Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202104Saturday

പ്രണയനായകനായി പ്രണവ് മോഹൻലാൽ; ഹൃദയത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു; ചിത്രമെത്തുക ജനുവരിയിൽ

പ്രണയനായകനായി പ്രണവ് മോഹൻലാൽ; ഹൃദയത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു; ചിത്രമെത്തുക ജനുവരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ സംവിധായകനായി എത്തുന്ന ചിത്രമാണ് ഹൃദയം. ആകാംഷയ്ക്ക് ഒടുവിലിതാ ഹൃദയത്തിലെ ആദ്യഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ദർശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

അരുൺ ഏളാട്ടിന്റെതാണ് വരികൾ.ഹേഷാം അബ്ദുൾ വഹാബാണ് ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധായകൻ. 15 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഹേഷാം അബ്ദുൾ വഹാബിന് ഒപ്പം ദർശന രാജേന്ദ്രനും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.പാട്ടുകൾ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു.

കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി ഹൃദയത്തിലുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവഹിക്കുന്നു. വസ്ത്രാലങ്കാരം ദിവ്യ ജോർജ്, ചമയം ഹസൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി, ഗാനരചന തോമസ് മാങ്കാലി, കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ എന്നിവരുമാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയമെന്ന ചിത്രം 2022 ജനുവരിയിലാണ് റിലീസ് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP