Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

`സംഘത്തിന് വേണ്ടി കൊടി പിടിച്ചിട്ടുണ്ട് പക്ഷേ ഒരു കൊടിയും ഏട്ടനെക്കാൾ വലുതല്ല`; `പ്രദർശനം തടയാൻ ഏതെങ്കിലും ഹർത്താലുകാർ തിയറ്ററിന്റെ പരിസരത്ത് വന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല`; ബിജെപി ഹർത്താലിനെതിരെ വൈകാരികമായി പ്രതികരിച്ച് ഒടിയനെ കാത്തിരിക്കുന്ന മോഹൻലാൽ ആരാധകർ; ബിജെപി കേരളം ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല

`സംഘത്തിന് വേണ്ടി കൊടി പിടിച്ചിട്ടുണ്ട് പക്ഷേ ഒരു കൊടിയും ഏട്ടനെക്കാൾ വലുതല്ല`; `പ്രദർശനം തടയാൻ ഏതെങ്കിലും ഹർത്താലുകാർ തിയറ്ററിന്റെ പരിസരത്ത് വന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല`; ബിജെപി ഹർത്താലിനെതിരെ വൈകാരികമായി പ്രതികരിച്ച് ഒടിയനെ കാത്തിരിക്കുന്ന മോഹൻലാൽ ആരാധകർ; ബിജെപി കേരളം ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സമരപന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ ബിജെപിയെ തന്നെ തിരിഞ്ഞ് കൊത്തുന്നു. സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് ദിവസം തന്നെ ഹർത്താൽ പ്രഖ്യാപിച്ച ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിടുകയാണ് മോഹൻലാൽ ആരാധകർ. ഒരു കൊടിയും ഈ ഏട്ടനെക്കാളും വലുതല്ലെന്ന പ്രഖ്യാപനവുമായിട്ടാണ് ആരാധകർ രംഗത്തുള്ളത്. നാളെ പ്രദർശനം നടക്കുന്ന ഏതെങ്കിലും തിയറ്ററിന് മുന്നിൽ കൊടിയും പിടിച്ച് വന്നാൽ ഒരു ഒറ്റ ബിജെപിക്കാരനും നടന്ന് വീട്ടിൽ പോകില്ല എന്നുൾപ്പടെ വൈകാരികമായിട്ടാണ് ബിജെപി ഹർത്താലിനെതിരെ ആരാധകരുടെ പ്രതിഷേധം.

ബിജെപി പ്രവർത്തകരും സജീവ സൈബർ പ്രവർത്തകരും പോലും ഹർത്താലിനെ വിമർശിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഭലത്തിൽ നാളെ നടക്കുന്ന ഹർത്താലിന് ബിജെപിക്ക് പാളയത്തിൽ നിന്ന് പോലും പിന്തുണ കുറയുന്നു എന്ന് വേണം മനസ്സിലാക്കാൻ. പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ സമയവും സാഹചര്യവും മനസ്സിലാക്കാതെ പ്രഖ്യാപിച്ച ഹർത്താൽ എന്തിന് വേണ്ടിയെന്നും ഇത്രയും തലയ്ക്ക് വെളിവില്ലാത്തവരാണോ നേതൃത്വം കൈയാളുന്നത് എന്നുമാണ് പ്രവർത്തകരായ മോഹൻലാൽ ആരാധകർ ചോദിക്കുന്നത്.

ലോകമെമ്പാടുമായി മോഹൻലാൽ ചിത്രം ഒടിയൻ നാളെ പ്രദർശനത്തിന് എത്താനിരിക്കെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മരണം രാഷ്ട്രീയ കേരളത്തിനും കേരള ജനതയ്ക്കും നാണക്കേടുണ്ടാക്കുന്നതെന്ന് ബിജെപി. അയ്യപ്പ ഭക്തരുടെ പൊതു വികാരമാണ് ഇത്. അയ്യ ഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതിന്റെ ഫലമാണ് ഈ ആത്മഹത്യയെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.

എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചത്തോടെ സോഷ്യൽ മീഡിയയിൽ ബിജെപിക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് കാത്തുകാത്തിരുന്ന ആ ദിവസമാണ് നാളെ. ഇതോടെ സംഘപരിവാറുകാരായ ആരാധകർ പോലും ഇതിനെ വിഡ്ഡിത്തത്തിൽ പ്രഖ്യാപിച്ച ഹർത്താലെന്നാണ് വിലയിരുത്തുന്നത്. സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെയായിരുന്നു വിറ്റുതീർന്നിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും ഗംഭീര സ്വീകരണം സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു.

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ റിലീസിനൊരുങ്ങുന്ന ഒടിയൻ എന്ന ചിത്രത്തിനും ദ്രോഹമായി ബിജെപി ഹർത്താൽ. ചിത്രത്തിനായി പ്രീ ബുക്കിങ് നടത്തിയിരുന്ന ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാതിരിക്കാൻ മാത്രം ഉപകരിക്കുന്ന ഹർത്താൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നിരാശയിലാഴ്‌ത്തുന്നു. ഒന്നാം ദിനത്തിന്റെ കളക്ഷൻ റെക്കോർഡ് ലക്ഷ്യമിട്ട ഒടിയന് ബുക്കിംഗിലൂടെ ഇത് ലഭിക്കുമെങ്കിലും ഓൺലൈൻ ബുക്കിങ് ഇല്ലാത്ത തിയേറ്ററുകളിൽ കളക്ഷൻ കുറയും. ഇത് ഒടിയൻ ബിസിനസിനേയും പ്രമോഷനേയും കാര്യമായി ബാധിക്കും.ബിജെപി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ ആൾ മരിച്ച സംഭവത്തിലാണ് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP