Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളരെ പെട്ടെന്ന് പൊണ്ണത്തടിയനായി മറഡോണ; വീഡിയോയിലെ താരത്തിന്റെ തടിയുടെ രഹസ്യം തേടി സോഷ്യൽ മീഡിയ; സത്യം ഇതാണ്

വളരെ പെട്ടെന്ന് പൊണ്ണത്തടിയനായി മറഡോണ; വീഡിയോയിലെ താരത്തിന്റെ തടിയുടെ രഹസ്യം തേടി സോഷ്യൽ മീഡിയ; സത്യം ഇതാണ്

മറുനാടൻ ഡെസ്‌ക്‌

പെട്ടെന്ന് എങ്ങനെ മറഡോണ ഇങ്ങനെ പൊണ്ണത്തടിയനായി? സമൂഹ മാധ്യമങ്ങളിൽ പൊണ്ണത്തടിയൻ മറഡോണയുടെ വീഡിയോ കണ്ടവർക്ക് ആശ്ചര്യവും സങ്കടവും. വീഡിയോ ആയതുകൊണ്ട് അവിശ്വസിക്കാനും ആകുന്നില്ല.എന്താണ് ഈ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ എന്നായി പിന്നീട് സൈബർ ലോകത്തെ അന്വേഷണം.

കാണാൻ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും വിഡിയോയിലെ കക്ഷി യഥാർഥ മറഡോണ അല്ല. പക്ഷേ യൂത്ത് എന്ന ഇറ്റാലിയൻ സിനിമയിലെ ഡീഗോ മറഡോണ എന്ന കഥാപാത്രമാണ് വിഡിയോയിലുള്ളത്. ആ സിനിമയിലെ തന്നെ രംഗവുമാണ് ഇത്. മറഡോണയായി ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നതാകട്ടെ അർജന്റീനക്കാരനായ നടൻ റോളി സെറാനോയും. 2015–ലിറങ്ങിയ യൂത്ത് എന്ന ചിത്രം ഒരു റിസോർട്ടിൽ നടക്കുന്ന കഥയാണ് പറയുന്നത്. ആ സിനിമയിലെ രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരിൽ ആളുകൾ പങ്കു വയ്ക്കുന്നതും.

ഒറ്റ നോട്ടത്തിൽ കണ്ടാൽ മറഡോണ അല്ലെന്ന് ആരും പറയില്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ വസ്തുതകൾ സൂക്ഷിച്ചു പങ്കു വയ്ക്കുന്നവർക്കു പോലും ഇത്തവണ അബദ്ധം പറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP