Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202207Wednesday

രജനികാന്ത് നേരിട്ടു നടത്തിയ ചർച്ച ഫലം കണ്ടോ? ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്; മക്കളുടെ സന്തോഷത്തിനായി ഡിവോഴ്സ് തീരുമാനം മാറ്റാൻ ഇരുവരും

രജനികാന്ത് നേരിട്ടു നടത്തിയ ചർച്ച ഫലം കണ്ടോ? ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്; മക്കളുടെ സന്തോഷത്തിനായി ഡിവോഴ്സ് തീരുമാനം മാറ്റാൻ ഇരുവരും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ ധനുഷിന്റേയും രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയുടേയും. പരസ്പ്പരം ബഹുമാനത്തോടെ വേർപിരിയാൻ ആയിരുന്നു ഇവർ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. നിയമപരമായി വേർപിരിഞ്ഞാലും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു. വേർപിരിയൽ ഒഴിവാക്കാനായി രജനികാന്ത് ഉൾപ്പെടെ സിനിമാ മേഖലയിലെ പ്രമുഖർ സന്ധിസംഭാഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ സിനിമകോളങ്ങളിൽ ഇടംപിടിക്കുന്നത് താരങ്ങൾ വീണ്ടും ഒന്നാവുന്നു എന്നുള്ള വാർത്തയാണ്. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. രജനികാന്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ധനുഷും ഐശ്വര്യയും തീരുമാനം മാറ്റിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം. വിവാഹമോചനത്തിനായി ഇരുവരും സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെപ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിവാഹമോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഐശ്വര്യയും ധനുഷും ഒന്നിച്ചെത്താറുണ്ട്. ഈ അടുത്ത അടുത്ത ഇടക്ക് മക്കളോടൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. 2004 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇവർ 18 വർഷത്തെ ദാമ്പത്യബന്ധമായിരുന്നു 2022 അവസാനിപ്പിച്ചത്. രണ്ട് ആൺകുട്ടികൾക്കൊപ്പമായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയായിരുന്നു ഇരുവരും. സിനിമാസംബന്ധിയായ പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ധനുഷും ഐശ്വര്യയും പങ്കെടുക്കാറുണ്ട്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് ഐശ്വര്യ സോഷ്യൽമീഡിയയിൽ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങൾ മാറ്റിയത്. പേരിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

വേർപിരിയൽ തീരുമാനം അറിയിച്ചതിന് ശേഷമായി മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളായ വിജയ് യേശുദാസും ദർശനയും കൂടെയുണ്ടായിരുന്നു. ഇവരും വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. വേർപിരിഞ്ഞെന്നറിയിച്ചവരെ വീണ്ടും ഒന്നിച്ച് കണ്ടപ്പോൾ നിങ്ങൾക്ക് തീരുമാനം മാറ്റിക്കൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ.

സിനിമ ഏറ്റെടുത്ത് കഴിഞ്ഞാൽ അതേക്കുറിച്ച് മാത്രം ചിന്തിക്കുന്നയാളാണ് ധനുഷ്. തിരക്കുകൾക്കിടയിൽ കുടുംബത്തെപ്പോലും പരിഗണിക്കാറില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞ് പരിഹരിക്കാവുന്ന കാര്യങ്ങളേയുള്ളൂവെന്നായിരുന്നു ധനുഷിന്റെ അച്ഛന്റെ പ്രതികരണം. രജനീകാന്തും ഇവരോട് പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു.

രജനീകാന്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്കിടയിലാണ് ധനുഷും ഐശ്വര്യയും തീരുമാനം മാറ്റിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ച് താരങ്ങൾ തന്നെ പ്രതികരണവുമായെത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മക്കളുടെ സന്തോഷവും കുടുംബത്തിന്റെ സമാധാനാവും ഓർത്തെങ്കിലും നിങ്ങൾക്ക് തീരുമാനം മാറ്റിക്കൂടേയെന്നായിരുന്നു പ്രിയപ്പെട്ടവർ ഇവരോട് ചോദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP