Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യക്കും കോവിഡ്; ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരുമെന്ന് ധ്രുവ

ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യക്കും കോവിഡ്; ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരുമെന്ന് ധ്രുവ

മറുനാടൻ ഡെസ്‌ക്‌

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. ധ്രുവ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചതായും ധ്രുവ ട്വീറ്റ് ചെയ്തു. ”എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പോയത്. ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക” എന്നായിരുന്നു ധ്രുവയുടെ ട്വീറ്റ്.

ജൂൺ 7-ന് ആയിരുന്നു നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ചിരഞ്ജീവിയുടെ ഓർമ്മകൾ മേഘ്‌നയും ധ്രുവയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയായിരുന്നു ചിരഞ്ജീവിയുടെ സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാർജുന ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് തീയേറ്ററുകളിൽ എത്തിയത്. 2018ലായിരുന്നു മേഘ്ന രാജുമായുള്ള വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP