവർ പോലും എന്നെ സംശയത്തോടെ നോക്കിത്തുടങ്ങി.
'ഞാനെടുക്കാം.'...

ആ മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല. വന്നതിൽ 99% പേരും കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. അവരിൽ മിക്കവരും തിരിച്ചു ചിന്തിച്ചു. 310 കുട്ടികൾ മീസിൽസിൽ നിന്നും റുബല്ലയിൽ നിന്നും തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയതായും ഡോക്ടർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP