Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

യുവ വനിതാ എംപിയുടെ ചിത്രം ഡേറ്റിങ് ആപ്പിൽ; പൊലീസിന് പരാതി നൽകി നുസ്രത് ജഹാൻ

യുവ വനിതാ എംപിയുടെ ചിത്രം ഡേറ്റിങ് ആപ്പിൽ; പൊലീസിന് പരാതി നൽകി നുസ്രത് ജഹാൻ

മറുനാടൻ ഡെസ്‌ക്‌

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച ഡേറ്റിം​ഗ് ആപ്പിനെതിരെ പൊലീസിൽ പരാതി നൽകി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ. ചിത്രം ഉപയോഗിച്ച വീഡിയോ ആപ്പിന്റെ സ്‌ക്രീൻ ഷോട്ട് നുസ്രത് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ് എന്ന എംപി കുറിച്ചു. കൊൽക്കത്ത പൊലീസിനെ മെൻഷൻ ചെയ്താണ് നുസ്രത് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും നുസ്രത് വ്യക്തമാക്കി.

ഭസ്വതി എന്നയാളാണ് സംഭവം എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എംപിയുടെ ചിത്രം ഒരു ഡേറ്റിങ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP