Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും നാണംകെട്ടവരാണ് മലയാളികൾ എന്നു അർണാബ് ഗോസ്വാമി പറഞ്ഞെന്ന് ആരോപിച്ച് സൈബർ സഖാക്കളും പുരോഗമന വാദികളും; പറഞ്ഞത് വ്യാജപ്രചരണം നടത്തുന്ന സിപിഎമ്മുകാരെ കുറിച്ച് മാത്രമാണെന്ന് സംഘപരിവാർ അനുകൂലികൾ; അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും വീണ്ടും വിവാദത്തിൽ: പൊങ്കല നിലക്കാതെ സോഷ്യൽ മീഡിയ

ഇന്ത്യയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും നാണംകെട്ടവരാണ് മലയാളികൾ എന്നു അർണാബ് ഗോസ്വാമി പറഞ്ഞെന്ന് ആരോപിച്ച് സൈബർ സഖാക്കളും പുരോഗമന വാദികളും; പറഞ്ഞത് വ്യാജപ്രചരണം നടത്തുന്ന സിപിഎമ്മുകാരെ കുറിച്ച് മാത്രമാണെന്ന് സംഘപരിവാർ അനുകൂലികൾ; അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും വീണ്ടും വിവാദത്തിൽ: പൊങ്കല നിലക്കാതെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്ത് ഏപ്പോഴും വിവാദം തീർക്കുന്നതിൽ മിടുക്കന്മാരാണ് അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടി വി ചാനലും. മലയാളിയായ രാജീവ് ചന്ദ്രശേഖരൻ എംപിയും ടൈംസ് നൗവിൽ നിന്നും രാജിവെച്ച അർണാബും ചേർന്ന് തുടങ്ങിയ ചാനലിന്റെ ബിജെപി പക്ഷപാതിത്തം പലപ്പോഴും തെളിഞ്ഞതാണ്. ഒരു വിഭാഗം മലയാളികളുടെ പൊങ്കാല ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഈ ചാനലിനാണ്. ഇപ്പോൾ വീണ്ടും അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും വിവാദത്തിൽ ചാടിയിരിക്കയാണ്.

യുഎഇയുടെ 700 കോടി സഹായം നുണയാണെന്ന വാദത്തിൽ ഉറച്ചു നിന്നു കൊണ്ട് അർണാബ് ഗോസ്വാമി നയിച്ച ചർച്ചയിലെ പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ റിപ്പബ്ലിക്ക് ചാനൽ വിവാദത്തിൽ ചാടിയിരിക്കുന്നത്. ചാനൽ ചർച്ചക്കിടെ 'This group is the most shameless bunch of Indians I have ever seen they’ve gone around spreading the lies religiously .' എന്ന പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. താൻ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്ന അർണബാന്റെ പ്രസ്താവന മലയാളികളെ മൊത്തത്തിൽ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സൈബർ സഖാക്കൾ രംഗത്തെത്തി. ഇവർ കൂട്ടമായി തന്നെ അർണാബിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും ചെയ്തു.

യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസർക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അർണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അർണാബ് പറഞ്ഞിരുന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവർക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചർച്ചയ്ക്കിടെ അർണാബ് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകത്ത് സഖാക്കൾ അർണാബിനെതിരെ രംഗത്തുവന്നത്. അർണാബിന്റെയും റിപ്പബ്ലിക് ടിവിയുടെയും ഫേസ്‌ബുക്ക് പേജുകളിൽ അനുനിമിഷം പൊങ്കാല പെരുകുകയാണ്.

അതിനിടെ അർണാബ് പറഞ്ഞത് മലയാളികളെ മൊത്തത്തിൽ അല്ലെന്നും സൈബർ ലോകത്ത് നുണ പ്രചരണം നടത്തുന്ന സൈബർ സഖാക്കളെയും കോൺഗ്രസുകാരെയും ഉദ്ദേശിച്ചാണെന്നും അഭിപ്രായപ്പെട്ടും നിരവധി പേർ രംഗത്തെത്തി. ഇതോടെ സൈബർ ലോകത്ത് തമ്മിലടി കൊഴുക്കുകയാണ്. അർണാബിന്റെ വാക്കുകൾ വളച്ചൊടിച്ച് അധിക്ഷേപിക്കുന്നതിന് പിന്നിൽ 700 കോടിയുടെ യുഎഇ സഹായക്കഥ പൊളിഞ്ഞതു കൊണ്ടാണെന്നും സംഘപരിവാർ അനുകൂലികളും വ്യക്തമാക്കുന്നു. ഇതോടെ സൈബർ ലോകത്ത് ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്.

സംഘപരിവാർ പ്രവർത്തകർ അർണാബിനെ പ്രതിരോധിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെ:

'കൊള്ളേണ്ടവന്മാർക്കു തന്നെയാണ് അർണാബിന്റെ വാക്കുകൾ കൊണ്ടത്..'Malayalees Are the most shameless ' എന്നല്ല അദ്ദേഹം പറഞ്ഞത്.. 'This group is the most shameless bunch of Indians I have ever seen they've gone around spreading the lies religiously .' എന്നാണ്.. ആ ഗ്രൂപ്പിൽ പെടുന്നവർക്ക് ഈ വാക്കുകൾ കൊണ്ട് മുറിഞ്ഞതിനാലാണ്.. വാക്കുകൾ മലയാളികൾക്ക് എതിരെ ആക്കി മാറ്റിയത്..
700 കോടിയുടെ കള്ളം പൊളിഞ്ഞതിൽ വിറളി പൂണ്ട ഒരു ഗ്രൂപ്പ് വിഷയം മാറ്റൽ തന്ത്രവുമായി ഇറങ്ങിയിട്ടുണ്ട്..അർണാബ് ഗോസ്വാമി മലയാളികളെ മൊത്തം അപമാനിച്ചത്രേ.. ഏറ്റവും നാണം കെട്ടവരാണ് മലയാളികൾ എന്ന് പറഞ്ഞ് ആകെ മലയാളികളെ ആക്ഷേപിച്ചെന്നാണ് പുതിയ പ്രചരണം. എന്തായിരുന്നു അർണാബ് പറഞ്ഞത്.?

'This group is the most shameless bunch of Indians I have ever seen they've gone around spreading the lies religiously .'

അദ്ദേഹം പറഞ്ഞത് ഒരു ഗ്രൂപ്പിനെക്കുറിച്ചാണ്..
ഏത് ഗ്രൂപ്പ്?

ഇല്ലാത്ത 700 കോടിയുടെ വ്യാജ ആരോപണത്തിന്റെ പേരിൽ ഇന്ത്യ ഗവൺമെന്റിനേയും ഇന്ത്യ മഹാരാജ്യത്തേയും അധിക്ഷേപിക്കുകയും സംസ്ഥാനം തന്നെ ഇന്ത്യയിൽ നിന്ന് അടർത്തി അവരുടെ രാജാവിന്റെ കീഴിലാക്കണം എന്ന് പറഞ്ഞ് വിഘടനവാദം വളർത്തുകയും ചെയ്ത ഒരു ഗ്രൂപ്പ്.. ആ ഗ്രൂപ്പിനെ പറ്റി പറഞ്ഞത് 100 % സത്യം തന്നെ.. ഇന്ത്യയിലെ ഏറ്റവും നാണം കെട്ട വർഗ്ഗം ഈ വിഘടനവാദികൾ തന്നെയാണ്. അർണാബ് പറഞ്ഞതും ആ ഗ്രൂപ്പിനെയാണ്.. അല്ലാതെ 'Malayalees are the most shameless ' എന്നല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ പൊങ്കാലയിടാൻ മുട്ടി നിൽക്കുന്ന അന്തം- സുഡാപ്പികൾ സ്വന്തം ലേബലിൽ സംസാരിച്ചാ മതി.. എല്ലാ മലയാളികളേയും ആ ഗ്രൂപ്പിൽ പെടുത്തണ്ട..

ഇതിനിടെ റിപ്പബ്ലിക് ചാനലിന്റെയും അർണബ് ഗോസ്വാമിയുടെയും ഔദ്യോഗിക ഫേസ്‌ബുക് പേജുകളിൽ പൊങ്കാല പെരുകുകയാണ്. പേജിലെ എല്ലാ പോസ്റ്റുകൾക്ക് കീഴെയും മലയാളികൾ കമന്റുകളുമായെത്തിയിട്ടുണ്ട്. രണ്ട് ഫേസ്‌ബുക്ക് പേജുകളും ഇപ്പോൾ മലയാളത്തിലുള്ള കമന്റുകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഔദ്യോഗിക പേജിൽ കേരളത്തിലെ പ്രളയക്കെടുതിയോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ കടുത്ത അസംതൃപ്തിയുമായി മലയാളികൾ എത്തിയത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം അർണാബിന്റെ ചാനലായ റിപ്പബ്ലിക്കിൽ നടത്തിയ ചർച്ചയിക്കിടെയായിരുന്നു അർണാബിന്റെ വിവാദ പ്രസ്താവന.

നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അർണാബിന്റെ പ്രതികരണം. പ്രളയക്കെടുതിയിൽ ഒരു സംസ്ഥാനം മുഴുവൻ വലഞ്ഞപ്പോൾ ഒരു വാക്ക് പോലും മിണ്ടാതിരുന്ന അർണബ് ഇപ്പോൾ മലയാളികളെ അധിക്ഷേപിച്ച് സംസാരിക്കാൻ മാത്രമായി വന്നിരിക്കുകയാണ് എന്നത് മുതൽ തെറിവിളികൾ വരെയുണ്ട് കമന്റുകളുടെ കൂട്ടത്തിൽ. മലയാളത്തിലും ഇംഗ്ലീഷിലുള്ള കമന്റുകളിൽ പ്രളയക്കെടുതിയിൽ കേരളം നേരിട്ട നഷ്ടത്തിന്റെ കണക്കുകളും കേന്ദ്രം സഹായം അനുവദിക്കാതിരുന്നതിലുള്ള പ്രതിഷേധവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എത്രയൊക്കെ പറഞ്ഞാലും തനിക്കൊന്നും ഒരുകാലത്തും കാര്യങ്ങൾ മനസ്സിലാവില്ലെന്നും ചിലർ കൂട്ടിച്ചേർക്കുന്നു. രാജ്യം ലോകത്തിന് മുൻപിൽ നാണംകെട്ടത് മലയാളിക്ൾ കാരണമല്ല, ചത്ത പശുവിനെക്കൊണ്ടുപോകാൻ ആംബുലൻസ് അനുവദിച്ച നാട്ടിൽ മരിച്ച മനുഷ്യനെ ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നപ്പോഴാണെന്ന് ചിലർ ഓർമ്മിപ്പിക്കുന്നു. അതിനിടെ അർണാബ് ഗോ സ്വാമിക്കെതിരെ നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു. മോനേ ഗോസ്വാമി നീ തീർന്നു എന്നായിരുന്നു അജുവിന്റെ പ്രതികരണം. ഫേസ്‌ബുക്ക് വഴിയായിരുന്നു അജുവിന്റെ പ്രതികരണം. അർണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP