Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ കൂട്ടാതെ വേണമെങ്കിൽ വാക്സിനെടുക്കാം; പക്ഷേ ലൈവിനിടയിൽ ഭാര്യയുടെ ഫോണെടുക്കരുത്; ഡോ. കെ. കെ അഗർവാളിന്റെ ഫേസ്‌ബുക്ക് ലൈവ് ചർച്ചയാകുന്നത് ഇങ്ങനെ

ഭാര്യയെ കൂട്ടാതെ വേണമെങ്കിൽ വാക്സിനെടുക്കാം; പക്ഷേ ലൈവിനിടയിൽ ഭാര്യയുടെ ഫോണെടുക്കരുത്; ഡോ. കെ. കെ അഗർവാളിന്റെ ഫേസ്‌ബുക്ക് ലൈവ് ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വാക്സിൻ സംബന്ധിച്ച് പലതരം പ്രചാരണങ്ങൾ സജീവമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപട‌ി ഉണ്ടാകുമെന്ന് ഭരണകൂടങ്ങൾ ആവർത്തിക്കുമ്പോഴും അത്തരം പ്രചാരണങ്ങൾക്കും കിംവദന്തികൾക്കും കുറവൊന്നുമില്ല. കോവിഡ് വാകിനേഷന് സ്വയം വിധേയമായ ശേഷം യാതൊരു പാർശ്വഫലങ്ങളുമില്ലെന്ന് പറഞ്ഞ ഹൃദ്രോഗവിദഗ്ധനായ പത്മശ്രീ ഡോ. കെ. കെ അഗർവാളിന്റെ ഫേസ്‌ബുക്ക് ലൈവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൈവിനിടെ ഭാര്യ ഫോൺ ചെയ്ത് ശകാരിക്കുന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങൾ ഉണ്ടായേക്കുമെന്ന് ആശങ്കപ്പെടുവരുണ്ടാകും. എന്നാൽ വാക്‌സിൻ എടുക്കുമ്പോഴോ അത് കഴിയുമ്പോഴോ യാതൊരു ആശങ്കയും ഡോ. കെ. കെ അഗർവാളിന് ഉണ്ടാവില്ല. മറ്റുള്ളവരുടെ വാക്‌സിൻ ഭയം കളയുന്നതിനായി ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം ലൈവ് സട്രീമിങ്ങും നടത്തി. പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ ഹൃദ്രോഗവിദഗ്ധനാണ് ഡോക്ടർ അഗർവാൾ. എന്തുകൊണ്ട് ആണ് തന്നെ കൂട്ടാത്തതെന്ന് ആയിരുന്നു ഭാര്യയുടെ ചോദ്യം.

ലൈവിനിടെ ഭാര്യയുമായി ഡോക്ടർ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ' തന്നെയും വാക്‌സിനെടുക്കാൻ കൂട്ടാത്തത് എന്ത്?' എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആവർത്തിച്ചുള്ള ചോദ്യമാണ് സംഭാഷണത്തെ വൈറൽ ആക്കുന്നത്. വെബിനാറിലൽ ഡോക്ടർ പങ്കെടുക്കുന്നതിന് ഇടെയാണ് ഭാര്യയുടെ ഫോൺകോൾ വരുന്നത്. 'നിങ്ങൾ വാക്‌സിൻ എടുക്കാൻ പോയോ?' എന്നാണ് ആദ്യം ചോദിക്കുന്നത്. 'വാക്‌സിൻ എങ്ങനെയുണ്ട്. നിങ്ങൾക്കൊക്കെ എടുക്കാൻ പറ്റുമോ എന്നറിയാൻ പോയതാണ്' എന്നായിരുന്നു ഡോക്ടറുടെ മറുപടി.

എന്തുകൊണ്ട് ആണ് തന്നെ കൂട്ടാത്തതെന്ന് ആയിരുന്നു അടുത്ത ചോദ്യം. നിനക്ക് തിങ്കളാഴ്ച വാക്‌സിൻ തരും, ആശുപത്രിയിൽ എത്തിയപ്പോൾ തിരക്കില്ലാത്ത കൊണ്ട് അവർ വാക്‌സിനെടുക്കാൻ പറഞ്ഞു. എന്നായരുന്നു ഡോക്ടറുടെ ഉത്തരം. എന്നാൽ തന്നോട് നുണ പറയരുത് എന്നായി ഭാര്യ. താനിപ്പോൾ ലൈവിലാണ് എന്ന് പറഞ്ഞ് ഡോക്ടർ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഞാൻ ഇപ്പോൾ ലൈവായി വന്ന് നിങ്ങളെ ശരിയാക്കുന്നുണ്ട് എന്ന് ഭാര്യ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP