Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുമുഖ നായികയെ വെച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ ചോദിച്ചു; നിനക്ക് ഓർമ്മയുണ്ടോ നീ തകർക്കാൻ നോക്കിയ ഞങ്ങളുടെ സിനിമ; ഇതാണോ മനുഷ്യത്വം. നിങ്ങൾ തന്നെ പറഞ്ഞല്ലോ, എന്നെ വളരാൻ ആരും സമ്മതിക്കുന്നില്ലെന്ന്; ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകൻ

പുതുമുഖ നായികയെ വെച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ ചോദിച്ചു; നിനക്ക് ഓർമ്മയുണ്ടോ നീ തകർക്കാൻ നോക്കിയ ഞങ്ങളുടെ സിനിമ; ഇതാണോ മനുഷ്യത്വം. നിങ്ങൾ തന്നെ പറഞ്ഞല്ലോ, എന്നെ വളരാൻ ആരും സമ്മതിക്കുന്നില്ലെന്ന്; ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായൻ രംഗത്ത്. ഷാനിഫ് അയിരൂരാണ് ആരോപണവുമായി രംഗത്തുവന്നത്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ ബിനീഷിനെ നായകകനായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നിബന്ധനകൾ കാരണം പിന്മാറേണ്ടി വന്നെന്നും ഷാനിഫ് പറയുന്നു. ബിനീഷ് ബാസ്റ്റിന്റെ നിബന്ധനങ്ങൾ സാമ്പത്തികമായി താങ്ങാവുന്നതിലും അധികമായതിനാൽ അദ്ദേഹത്തെ മാറ്റിയെന്നും ഇതിനേ തുടർന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ഫോണിൽ വിളിച്ച് ബിനീഷ് മോശമായി സംസാരിച്ചെന്നും ഷാനിഫ് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. ഒരു തുടക്കകാരനെന്ന നിലയിൽ തന്നെ ഇത് ഏറെ വേദനപ്പിച്ചെന്നും ഇതാണോ ബിനീഷ് മനുഷ്യത്വമെന്നും ഷാനിഫ് വീഡിയോയിൽ ചോദിക്കുന്നു.

സംവിധായകനെ പച്ചയ്ക്ക് തെറിവിളിക്കുന്നതാണോ സംസ്‌കാരം. പുതുമുഖ നായികയെവച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ അയാൾ ചോദിച്ചു. തുടക്കക്കാരനായ എന്നെ ഇത്രയും മാനസികമായി തളർത്തിയ ബിനീഷിനോട് ഞാൻ ചോദിക്കുന്നു, ഇതാണോ മനുഷ്യത്വം. നിങ്ങൾ തന്നെ പറഞ്ഞല്ലോ, എന്നെ വളരാൻ ആരും സമ്മതിക്കുന്നില്ല, ഞാൻ നല്ലൊരു മനുഷ്യനാണ്, മനുഷ്യത്വം ഉണ്ടെന്ന്. അങ്ങനെ പറഞ്ഞ വ്യക്തിയാണ് ഇതുപോലെ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോയിൽ ഷാനിഫ് പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

നടൻ ബിനീഷ് ബാസ്റ്റിനെതിരേ രൂക്ഷ വിമർശനവുമായി നവാഗത സംവിധായകൻ ഷാരിഫ് അയിരൂർ. ചിത്രത്തിൽ നിന്ന് ബിനീഷിനെ ഒഴിവാക്കിയതിന് തന്റെ ലേഡി അസോസിയേറ്റ് ഡയറക്ടറെ വിളിച്ച് തന്നെയും ചിത്രത്തിൽ അഭിനയിച്ച നടിമാരെ തെറിവിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്.തുടക്കക്കാരനായ തന്നെ തളർത്തുകയാണ് അദ്ദേഹം ചെയ്തത്. ബിനീഷിനു വേണ്ടി ഒരു കഥാപാത്രത്തെ തന്റെ ചിത്രത്തിൽ മാറ്റിവെച്ചിരുന്നു. എന്നാൽ പ്രതിഫലകാര്യത്തിൽ ഒത്തുപോകാൻ സാധിച്ചില്ലെന്നും അതിനാലാണ് അദ്ദേഹത്തെ മാറ്റിയത് എന്നുമാണ് ഷാനിഫ് പറയുന്നത്. താൻ മനുഷ്യനാണെന്നും സാധാരണക്കാരനാണ് എന്നുമെല്ലാമാണ് ബിനീ്ഷ് പറയുന്നത് എന്നാൽ തനിക്ക് അദ്ദേഹത്തിൽ നിന്ന് മനുഷ്വത്വം ലഭിച്ചില്ല എന്നും ഷാനിഫ് കൂട്ടിച്ചേർത്തു.

'ബിനീഷ് ബാസ്റ്റിന്റെ ജീവിതം, സിനിമകൾ, അദ്ദേഹത്തിന്റെ ശരീരഭാഷ ഇതൊക്കെ കണ്ടാണ് ജാഫർ ഖാൻ എന്ന കഥാപാത്രത്തെ എഴുതുന്നത്. ആ കഥാപാത്രമായി ബിനീഷ് വരണം എന്ന് തനിക്ക് നിർബന്ധമായിരുന്നു. തുടർന്ന് പലതവണ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ പലരുടേയും സഹായത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നത്. കൊച്ചിയിൽ വന്നാൽ നേരിട്ടു കാണാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്ന് തവണ ചുറ്റിച്ച് ശേഷമാണ് നേരിൽ കാണാൻ പറ്റുന്നത്. കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നൽകാമെന്ന ഉറപ്പിൽ അദ്ദേഹം സമ്മതിച്ചു.

എന്നാൽ സിനിമ തുടങ്ങാൻ സിനിമ തുടങ്ങുന്ന ദിവസം ബിനീഷ് എന്നെ വിളിച്ചു. 'സർ, 20000 നു പുറമെ ഷൂട്ട് തുടങ്ങുന്ന ദിവസം ചാലക്കുടിയിൽ രാവിലെ കാറിൽ വന്ന് വിളിക്കണം. അതുപോലെ തിരികെ വിടണമെന്നും ബിനീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ട് ആണ്. ആദ്യമേ തന്നെ ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് പറഞ്ഞിരുന്നു. നിങ്ങൾ ഈ സിനിമയിൽ വേണമെന്നത് ഞങ്ങളുടെ നിർബന്ധമായിരുന്നു. അതുകൊണ്ടാണ് 20000 രൂപയ്ക്ക് പോലും സമ്മതിച്ചതെന്ന് ഞാൻ ബിനീഷിനോട് പറഞ്ഞു. എന്നാൽ കാറിൽ വന്ന് കൊണ്ടുപോയാലേ സിനിമ െചയ്യൂ എന്ന് ബിനീഷ് നിർബന്ധം പിടിച്ചു. അങ്ങനെയെങ്കിൽ ഞാൻ പിന്നെ വിളിക്കാമെന്ന് ബിനീഷിനോട് പറഞ്ഞു. അയാളുടെ വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. കാരണം തുടക്കക്കാരനായ സംവിധായകനോട് ആണ് അയാൾ അങ്ങനെ പറഞ്ഞത്. ആദ്യ സിനിമയായതുകൊണ്ടുള്ള ഒരുപാട് സമ്മർദം ഉണ്ട്. എന്റെ മനസ്സിൽ അത് വല്ലാതെ വേദനയുണ്ടാക്കി.

അവസാനം ബജറ്റിൽ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാൻ താമസിച്ചതിന്റെ ടെൻഷൻ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ല. അതിന്റെ ദേഷ്യത്തിൽ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാൾ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു. സംവിധായകനെ പച്ചയ്ക്ക് തെറിവിളിക്കുന്നതാണോ സംസ്‌കാരം. പുതുമുഖ നായികയെവച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ അയാൾ ചോദിച്ചു. തുടക്കക്കാരനായ എന്നെ ഇത്രയും മാനസികമായി തളർത്തിയ ബിനീഷിനോട് ഞാൻ ചോദിക്കുന്നു, ഇതാണോ മനുഷ്യത്വം. നിങ്ങൾ തന്നെ പറഞ്ഞല്ലോ, എന്നെ വളരാൻ ആരും സമ്മതിക്കുന്നില്ല, ഞാൻ നല്ലൊരു മനുഷ്യനാണ്, മനുഷ്യത്വം ഉണ്ടെന്ന്. അങ്ങനെ പറഞ്ഞ വ്യക്തിയാണ് ഇതുപോലെ പെരുമാറിയത്.

കൽപണി എടുത്തും ടൈലിന്റെ പണിയെടുത്തും ജീവിച്ചുവന്ന കലാകാരനാണ് നിങ്ങളെന്ന് പറയുന്നു. ഇവിടെയുള്ള അൻപത് ശതമാനം ആളുകളും ഇതുപോലെ വളർന്നുവന്നവരാണ്. ഞാൻ പോലും കൽപണിയും കൂലിപ്പണിയും എടുത്തിട്ടുണ്ട്. ബിനീഷ് ബാസ്റ്റിനേക്കാൾ വലിയ താരങ്ങൾ ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. ഇവരൊക്കെ വാങ്ങിയ പ്രതിഫലവും സഹകരിച്ച രീതിയുമൊക്കെ നമുക്ക് നന്നായി അറിയാം.' ഫേയ്സ്ബുക്ക് ലൈവിലൂടെ ആരിഫ് പറഞ്ഞു. ഇനിയും ബിനീഷിനെ പുതുമുഖ സംവിധായകർ വിളിക്കുമെന്നും അവരോട് മനുഷ്യത്വത്തോടെ പെരുമാറാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP