Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ അവർ ശ്രീധരനെയും തേടിയെത്തി..! കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനെ ഏൽപ്പിക്കാൻ മനുഷ്യച്ചങ്ങല തീർത്ത സഖാക്കൾക്ക് നവകേരള സൃഷ്ടിക്ക് വിദേശ സഹായം വേണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും പൊള്ളി; കൊച്ചി മെട്രോ പണിയാൻ ജപ്പാനിൽ നിന്നെടുത്ത വായ്പയെ'സഹായമാക്കി' ചിത്രീകരിച്ച് സൈബർ പോരാളികൾ; കലിപ്പു തീർക്കാൻ സംഘിയും വലതുപക്ഷക്കാരനാക്കിയും മുദ്രകുത്തി പ്രചരണം

ഒടുവിൽ അവർ ശ്രീധരനെയും തേടിയെത്തി..! കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനെ ഏൽപ്പിക്കാൻ മനുഷ്യച്ചങ്ങല തീർത്ത സഖാക്കൾക്ക് നവകേരള സൃഷ്ടിക്ക് വിദേശ സഹായം വേണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും പൊള്ളി; കൊച്ചി മെട്രോ പണിയാൻ ജപ്പാനിൽ നിന്നെടുത്ത വായ്പയെ'സഹായമാക്കി' ചിത്രീകരിച്ച് സൈബർ പോരാളികൾ; കലിപ്പു തീർക്കാൻ സംഘിയും വലതുപക്ഷക്കാരനാക്കിയും മുദ്രകുത്തി പ്രചരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പക്ഷേ.. എന്ന വാക്ക് ഇന്ന് സൈബർ ലോകത്തെ ഒരു വിഭാഗം ആളുകൾക്ക് അശ്ലീലപദമായി മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകണം എന്ന ആവശ്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെ നോക്കിയാണ് സൈബർ ലോകത്തെ പോരാളികളുടെ രോഷപ്രകടനം. അങ്ങനെ ചോദ്യം ഉന്നയിച്ചാൽ അപ്പോൾ തന്നെയും സംഘിയായി ചിത്രീകരിച്ച് ആക്രമിക്കുന്ന ശൈലിയിലേക്ക് ഏാതാനും ദിവസങ്ങളായി സൈബർ ലോകം മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൈബർ പോരാളികളുടെ രോഷത്തിന് ഇരയായത് മെട്രോമാൻ ഇ ശ്രീധരനാണ്.

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ചയാണെന്നും പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള ഇന്ത്യക്ക് വിദേശസഹായം വേണ്ട എന്നുമുള്ള അഭിപ്രായം പറഞ്ഞതോടെ ചില സൈബർ സഖാക്കൾ പഴയ കാര്യങ്ങളെല്ലാം മറന്ന മട്ടാണ്. ഇവർ സൈബർ ലോകത്ത് വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. വിദേശസഹായം വേണ്ട എന്ന് ശ്രീധരൻ വ്യക്തമാക്കിയത് സൗജന്യമായി പണം സ്വീകരിക്കേണ്ട കാര്യമില്ലെന്നാണ് വ്യക്തമായിരിക്കെ തന്നെ ഇതിനെ വളച്ചൊടിച്ചാണ് വിമർശനം ഉയർത്തുന്നത്.

കൊച്ചി മെട്രോയുടെ നടത്തിപ്പിന് കുറഞ്ഞ ചെലവിൽ 12000 കോടിയോളം രൂപ ജപ്പാനിൽ നിന്നും വായ്‌പ്പയെടുത്തിരുന്നു. ഇ ശ്രീധരൻ മുൻകൈയെടുത്താണ് ഈ വായ്‌പ്പ ലഭ്യമാക്കിയത്. എന്നാൽ, ഈ വായ്‌പ്പയെ സഹായമാക്കി ചിത്രീകരിച്ചു കൊണ്ടാണ് സൈബർ പോരാളികളുടെ വിമർശനം. ജപ്പാനിൽ നിന്നുള്ള ഔദാര്യം പറ്റി മെട്രോ പണിത ഇ ശ്രീധരന് വിദേശ സഹായത്തെ വിമർശിക്കാൻ എന്താണ് യോഗ്യത എന്ന വിധത്തിലാണ് ഇവരുടെ പ്രചരണം. ഇതിനായി മനപ്പൂർവ്വം വളച്ചൊടിക്കലുകൾ നടത്തുകയും ചെയ്യുന്നു.

ശ്രീധരനെ വ്യക്തിപരമായി അവഹേളിക്കുന്ന വിധത്തിലുള്ള അഭിപ്രായമങ്ങളുമായി സൈബർ പോരാളികൾ രംഗത്തുണ്ട്. ഇ ശ്രീധരനെ സംഘപരിവാർ അനുകൂലിയായി മുദ്രകുത്തിക്കൊണ്ടാണ് ഇക്കൂട്ടരുടെ വിമർശനം. ഡാം തുറന്നുവിട്ടതിലെ പാളിച്ചയുണ്ടെന്ന വിമർശനവും യുഎഇ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സ്വതന്ത്ര അഭിപ്രായമാണ് സഖാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീധരനെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അനാവശ്യമായി കുറ്റപ്പെടുത്തുന്നതിനെ എതിർക്കുന്നവർ അനവധിയാണ്. ഒരുകാലത്ത് മെട്രോമാനെ കൊച്ചി മെട്രോയുടെ ചുമതലക്കാരനാക്കുന്നതിന് വേണ്ടി മനുഷ്യച്ചങ്ങളുമായി തെരുവിൽ ഇറങ്ങിയവരായിരുന്നു സിപിഎം. എന്നാൽ, വിമർശനത്തോട് സഹിഷ്ണുതയോടെ പ്രതികരിക്കാതെ മറിച്ച് അദ്ദേഹത്തെ അവഹേളിക്കുകയായണ് ചെയ്യുന്നത്.

ഇതാദ്യമായല്ല ഇ ശ്രീധരന സിപിഎമ്മിൽ നിന്നും വിമർശനം കേൾക്കേണ്ടി വരുന്നത്. നേരത്തെ വൈറ്റിലയിൽ മേൽപ്പാലം ഗുണപരമെല്ലെന്ന ഇ ശ്രീധരന്റെ പരാമർശത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ശ്രീധരനെ അവഹേളിച്ച് രംഗത്തുവന്നിരുന്നു. ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ശ്രീധരൻ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നതെന്ന് പറഞ്ഞായിരുന്നു അന്നത്തെ വിമർശനം. ശ്രീധരനോടുള്ള ബഹുമാനം പോയിട്ടില്ല. എങ്കിലും ആവശ്യമില്ലാതെയാണ് ഇപ്പോൾ ശ്രീധരൻ ഇടപെടുന്നത്. മെട്രോയൊന്നുമല്ലല്ലോ വൈറ്റിലയിൽ ഉണ്ടാക്കുന്നതെന്നും ജി സുധാകരൻ ചോദിച്ചിരുന്നു.

ഇന്ന് രാവിലെ മലപ്പുറത്ത് വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇ ശ്രീധരൻ തന്റെ അഭിപ്രായം പറഞ്ഞത്. കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വ്യക്തമാക്കിയിരുന്നു.ഡാം മാനേജ്മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്ന് യുഎഇ സഹായവുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. പന്ത്രണ്ടായിരം ലക്ഷം കോടി കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി സർക്കാർ രൂപീകരിക്കണം. സമിതി രൂപീകരിച്ചാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പുടുത്തുയർത്താൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ താൻ തയാറാണെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.

 

ശ്രീധരന്റെ അഭിപ്രായത്തിന് പിന്നാലെ കേരള പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിപിഎം അനുകൂലികൾ ശ്രീധരനെതിരെ വിമർശനവും ശക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP