Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്‌ത്തി സർക്കാറിന്റെ വനിതാ മതിൽ

സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്‌ത്തി സർക്കാറിന്റെ വനിതാ മതിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ശബരിമലയിൽ പോകാൻ ശ്രമിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ആക്ടിവിസ്റ്റാണ് ബിന്ദു തങ്കം കല്ല്യാണി. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവൺമെന്റ് സ്‌കൂളിൽ പോയപ്പോഴും ബിന്ദുവിനെതിരെ സംഘ്പരിവാർ ആക്രമണം തുടർന്നു. അപ്പോഴൊന്നും ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ ഇവരെ സഹായിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിവിധ ദലിത്-വനിതാ ഗ്രൂപ്പുകളായിരുന്നു ഇവർക്ക് വേണ്ടി ശബ്ദിക്കാനും പ്രക്ഷോഭം നടത്താനും രംഗത്ത് വന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ കഴിയാതെ നിൽക്കുന്ന സർക്കാർ വനിതാ മതിലുമായി രംഗത്ത് വന്നപ്പോൾ ആക്ടിവിസ്റ്റുകൾ ഭൂരിഭാഗവും അതിനെതിരായിരുന്നു. എന്നാൽ ബിന്ദു തങ്കം കല്ല്യാണി മതിലിന് പിന്തുണ നൽകിയതോടെയാണ് ഇവർക്കിടയിൽ പൊട്ടിത്തെറികൾ ഉണ്ടായിരിക്കുന്നത്. പലരും ബിന്ദുവിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്ത് വന്നുകഴിഞ്ഞു. അപർണ ശിവകാമിയുമായാണ് ബിന്ദു ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് വിഷയം ഏറ്റെടുത്ത് പലരും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളും ബിന്ദുവിനെതിരെ ഉയർത്തിക്കഴിഞ്ഞു.

തങ്ങൾ മതിലിനൊപ്പമാണ് എന്ന് കാട്ടി നാൽപത് പേർ ചേർന്ന് തയ്യാറാക്കിയ പ്രസ്താവനയിലായിരുന്നു ബിന്ദുവും ഒപ്പുവെച്ചത്. ഇത് എടുത്തുചാട്ടമാണ് എന്ന് പറഞ്ഞാണ് അപർണ, ബിന്ദുവിനെതിരെ രംഗത്ത് വന്നത്. അപ്പോൾ ശബരിമലയ്ക്ക് പോയ ആ നാല് സ്ത്രീകൾ ആരായി, അവർ മുമ്പോട്ട് വെച്ച രാഷ്ട്രീയം എന്തായി എന്നൊക്കെ ചോദിച്ചായിരുന്നു ബിന്ദുവിനെതിരെ ഇവർ രംഗത്ത്വന്നത്. ഇതിന് മറുപടിയായി ഞങ്ങൾ കടന്നുപോയ വഴികളെയും രാഷ്ട്രീയത്തെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ആ അഹന്തയുടെ പേര് ഒന്ന് പറഞ്ഞു തരാമോ. മതിലിനപ്പുറവും ഇപ്പുറവുമൊക്കെ ആർക്കും നിൽക്കാം. പക്ഷെ അതൊരു നിലപാടാണെന്ന മിനിമം ബോധ്യമെങ്കിലും കാണിക്കണം. നാൽപത് പേര് ചേർന്ന് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് മാത്രം എടുത്തു പറഞ്ഞാണ് അപർണയുടെ കമന്റെന്നും ബിന്ദു പറയുന്നു.

എന്നാൽ ആക്ടിവിസ്റ്റുകൾ പലരും ബിന്ദുവിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. സംഘപരിവാറുകാരാൽ അക്രമിക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന് പേരാടാൻ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുമെന്ന് പറഞ്ഞ് സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ആ സർക്കാറും ഇടതുമുന്നണിയും ചേർന്ന് നടത്തുന്ന വനിതാ മതിലിൽ വെള്ളാപ്പള്ളിക്കും വർഗീയവാദിയായ സുഗതനുമൊപ്പം കൈകോർക്കാൻ ബിന്ദുവിന് നാണമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്.
ഇതിനിടയിലാണ് ബിന്ദുവിനെതിരെ ആക്ടിവിസ്റ്റുകളിൽ ചിലർ സാമ്പത്തിക ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.

കോഴിക്കോട് നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഒരു പരിപാടിയിൽ വലിയ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ ആളാണ് ബിന്ദുവെന്നാണ് ആക്ഷേപം, പ്രോഗ്രാമിന് പലയിടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച തുക കൗശലപൂർവ്വം തട്ടിയെടുക്കുകയായിരുന്നു ഇവരെന്നാണ് ആക്ഷേപം ഉയരുന്നത്. സ്വന്തം പ്രവർത്തനങ്ങൾ ഇത്ര മ്ലേച്ഛമായി തുടർന്ന് വരുന്ന നിങ്ങൾ ദലിത് സമൂഹത്തിന് തന്നെ അപമാനമാണ്. എന്നിട്ടും ശബരിമല വിഷയത്തിൽ ആ വിഷയത്തോടുള്ള ആഭിമുഖ്യം കൊണ്ട് നിങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു. എന്നാൽ ഒരു ഗ്രൂപ്പ് ആയി പോകാൻ തയ്യാറായവരുടെ ഗ്രൂപ്പിൽ നിന്നും ആരോടും മീണ്ടാതെ ചാടിപ്പോവുകയായിരുന്നു ബിന്ദുവെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി അല്ലാതെ എന്ത് എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടോയെന്നും കോഴിക്കോട്ട് സ്വദേശിനിയായ രമ ഐ കെ ചോദിക്കുന്നു.

ഇതിനിടെ പാവപ്പെട്ട ആദിവാസി കുട്ടികളെ സഹായിക്കാനായി പണം വാങ്ങി ബിന്ദു വഞ്ചിച്ചുവെന്ന് കാട്ടി കാനഡ സ്വദേശിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. സഹായമായി നൽകിയ പണത്തിന് പുറമെ ഒരു ലക്ഷം രൂപ കടമായി കൊടുത്തെങ്കിലും പിന്നീട് ഫോൺ വിളിച്ചാൽ പോലും ബിന്ദു എടുക്കാതായെന്ന് ഇവർ പറയുന്നു. ആദിവാസി കുട്ടികൾക്ക് വാങ്ങാനായി നൽകിയ തുകയിൽ നിന്ന് കുറച്ചു തുകയെടുത്ത് കുറേ ലോക്കൽ സാധനങ്ങൾ വാങ്ങി നൽകുകയായിരുന്നു ഇവരെന്നും കാനഡ സ്വദേശിനി പറയുന്നു. ഒടുവിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കുറച്ച് പണം തിരികെ നൽകി. ബാക്കി പൈസ തരാമെന്ന് പറഞ്ഞ ദിവസമാണ് ബിന്ദു മലകയറിയതെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു ഗവണ്മെന്റ് സ്‌കൂളിലെ ടീച്ചർ ആണ് എന്നതുകൊണ്ട് മാത്രം അത്രമാത്രം അവരെ വിശ്വസിച്ചു എന്നതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് .കുറച്ചു കുഞ്ഞുങ്ങൾക്ക് സഹായം ആകുമല്ലോ എന്ന് കരുതി മാത്രം ആണ് ഇവരെ ഇത്രയും പൈസ ഏൽപ്പിച്ചത്.അല്ലാതെ നേരിട്ട് ഒരിക്കൽ പോലും വിളിക്കുകയോ യാതൊരു പരിചയവും ഇല്ലാത്ത ഇവർക്ക് എന്തിനാണ് പൈസ അയക്കുന്നത്. അത്ര മാത്രം വിശ്വസിച്ചു .അത് എന്റെ മാത്രം തെറ്റെന്നും ഇവർ വ്യക്തമാക്കുന്നു.

ഇതേ സമയം രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞ് ബിന്ദുവും രംഗത്ത് വന്നു. ഇത് ചരിത്രത്തിൽ പുതിയ കാര്യമില്ല. പിന്നെ ചോദിക്കാനും പറയാനും ആരും വരില്ലെന്നുറപ്പുണ്ടെങ്കിൽ കൂട്ടമായി അക്രമിക്കാൻ കോപ്പു കൂട്ടുകയും ചെയ്യാമെന്ന് ഇവർ പറയുന്നു. കോഴിക്കോട് നടന്ന പരിപാടിയിൽ താൻ പണം തട്ടിയെടുത്തിട്ടില്ല. കുറേ പണം തനിക്ക് നഷ്ടമാവുകയാണ് ചെയ്തത്. 8 വർഷമായി ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നുണ്ട്.. വീടോ കാറോ ഫ്ലാറ്റോ ഒന്നും സമ്പാദിച്ചിട്ടില്ല.. ഇപ്പോഴും വാടക വീട്ടിലാണ് താമസം.. ആകെ ഒരു ബാങ്ക് അക്കൗണ്ടേയുള്ളൂ.. അതിൽ ഇപ്പോൾ 168 രൂപ ബാക്കിയുണ്ട്.. സാമൂഹ്യ പ്രവർത്തനം, യാത്ര, എന്റെയും ഭൂമിയുടെയും ചെലവ്, പെട്ടെന്ന് ഒരാവശ്യം വന്നാൽ ചുറ്റിനും നിൽക്കുന്നവരെ സഹായിക്കുന്നത്, നാട്ടിൽ അമ്മയുടെയും പപ്പയുടേയും ചെലവ്, ചികിത്സ, ചിലപ്പോൾ ശമ്പളം തികയാതെ വന്നാൽ കൂട്ടുകാരോട് കടം വാങ്ങൽ ഒക്കെയുണ്ട്.. ആരേയും പറ്റിച്ച പണം കൊണ്ട് ജീവിച്ചിട്ടില്ല, അത് ശീലവുമില്ല.. കടം വാങ്ങിയതുകൊടുക്കാൻ പറഞ്ഞ ദിവസം തെറ്റിയാൽ ആത്മാഭിമാന പ്രശ്നം ഒക്കെയുണ്ട്.. പ്രശക്തിക്ക് വേണ്ടി ശബരിമലക്കല്ല പോകേണ്ടത്, അതിന് സുരക്ഷിതമായ ഒട്ടനവധി വഴികളുണ്ട്.. കഷ്ടം.രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാൻ കരുത്തില്ലാത്ത സദാചാരവാദികൾ ഇനിയും കഥകൾ ഇറക്കട്ടെ.ഇതൊക്കെ എന്റെ കരുത്ത് കൂട്ടുകല്ല ഉള്ളൂ.. ഞാൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നത്തിൽ ആർക്കും മിണ്ടാട്ടമില്ല.. ഇനി എന്റെ അഴിഞ്ഞാട്ടക്കഥകൾ കൂടി കൊണ്ട് വരൂ അപ്പോൾ അന്തസും ആഭിജാത്യവുമുള്ളവർക്കൊക്കെ കുറച്ച കൂടി ഉൾപ്പുളകം കിട്ടും എന്നും ബിന്ദു പറയുന്നു.

ഇതിന് മറുപടിയായി തങ്ങളുടെ രാഷ്ട്രീയ ബോധത്തെ കുറിച്ചു ബിന്ദു തല പുണ്ണാക്കണ്ട ദളിത് രാഷ്ട്രീയം ഉൾപ്പടെ എല്ല വിഷയങ്ങളിലും ശക്തമായി നിലകൊണ്ടു തന്നെ ആണ് നമ്മൾ ഇവിടം വരെ എത്തിയത് പക്ഷെ ദളിത് രാഷ്ട്രീയത്തെ ഒറ്റികൊടുക്കുന്നവരെയും അതിനെ വളച്ചൊടിച്ചു ഇരവാദം പറഞ്ഞു സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നവരേയും തിരിച്ചറിയാൻ ശേഷിയും ഉണ്ട് അതിനി നിങ്ങടെ സെല്യൂട്ടിന്റെ ആവശ്യം ഒന്നും ഇല്ലെന്നും പറഞ്ഞ് നിരവധി പേർ രംഗത്തുണ്ട്. അവർ ബിന്ദുവിനെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയുമാണ്. ഏതായാലും ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമാക്കാൻ താത്പര്യമെടുക്കാത്ത സർക്കാർ നവോത്ഥാന മതിലുമായി മുന്നോട്ട് പോവുകയാണ്. അതിനിടയിലാണ് മതിലിനെച്ചൊല്ലി സർക്കാറിനെ വിശ്വസിച്ച് മലയിലേക്ക് പോയ വനിതാ ആക്ടിവിസ്റ്റുകൾ തമ്മിൽ കൂട്ടയടി നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP