Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല; അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു'; ഷാരൂഖിനെ കുറിച്ചു പറയവേ വികാരഭരിതയായി ദീപിക, വൈറൽ വീഡിയോ

'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല; അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു'; ഷാരൂഖിനെ കുറിച്ചു പറയവേ വികാരഭരിതയായി ദീപിക, വൈറൽ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എന്നും ഷാരൂഖ് ഖാന്റെ ഹിറ്റ് നായികയാണ് ദീപിക പദുകോൺ. ഓം ശാന്തി ഓമിലെ നായികയായാണ് ദീപിക ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. അതിന് ശേഷം അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോൾ പത്താനിലൂടെ വീണ്ടും ആ ഹിറ്റ് കോമ്പോ ആവർത്തിക്കുകയാണ്. വിവാദങ്ങളിലും തകരാതെ തീയറ്ററുകളിൽ ഉജ്ജ്വലമായി മുന്നേറുകയാണ് പത്താൻ.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല. എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോൺഫിഡൻസ്. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി ഇപ്പോഴും വളരെ സ്പഷ്ടമാണ്. ഞങ്ങൾ പങ്കിടുന്ന ബന്ധം, സ്നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസിൽ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ദീപിക പറഞ്ഞു. പത്താൻ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടി വികാരഭരിതയായത്.

പത്താൻ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകർക്കൊപ്പം കാണണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില തിയറ്ററുകളിൽ പോയി പ്രേക്ഷകരുടെ പ്രതികരണം നേരിട്ടു കണ്ടു. ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവർക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു.

ഒരു ഉത്സവം പോലെയാണ് അവർ പത്താൻ ആഘോഷിക്കുന്നതെന്നും ദീപിക പദുക്കോൺ പറഞ്ഞു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോൺ ഏബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP