Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൃതശരീരത്തോട് പോലും രാഷ്ട്രീയ വിരോധം തീർക്കുന്ന മാർക്‌സിസ്റ്റ് പത്രധർമ്മം; വീഴ്‌ച്ചകളെ ന്യായീകരിക്കുന്ന കഴിവുകെട്ട ഭരണാധികാരി എന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ച് 'ദേശാഭിമാനി' പത്രം; പ്രതിപക്ഷ ബഹുമാനം പോലും പാലിക്കാത്ത സിപിഎം മുഖപത്രത്തിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ

മൃതശരീരത്തോട് പോലും രാഷ്ട്രീയ വിരോധം തീർക്കുന്ന മാർക്‌സിസ്റ്റ് പത്രധർമ്മം; വീഴ്‌ച്ചകളെ ന്യായീകരിക്കുന്ന കഴിവുകെട്ട ഭരണാധികാരി എന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ച് 'ദേശാഭിമാനി' പത്രം; പ്രതിപക്ഷ ബഹുമാനം പോലും പാലിക്കാത്ത സിപിഎം മുഖപത്രത്തിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ നിലവാരമില്ലായ്മയെ വിമർശിച്ച് സോഷ്യൽ മീഡിയ. 'വീഴ്ചകളെ ന്യായീകരിക്കാൻ ഇനി ജെയ്റ്റ്ലി ഇല്ല' എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മരണവാർത്തയുടെ ദേശാഭിമാനി പത്രത്തിന്റെ തലക്കെട്ട്. മരിച്ചവരെ പറ്റി കുറ്റം പറയാതിരിക്കുക എന്ന മനുഷ്യന്റെ സാമാന്യ ബോധത്തിന്റെ അതിരുകൾ ലംഘിച്ചാണ് അന്ധമായ രാഷ്ട്രീയ വിരോധം മൃതദേഹത്തോട് പോലും സിപിഎം മുഖപത്രം കാണിക്കുന്നത്.

'രാജ്യം കടുത്ത സാമ്പത്തികാരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഒന്നാംമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് ചുക്കാൻ പിടിച്ച അരുൺജയ്റ്റ്‌ലിയുടെ വിയോഗം. പരിമിതികൾക്കുള്ളിൽനിന്ന് സ്വന്തം കടമ നിറവേറ്റാനും മോദി സർക്കാരിന്റെ വൻവീഴ്ചകളെ ന്യായീകരിക്കാനുമാണ് ജയ്റ്റ്‌ലി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്.' എന്നാണ് വാർത്ത ആരംഭിക്കുന്നത് തന്നെ. തുടർന്ന് അങ്ങോട്ട് മാധ്യമ ധർമ്മം പാലിക്കാൻ ലേഖകൻ ശ്രമിക്കുന്നുണ്ടെങ്കിലും തലക്കെട്ടും മുഖവുരയും രാഷ്ട്രീയ മര്യാദക്കോ മാധ്യമ ധർമ്മത്തിനോ യോജിച്ചതല്ല എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.

നോട്ടു നിരോധനവും ജിഎസ്ടിയും പോലെ വിപ്ലവകരമായ പല തീരുമാനങ്ങളും കേന്ദ്ര സർക്കാർ കൈക്കൊള്ളുമ്പോൾ അരുൺ ജെയ്റ്റിലായയിരുന്നു ധനമന്ത്രി. രാഷ്ട്രീയമായ എതിരഭിപ്രായങ്ങൾക്കിടയിലും ഇടത് നേതാക്കളോട് അടുപ്പം പുലർത്താൻ ശ്രമിച്ചിരുന്ന ഒരു നേതാവായിരുന്നു ജെയ്റ്റ്‌ലി. എന്നാൽ അതിനെ ഉയർത്തിക്കാണിക്കാതെ വീഴ്‌ച്ചകളെ ന്യായീകരിക്കുന്ന ഒരു കഴിവില്ലാത്ത നേതാവായിരുന്നു ജെയ്റ്റ്‌ലി എന്ന് പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ദേശാഭിമാനി ബോധപൂർവം തലക്കെട്ടിലും ആമുഖത്തിലും ശ്രമിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP