Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്; അവർക്കൊപ്പം ഇരുന്ന് സംസാരിക്കാനാകില്ലേ; കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച സംഭവത്തിൽ പ്രതികരിച്ച് നടി വാമിഖ ഗബ്ബി

മറുനാടൻ ഡെസ്‌ക്‌

ഹരിയാന: ഡൽഹി ചലോ കർഷക പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ കടുത്ത പ്രതിഷേധവുമായി നടി വാമിഖ ഗബ്ബി. ഹരിയാന അതിർത്തിയിലെത്തിയ കർഷകർക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിനെതിരെയാണ് സംഭവത്തിന്റെ വീഡിയോയടക്കം ഫേസ്‌ബുക്കിൽ പങ്കുവെച്ചു കൊണ്ട് നടി രംഗത്തെത്തിയത്.

ഹരിയാനയിലെ സോണിപതിൽ നിന്നുള്ള വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. രാത്രി പതിനൊന്ന് മണിക്ക്, 15 ഡിഗ്രി സെൽഷ്യസിലേക്ക് അന്തരീക്ഷ താപനില താഴ്ന്നിരിക്കുന്ന സമയത്താണ് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിലേക്ക് സമരം നയിക്കുന്ന കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുന്നതെന്ന് വാമിഖ ഫേസ്‌ബുക്കിലെഴുതി.

'മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവർ പറയുന്നതൊന്ന് കേൾക്കൂ ആദ്യം. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാൽ പിന്നെ പരസ്പരം സംസാരിക്കാൻ ഒന്നു ശ്രമിക്കൂ സുഹൃത്തേ' എന്നാണ് വാമിഖ ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്.

ഉത്തർപ്രേദശ്-ഡൽഹി, ഹരിയാന- ഡൽഹി അതിർത്തികളിലെല്ലാം കർഷകരനെ നേരിടാൻ കനത്ത പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ്-ഡൽഹി അതിർത്തിയായ എൻ.എച്ച് 24, ഡി.എൻ.ഡി, ഡൽഹി അതിർത്തിപ്രദേശമായ ചില്ലാ ബോർഡർ, ഹരിയാന അതിർത്തി പ്രദേശമായ സിംഗു ബോർഡർ, ഡൽഹി-ഗുരുഗ്രാം ബോർഡർ തുടങ്ങി എല്ലാ പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അതിർത്തികൾ കോൺക്രീറ്റ് സ്ലാബുകൾ കൊണ്ടും ബാരിക്കേടുകൾ കൊണ്ടും അടച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ഒരു കാരണവശാലും കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അർധ രാത്രി വീണ്ടും കർഷകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.

അതേസമയം സമരത്തിൽ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ. ഹരിയാനയിൽ നിന്നുള്ള കർഷകർ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുകയാണ്. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ഇവർ അറിയിച്ചു. തങ്ങൾ ജയിക്കാനാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാൾ വേണമെങ്കിലും അവിടെ തുടരാൻ തയ്യാറാണെന്നും കർഷകർ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP