Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ വസ്ത്രത്തിനുള്ള അളവെടുപ്പും ചർച്ചയും സോഷ്യൽ മീഡിയയിലുടെ; ലഹംഗ ഒരുക്കിയത് 10 തൊഴിലാളികൾ 45 ദിവസം കൊണ്ട്; അർച്ചന സുശീലൻ വധുവായി തിളങ്ങിയത് ഇങ്ങനെ

വിവാഹ വസ്ത്രത്തിനുള്ള അളവെടുപ്പും ചർച്ചയും സോഷ്യൽ മീഡിയയിലുടെ; ലഹംഗ ഒരുക്കിയത് 10 തൊഴിലാളികൾ 45 ദിവസം കൊണ്ട്; അർച്ചന സുശീലൻ വധുവായി തിളങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ ദിവസമാണ് സിനിമ ടെലിവിഷൻതാരം അർച്ചന സുശീലൻ വിവാഹിതയായത്. അർച്ചനയുടെ വിവാഹ വസ്ത്രങ്ങളാണ് വിവാഹചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായത് അർച്ചനയുടെ വേഷങ്ങൾ തന്നെയാണ്.ഇപ്പോഴിത വിവാഹ വസ്ത്രത്തിന് പിന്നിലെ കഥയും വസ്ത്രത്തെപ്പോലെ വൈറലാവുകയാണ്.സുഹൃത്തും ഡിസൈനറുമായ ആനു നോബിയാണ് അർച്ചനയ്ക്കായി വെഡ്ഡിങ് ലെഹംഗ ഒരുക്കിയത്. അർച്ചന അമേരിക്കയിൽ ആയതിനാൽ ഓൺലൈനിലൂടെ ആയിരുന്നു വിവാഹവസ്ത്രത്തിനായുള്ള ചർച്ചകളും അളവെടുക്കലും.പേൾ പീച്ച് നിറത്തിലുള്ള ലെഹംഗയാണ് അർച്ചനയ്ക്കായി ഒരുക്കിയത്.

മലയാളികളുടെ പ്രിയതാരം അർച്ചന സുശീൻ വിവാഹദിനത്തിൽ തിളങ്ങിയത് ലെഹംഗയുടെ നിറം ചർമത്തിന്റേതുമായി ചേർന്നു നിൽക്കണമെന്ന അർച്ചനയുടെ ആവശ്യമാണ് പേൾ പീച്ചിലേക്ക് എത്തിച്ചത്. ഹെവി വർക്കുകൾ വേണ്ടെന്നും കാഴ്ചയിൽ ലളിതവും മനോഹരവും ആയിരിക്കണമെന്നുമായിരുന്നു താരത്തിന്റെ ആഗ്രഹം. അതുകൊണ്ട് എംബ്രോയ്ഡറിക്ക് പ്രാധാന്യം നൽകി. സോഫ്റ്റ് പിങ്ക്, റാസ്പ്‌ബെറി, ലൈറ്റ് ഗ്രീൻ, മെഹന്ദി ഗ്രീൻ എന്നീ നിറങ്ങളിൽ ഫ്‌ളോറൽ എംബ്രോയ്ഡറിയാണ് ചെയ്തത്. സിൽവർ ക്രിസ്റ്റൽസ്, പേൾസ്, ബീഡ്‌സ്, സീക്വിൻസ് എന്നിവ തുന്നിച്ചേർത്തു. ക്രിസ്റ്റലുകൾ തുങ്ങിക്കിടക്കുന്ന രീതിയിൽ ഒരുക്കിയ ചോളി ബ്ലൗസ് ആണ് ലെഹംഗയ്‌ക്കൊപ്പം പെയർ ചെയ്തത്. രണ്ടു ഷീർ ദുപ്പട്ടകളും അണിഞ്ഞിരുന്നു.

      View this post on Instagram

A post shared by Aanu Nobby (@aanunobby)

''അർച്ചന അമേരിക്കയിലായതുകൊണ്ട് സമയ മേഖലയിലുള്ള വ്യത്യാസം ആശയവിനിമയത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അർച്ചന പറഞ്ഞതിന് അനുസരിച്ചുള്ള ഡിസൈൻ ഒരുക്കി അയച്ചു കൊടുത്തു. സാംപിൾ തയാറാക്കാനാണ് കൂടുതൽ സമയം എടുത്തത്. കാരണം ആ നിറം ഡൈ ചെയ്ത് തയാറാക്കേണ്ടിയിരുന്നു. അതുപോലെ എംബ്രോയ്ഡറി ചെയ്യാനുള്ള നിറങ്ങൾ വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. അയച്ചു കൊടുത്ത സാംപിൾ അർച്ചനയ്ക്ക് ഇഷ്ടപ്പെട്ടതോടെ വിഡിയോ കോളിലൂടെ വസ്ത്രത്തിനുള്ള അളവ് എടുത്തു.

10 തൊഴിലാളികൾ 45 ദിവസം കൊണ്ടാണ് വിവാഹവസ്ത്രം ഒരുക്കിയത്. ദീർഘകാലത്തെ പരിചയമുണ്ടെങ്കിലും അർച്ചനയ്ക്കു വേണ്ടി ആദ്യമായാണ് വസ്ത്രം ഒരുക്കുന്നത്. അതു വിവാഹത്തിന് ആണ് എന്നതിൽ ഏറെ സന്തോഷം'' ആനു നോബി പറഞ്ഞു. 8 വർഷമായി ഡിസൈനിങ് മേഖലയിൽ സജീവമാണ് ആനു. സെലിബ്രിറ്റി വിവാഹങ്ങൾക്കും ടെലിവിഷൻ ഷോകൾക്കും വസ്ത്രം ഒരുക്കിയാണ് ശ്രദ്ധേയയാകുന്നത്.

വിവാഹിതയായ വിവരം സമൂഹമാധ്യമത്തിലൂടെയാണ് അർച്ചന സുശീലൻ പങ്കുവച്ചത്. പ്രവീൺ നായർ ആണ് വരൻ. അമേരിക്കയിൽ വച്ചു സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് അർച്ചന ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.

 

      View this post on Instagram

A post shared by Archana Suseelan???? (@archana_suseelan)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP