Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും' എന്നല്ല ഞാൻ ചോദിച്ചത്; അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു; 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ?'എന്ന ചോദ്യത്തെ അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക: എംഎസ്എഫ് നേതാവ് ഹഫ്‌സ മോളെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്

'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും' എന്നല്ല ഞാൻ ചോദിച്ചത്; അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു; 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ?'എന്ന ചോദ്യത്തെ അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക: എംഎസ്എഫ് നേതാവ് ഹഫ്‌സ മോളെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട എംഎസ്എഫ് നേതാവ് ഹഫ്‌സ മോളുടെ കമന്റിന് നൽകിയ മറുപടി വിവാദമായപ്പോൾ വിശദീകരണവുമായി കേരളവർമ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യ ശുദ്ധി സംശയിക്കുന്നതായി കാണിച്ചാണ് ഹഫ്‌സമോൾ പോസ്റ്റിട്ടത്. ഇടതുപക്ഷക്കാർ അല്ലാത്തവർ സൈബർ ആക്രമണം നേരിടുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു എംഎസ്എഫ് നേതാവ് കൂടിയായ ഹഫ്സമോളുടെ ചോദ്യം.

ഈ ചോദ്യത്തിലാണ് അശ്ലീലം കലർത്തി ദീപാ നിശാന്ത് മറുപടി നൽകിയത്. ഹഫ്സമോളുടെ ഫേസ്‌ബുക്കിലെ കവർ ഇമേജിൽ പി കെ കുഞ്ഞാലിക്കുട്ടിയുടമായി ചേർന്നിരിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ദ്വയാർത്ഥത്തോടെ കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവർഫോട്ടോ ഇപ്പോഴും എന്നാണ് ടീച്ചർ ചോദിച്ചത്. ഇതോടെ സൈബർ ഇടത്തിൽ ടീച്ചർക്കെതിരെ പ്രതിഷേധം ഉടലെടുത്തു.

വിജയരാഘവന്റെ വാക്കുകൾ കോപ്പിഅടിച്ചു കൊണ്ടാണ് ദീപ ടീച്ചർ മറുപടി നൽകിയതെന്ന് പറഞ്ഞാണ് ആക്ഷേപം ഉയർന്നത്. എംഎസ്എഫ് പ്രവർത്തകരും ലീഗുകാരും ദീപാ നിശാന്തിനെതിരെ രംഗത്തുവന്നു. മുമ്പ് സമാനമായ വിധത്തിൽ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു കൊണ്ട് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സൈബർ പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി പിൻവലിഞ്ഞിരുന്നു.

താൻ പറഞ്ഞതിൽ ഒരു ദുഃസൂചനയും ഉദ്ദേശിച്ചിട്ടില്ല എന്നണ് ഏറ്റവുമൊടുവിൽ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ദീപ നിശാന്ത് വിശദീകരിക്കുന്നത്. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടൊപ്പം നിൽക്കുന്ന കവർ ഫോട്ടോയിട്ട് സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന ആൾക്ക് എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യാനുള്ള ഒരർഹതയുമില്ല എന്നു തന്നെയാണ് ഉദ്ദേശിച്ചത്. 'എനിക്ക് രാഷ്ട്രീയ ചായ്വുണ്ട് എന്ന് കുറ്റപ്പെടുത്തിയ ആളോട് തിരിച്ച് അതേ നാണയത്തിൽ മറുപടി പറഞ്ഞു.'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും?' എന്നല്ല ഞാൻ ചോദിച്ചത്.അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു. 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ ?' എന്ന ചോദ്യത്തെ ,അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക. അതെന്റെ വിഷയമല്ല. അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല, ടീച്ചർ കുറിച്ചു.

ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിശദീകരിക്കാൻ ഉദ്ദേശിച്ചതല്ല. എങ്കിലും ചെന്നായ്ക്കും ആട്ടിൻകുട്ടിക്കും ഇടയിൽ നിൽക്കുമ്പോൾ നിഷ്പക്ഷതയ്ക്ക് ട്യൂഷൻ ക്ലാസ്സുമായി വരുന്ന ആളുകളെ തട്ടിത്തടഞ്ഞ് നടക്കാൻ വയ്യാതെ പറഞ്ഞു പോകുന്നതാണ്.

ആദ്യമേ തന്നെ പറയുന്നു.ഞാൻ നിഷ്പക്ഷയല്ല..രാഷ്ട്രീയമില്ല എന്നോ ഞാൻ നിഷ്പക്ഷയാണ് എന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല. നിഷ്പക്ഷതയോടും അരാഷ്ട്രീയവാദികളോടും പരമപുച്ഛം തന്നെയാണ്.അതേസമയം തന്നെ എന്റെ പുച്ഛത്തെ അവഗണിച്ച് അവരുടെ നിഷ്പക്ഷത നിലനിർത്താനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യുന്നു. നിഷ്പക്ഷയല്ല എന്ന കാരണം കൊണ്ടോ, അവനവന്റെ രാഷ്ട്രീയ നിലപാടിനോട് ചേർന്നു നിൽക്കുന്ന വ്യക്തിയല്ല ഞാനെന്നതുകൊണ്ടോ എനിക്കുണ്ടായിട്ടുള്ള എല്ലാ സൗഹൃദ നഷ്ടങ്ങളേയും ശത്രുതയേയും വിദ്വേഷത്തേയും പുച്ഛത്തേയും പരിഹാസത്തേയും ഞാൻ സഹർഷം ഏറ്റു വാങ്ങുന്നു. നിങ്ങൾ നിങ്ങളുടെ രീതി തുടരുക. ഞാനെന്റെയും.

എഴുത്തുകാരി എന്ന നിലയിൽ ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ / നേരത്തെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഇഷ്ടത്തിന് ബദലായോ പ്രതിഫലമായോ എന്റെ രാഷ്ട്രീയ നിലപാട് ഒരാൾക്കും പണയം വെക്കാൻ ഞാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ മുൻകാല സൗഹൃദവും വായനയും സ്‌നേഹവുമൊന്നും എന്റെ നിലപാടുകളുടെ മേലുള്ള കടന്നുകയറ്റമാകണ്ട എന്നർത്ഥം. സ്‌നേഹത്തിനും സൗഹൃദത്തിനും പലിശയും കൂട്ടുപലിശയും ഒരാളും പ്രതീക്ഷിക്കേണ്ടതില്ല. അത് അഹങ്കാരമായോ രാഷ്ട്രീയാടിമത്തമായോ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് നിർവചിക്കാവുന്നതുമാണ്. 'ആദ്യമൊക്കെ ഞാനവരെ വായിക്കുമായിരുന്നു.പിന്നെപ്പിന്നെ അറപ്പായി .വെറുപ്പായി. ..ഞാനാ വഴിക്കേ പൂവാറില്യാ...പക്ഷേ ഇന്നവരിട്ട പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫിലെ രണ്ടാമത്തെ വരീല് കോമയിടാഞ്ഞത് ശരിയായില്യാ.' ' മട്ടിലുള്ള ഡയലോഗുകൾ ദയവു ചെയ്ത് എനിക്ക് ടാഗരുത്. സ്‌നേഹമായാലും വെറുപ്പായാലും അത് സ്വയംഭൂവാണ്. അത് അതിന്റെ വഴിക്ക് വിടുക. ഇവിടൊരാൾക്കും ഒരു പ്രശ്‌നവുമില്ല.

ഇനി ചർച്ചയായ ഹഫ്‌സമോൾ വിഷയത്തിലേക്ക് വന്നാൽ, ഞാൻ പറഞ്ഞതിൽ ഒരു ദുഃസൂചനയും ഞാനുദ്ദേശിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടൊപ്പം നിൽക്കുന്ന കവർ ഫോട്ടോയിട്ട് സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന ആൾക്ക് എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യാനുള്ള ഒരർഹതയുമില്ല എന്നു തന്നെയാണ് ഉദ്ദേശിച്ചത്. എനിക്ക് രാഷ്ട്രീയ ചായ്വുണ്ട് എന്ന് കുറ്റപ്പെടുത്തിയ ആളോട് തിരിച്ച് അതേ നാണയത്തിൽ മറുപടി പറഞ്ഞു.'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും?' എന്നല്ല ഞാൻ ചോദിച്ചത്.അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു. 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ ?' എന്ന ചോദ്യത്തെ ,അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക. അതെന്റെ വിഷയമല്ല. അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല.

രണ്ട് ദിവസം കാത്തിരുന്നത് നിങ്ങൾ എത്രത്തോളം പോകും എന്നറിയാനാണ്.

നല്ല ധാരണ കിട്ടി.

അഭിനന്ദനങ്ങൾ.

നന്ദി.

കള്ളവോട്ടുകാരെയും ന്യായീകരിച്ചുകൊണ്ടാണ് ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക ദീപാ നിശാന്ത് കഴിഞ്ഞ ദിവസവും രംഗത്തുവന്നത്. എന്നാൽ, ഈ വിഷയത്തിൽ അടക്കം മറുചോദ്യം ഉന്നയിക്കുന്നവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ദീപാ നിശാന്ത് രംഗത്തുവരാറ്. എംഎസ്എഫ് നേതാവ് ഹഫ്സമോളുടെ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോൾ അവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ഇപ്പോൾ ദീപാ നിശാന്ത് സൈബർ ലോകത്ത് ചർച്ചകളിൽ ഇടംപിടിക്കുന്നത്.

അതേസമയം സൈബർ ഇടത്തിൽ കൗമാരക്കാരായ പെൺകുട്ടികളെ അവഹേളിച്ച ദീപാ നിശാന്ത് വിമർശനങ്ങൾ സഹിക്കാതെ സ്വന്തം കാര്യത്തിൽ മറ്റൊരു നിലപാടാണ് കൈക്കൊള്ളുന്നത്. ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ഉയരുമ്പോൾ ഇവർ സ്ത്രീവിരുദ്ധത ആരോപിച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ദീപാ നിശാന്തുകൊക്കൊണ്ട നിലപാടും വിമർശനത്തിന് ഇടയാക്കിയിരുന്നു. കള്ളവോട്ട വിവാദത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തെറ്റായിരുന്നു എന്നു പറഞ്ഞു കാണ്ടായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്.

കള്ളവോട്ടു ചെയ്തവരെ വെള്ള പൂശുന്നതിനൊപ്പം കള്ളവോട്ടു ചെയ്യാൻ പ്രേരിപ്പിച്ചവരെ കുത്തിക്കൊണ്ടു കൂടിയായിരുന്നു ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അതേസമയം ദീപാ നിശാന്തിന്റെ പേസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചക്കിടയാക്കി. നിരവധി പേർ ദീപാ നിശാന്തിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. പലരും ചൂണ്ടിക്കാട്ടിയത് കവിതാ മോഷണത്തെ കുറിച്ചായിരുന്നു. കള്ളവോട്ടുകാരെ പിന്തുണക്കാൻ ദീപ രംഗത്തുവന്നത് കവിതാ മോഷ്ടിച്ചു ശീലമുള്ളതു കൊണ്ടാണെന്ന് പറഞ്ഞ് വിമർശനം കടുത്തു.

സൈബർ ലോകത്ത് വിമർശനം കടുത്തതോടെ ഒടുവിൽ ദീപ നിശാന്ത് തന്നെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കുകയോ ഹൈഡ് ചെയ്യുകയോ ചെയ്യുകയായിരുന്നു. വിവാദമായ പോസ്റ്റ് ദീപയുടെ ടൈംലൈനിൽ നിന്നും ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. എന്നാൽ, ഇതിനോടകം ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP