Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഷ്അപ് ചലഞ്ചിന് വെല്ലുവിളിച്ച് പത്താംക്ലാസുകാരി; ഒറ്റക്കൈയിൽ അനായാസം പൂർത്തിയാക്കി രാഹുൽ ഗാന്ധി; പിന്നെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തവും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

പുഷ്അപ് ചലഞ്ചിന് വെല്ലുവിളിച്ച് പത്താംക്ലാസുകാരി; ഒറ്റക്കൈയിൽ അനായാസം പൂർത്തിയാക്കി രാഹുൽ ഗാന്ധി; പിന്നെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തവും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

കന്യാകുമാരി: തമിഴ്‌നാട് സന്ദർശനത്തിനിടെ പുഷ്അപ് ചലഞ്ചിനുള്ള പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയും ഒറ്റക്കൈയിൽ പുഷ്അപ് എടുക്കുന്നതിന്റെയും വിഡിയോകളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ ഹയൽ സെക്കൻഡറി സ്‌കൂളിലെ 10ാം ക്ലാസുകാരി മെറോലിൻ ഷെനിഗയാണ് രാഹുൽ ഗാന്ധിയെ പുഷ്അപ് ചലഞ്ചിന് വെല്ലുവിളിച്ചത്.

ഒട്ടും മടിക്കാതെ ജൂഡോ താരത്തിന്റെ വെല്ലുവിളി രാഹുൽ സ്വീകരിച്ചു. ഒരു മിനിറ്റിൽ താഴെ 15 പുഷ്അപ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ് പൂർത്തിയാക്കിയ രാഹുൽ ഒറ്റക്കൈ കൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്.

#WATCH: Congress leader Rahul Gandhi dances with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu during an interaction with them pic.twitter.com/RaSDpuXTqQ

— ANI (@ANI) March 1, 2021

 

ഇത് കൂടാതെ രാഹുൽ തന്റെ കായികാഭ്യാസങ്ങളും ഇവിടെ പുറത്തെടുത്തു. ജാപ്പനീസ് മാർഷ്യൽ ആർട്‌സായ ഐകിഡോയിലെ തന്റെ അഭ്യാസങ്ങളും രാഹുൽ കുട്ടികളുമായി പങ്കുവെച്ചു. ഐകിഡോയിൽ ബ്ലക്‌ബെൽറ്റുണ്ട് രാഹുലിന്.

മെറോലിനെ അഭിനന്ദിച്ച രാഹുൽ വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ ഗാന്ധി നൃത്തം ചെയ്യാനും തയ്യാറായി. ഇംഗ്ലീഷ് പാട്ടിനൊപ്പമായിരുന്നു രാഹുലിന്റെ ചുവടുകൾ. വിദ്യാർത്ഥികളും നേതാക്കളും കൈൾ കോർത്തുപിടിച്ചായിരുന്നു നൃത്തം ചെയ്തത്.

#WATCH: Congress leader Rahul Gandhi doing push-ups and 'Aikido' with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE

— ANI (@ANI) March 1, 2021

കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം ആഴക്കടലിൽ നീന്താനിറങ്ങിയതിന്റെ വിഡിയോ ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP