Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

'ഗബ്രിയേലിന്റെ ദർശന സാഫല്യമായി' ഗാനത്തിന് നൃത്തച്ചുവടുകളുമായി കന്യാമറിയം ! ഉണ്ണിയേശുവിനൊപ്പം പുൽക്കൂട്ടിലിരുന്ന മാതാവെഴുന്നേറ്റ് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ക്രിസ്മസ് ആഘോഷങ്ങളുടെ വാർത്തകൾ പുറത്ത് വരുമ്പോൾ നെല്ലിമറ്റത്തെ പുൽക്കൂട് കാഴ്‌ച്ചകൾ സൂപ്പർഹിറ്റ്

'ഗബ്രിയേലിന്റെ ദർശന സാഫല്യമായി' ഗാനത്തിന് നൃത്തച്ചുവടുകളുമായി കന്യാമറിയം ! ഉണ്ണിയേശുവിനൊപ്പം പുൽക്കൂട്ടിലിരുന്ന മാതാവെഴുന്നേറ്റ് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ക്രിസ്മസ് ആഘോഷങ്ങളുടെ വാർത്തകൾ പുറത്ത് വരുമ്പോൾ നെല്ലിമറ്റത്തെ പുൽക്കൂട് കാഴ്‌ച്ചകൾ സൂപ്പർഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: ക്രിസ്മസ് സീസൺ വന്നതിന് പിന്നാലെ കരോളും പുൽക്കൂടും മാത്രമാണ് എങ്ങു നിന്നും കാണാൻ സാധിക്കുന്നത്. വ്യത്യസ്ഥമായ രീതിയിൽ പാട്ടും ആട്ടവുമായി എത്തുന്ന കരോൾ സംഘങ്ങൾക്കിടയിൽ വ്യത്യസ്ഥമാവുകയാണ് കോതമംഗലത്തു നിന്നുമുള്ള കരോൾ സംഘം. പുൽക്കൂട്ടിൽ ഉണ്ണിയീശോയോടൊപ്പം ഇരിക്കുന്ന മാതാവിനെ നാം പലതവണ കണ്ടിട്ടുണ്ടെങ്കിലും പുൽക്കൂട്ടിൽ നൃത്തച്ചുവടുകളുമായി നിൽക്കുന്ന മാതാവിനെ നാം കണ്ടിരിക്കാൻ വഴിയില്ല.

അത്തരത്തിലുള്ള ഒരു പുൽക്കൂട് കാഴ്‌ച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. കോതമംഗലത്തുള്ള കരോൾ സംഘമാണ് വ്യത്യസ്ത മാതാവിനെ അവതരിപ്പിച്ചത്. ഗബ്രിയേലിന്റെ ദർശന സാഫല്യമായി എന്ന ഗാനത്തിന് വമ്പൻ ഡാൻസ് കളിക്കുന്ന മാതാവാണ് വീഡിയോയിലുള്ളത്.

നെല്ലിമറ്റത്തെ ക്രിസ്തുമസ് ആഘോഷത്തിൽ നിന്നാണ് വ്യത്യസ്തമായ ഈ കരോൾ കാഴ്ച. നേരത്തെ, സിനിമ ഗാനങ്ങളിൽ നിന്ന് കടം കൊണ്ട് കരോൾ ഗാനങ്ങൾ ഹിറ്റായി മാറിയിരുന്നു. നരൻ എന്ന ചിത്രത്തിലെ 'വേൽമുരുക' എന്ന ഗാനത്തെ കരോൾ ഗാനമാക്കി മാറ്റി അവതരിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങൾ തരംഗമായിരുന്നു..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP