Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദളിത് യുവതി കാറിൽ പോകുന്നത് കാണുമ്പോഴുണ്ടാകുന്ന സഹിഷ്ണുതയല്ല ജാതി; ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി; രമ്യാഹരിദാസിനെ വിമർശിച്ച് ദീപ നിശാന്ത്

'ദളിത് യുവതി കാറിൽ പോകുന്നത് കാണുമ്പോഴുണ്ടാകുന്ന സഹിഷ്ണുതയല്ല ജാതി; ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി; രമ്യാഹരിദാസിനെ വിമർശിച്ച് ദീപ നിശാന്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ വിമർശനവുമായി കേരളവർമ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ദീപ നിശാന്ത് രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശങ്ങൾ രമ്യയുടെ വിജയത്തിന് അനുകൂലമായെന്ന് വിലയിരുലുണ്ടായിരുന്നു. ഇതിന് പിന്നാലെ പല വാദ പ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കാറിന്റെ പേരിൽ പുത്തൻ വിവാദം കത്തിനിൽക്കുന്ന സമയത്ത് ദീപ നിശാന്ത് രമ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി, ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി. ഇന്നത്തെ പ്രതികരണം സമാപ്തം!ധന്യവാദ്! എന്നാണ് ദീപ ഫേസ്‌ബുക്കിൽ കുറിച്ചത്. രമ്യയോടൊപ്പം കോൺഗ്രസിനെയും വിമർശിച്ചാണ് ദീപയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസം രമ്യയെ പരിഹസിച്ചിരുന്നു. ആലത്തൂർ എംപി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട ആവശ്യമെന്താണെന്ന് ദീപ നിശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. രമ്യയ്ക്കു സഞ്ചരിക്കാൻ വാഹനം വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. പതിനാല് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നാൽ സ്വന്തമായി പണമില്ലാത്തതുകൊണ്ട് തനിക്ക് കാർ വാങ്ങിത്തരുന്നതെന്ന് രമ്യ പ്രതികരിച്ചിരുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി, ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി.

ഇന്നത്തെ പ്രതികരണം സമാപ്തം!ധന്യവാദ്!

( പോസ്റ്റ് ഓൺലൈൻ മീഡിയകൾ വളച്ചൊടിച്ച് മറ്റൊന്നാക്കലില്ല!)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP