Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

ഇങ്ങനെ പോയാൽ ഞാൻ കുടുംബക്കാരെ മൊത്തം നാറ്റിക്കുമെന്നവർക്ക് പേടിയുണ്ട്; കൂടുംബഗ്രൂപ്പിലൊക്കെ വൻ ചർച്ചയായി; ഇനി അഭിമുഖം കൊടുക്കരുതെന്ന് പറഞ്ഞതായി ധ്യാൻ ശ്രീനിവാസൻ; പുതിയ സിനിമകളൊന്നും ഉടനെ റിലീസാകാൻ ഇല്ലാത്തതിനാൽ പെട്ടെന്നൊരു ഇന്റർവ്യൂ ഉണ്ടാകില്ലെന്നും ധ്യാൻ

ഇങ്ങനെ പോയാൽ ഞാൻ കുടുംബക്കാരെ മൊത്തം നാറ്റിക്കുമെന്നവർക്ക് പേടിയുണ്ട്; കൂടുംബഗ്രൂപ്പിലൊക്കെ വൻ ചർച്ചയായി; ഇനി അഭിമുഖം കൊടുക്കരുതെന്ന് പറഞ്ഞതായി ധ്യാൻ ശ്രീനിവാസൻ; പുതിയ സിനിമകളൊന്നും ഉടനെ റിലീസാകാൻ ഇല്ലാത്തതിനാൽ പെട്ടെന്നൊരു ഇന്റർവ്യൂ ഉണ്ടാകില്ലെന്നും ധ്യാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന അഭിമുഖമാണ് ധ്യാൻ ശ്രീനിവാസന്റെത്.സർക്കാസം രൂപത്തിലുള്ള ധ്യാനിന്റെ പ്രതികരണത്തിന് നിരവധി പ്രേക്ഷകരാണുള്ളത്. അതിനാൽ തന്നെ അഭിമുഖത്തിനായി നിരവധി പേർ ധ്യാനിനെത്തേടിയെത്തുന്നുമുണ്ട്. എന്നാൽ ഇപ്പോഴിത കുറച്ചുനാളത്തേക്ക് ഇനി അഭിമുഖമൊന്നും ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പ്രകാശൻ പറക്കട്ടെ എന്ന സിനിമയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് ലൈവിൽ താരത്തിന്റെ വെളിപ്പെടുത്തൽ.

പറ്റുമെങ്കിൽ എല്ലാവരും സിനിമ കാണുക. നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതിൽ സന്തോഷം. നന്ദി എന്ന് പറഞ്ഞാണ് ധ്യാൻ സംസാരിച്ച് തുടങ്ങിയത്. തുടർന്നാണ് ഒരാൾ പുതിയ അഭിമുഖങ്ങളെക്കുറിച്ച് ചോദിച്ചത്.ഇതിന് മറുപടിയായാണ് ധ്യാനിന്റെ വിശദീകരണം

എനിക്ക് ഇന്റർവ്യൂ മടുത്തു. എന്റെ അഭിമുഖങ്ങൾ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽനിന്നു വീട്ടിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലോ പ്രൊഫൈൽ ജീവിതമായിരിക്കും.അഭിമുഖങ്ങൾ ഒന്നും അടുത്തുണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല.

ഞാൻ ഒറ്റയ്ക്ക് അഭിമുഖം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാൽ കുടുംബക്കാരെ മുഴുവൻ നാറ്റിക്കും എന്ന് അവർക്ക് പേടിയുണ്ട്. കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം വിമർശനങ്ങളുണ്ട്. ഇതുവരെ കൊടുത്ത അഭിമുഖത്തിൽ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് പേടിയുണ്ട്. നിലവിൽ ഗ്രൂപ്പിൽ നിന്നും ഞാൻ പുറത്താണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം അവർ എന്നെ ചേർക്കും. അപ്പോൾ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം- ധ്യാൻ പറഞ്ഞു.

തടി കൂടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനും ധ്യാൻ രസകരമായ മറുപടിയാണ് നൽകിയത്. 'പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇനി തടി കൂടിയിട്ട് സിനിമയിൽ നിന്നും പുറത്താവുകയാണെങ്കിൽ പുറത്താവട്ടെ -ധ്യാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP