Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

'കൊടുത്താൽ കൊല്ലത്തും കിട്ടും കേട്ടിട്ടില്ലേ? നിങ്ങളുടെ അണ്ണാക്കിൽ വന്നുകോലിട്ടാൽ മിണ്ടാതിരിക്കുമോ? അങ്ങനെ കണ്ടാൽ മതി': ഡൽഹി കലാപത്തെ ന്യായീകരിച്ചുവെന്ന് ആരോപിച്ച് സിനിമാ ക്യാമറാമാൻ വിഷ്ണു നാരായണനെതിരെ സൈബർ ആക്രമണം; ആട് 3 പ്രഖ്യാപിച്ച സംവിധായകന് മിഥുൻ മാനുവൽ തോമസിന്റെ പോസ്റ്റിന് താഴെ വിഷ്ണുവിനെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഇടത് സൈബർ പോരാളികൾ; സോഷ്യൽ മീഡിയയിൽ ഹോട്ട് ഡിബേറ്റ്

'കൊടുത്താൽ കൊല്ലത്തും കിട്ടും കേട്ടിട്ടില്ലേ? നിങ്ങളുടെ അണ്ണാക്കിൽ വന്നുകോലിട്ടാൽ മിണ്ടാതിരിക്കുമോ? അങ്ങനെ കണ്ടാൽ മതി': ഡൽഹി കലാപത്തെ ന്യായീകരിച്ചുവെന്ന് ആരോപിച്ച് സിനിമാ ക്യാമറാമാൻ വിഷ്ണു നാരായണനെതിരെ സൈബർ ആക്രമണം; ആട് 3 പ്രഖ്യാപിച്ച സംവിധായകന് മിഥുൻ മാനുവൽ തോമസിന്റെ പോസ്റ്റിന് താഴെ വിഷ്ണുവിനെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഇടത് സൈബർ പോരാളികൾ; സോഷ്യൽ മീഡിയയിൽ ഹോട്ട് ഡിബേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭിപ്രായം പറയാൻ പേടിക്കണം. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ഫേസ്‌ബുക്കിൽ പോസ്‌റ്റൊന്നും വേണമെന്നില്ല. കമന്റായാലും മതി. എപ്പോഴാണ് പുലിവാല് പിടിക്കുന്നതെന്ന് പറയാൻ കഴിയില്ല. അങ്ങനെയൊരു കുരുക്കിൽ പെട്ടിരിക്കുകയാണ് മിടുക്കനായ ക്യാമറാമാൻ വിഷ്ണു നാരായണൻ. വെള്ളിമൂങ്ങ, ആട്, അവരുടെ രാവുകൾ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, ഞാൻ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനാണ് വിഷ്ണു. മിഥുൻ മാനുവൽ തോമസിന്റെ ആട് 3 യുടെ ഛായാഗ്രാഹകനും വിഷ്ണുവാണ്.

പൗരത്വ നിയമ പ്രക്ഷോഭവും , ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദ് ഫേസ്‌ബുക്കിലിട്ട ഒരു പോസ്റ്റിന് താഴെയാണ് വിഷ്ണു നാരായണൻ കമന്റിട്ടത്. 'കൊടുത്താൽ കൊല്ലത്തും കിട്ടും കേട്ടിട്ടില്ലേ? നിങ്ങളുടെ അണ്ണാക്കിൽ വന്നുകോലിട്ടാൽ മിണ്ടാതിരിക്കുമോ? അങ്ങനെ കണ്ടാൽ മതി'' എന്നായിരുന്നു ഇയാളുടെ കമന്റ്. പ്രതികരണം വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്താണ ഇപ്പോൾ വിഷ്ണുവിന് നേരേ ആക്രമണം. വെറും ആക്രമണമല്ല, കടുത്ത സൈബർ ആക്രമണം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് ഉദ്‌ഘോഷിക്കുന്ന ഇടത് സൈബർ പോരാളികളാണ് വിഷ്ണുവിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. വിഷ്ണു പണിയെടുത്ത സിനിമകൾ കാണില്ല, ബഹിഷ്‌കരിക്കും എന്ന മട്ടിലാണ് ആക്രമണം. സിനിമാ രംഗത്തും വിഷ്ണുവിന്റെ വിവാദപരാമർശം ചർച്ചയായിട്ടുണ്ട്. വിഷ്ണുവിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തണമെന്ന മട്ടിൽ ഒരുവിഭാഗം ലോബിയിങ്ങും തുടങ്ങി. വെറും ഒരുകമന്റിനെ ചൊല്ലി വിഷ്ണുവിന്റെ പണി കളയുക എന്നത് തന്നെയാണ് അസഹിഷ്ണുതയുടെ വിഷം തീണ്ടിയവരുടെ ലക്ഷ്യം. ഉദാഹരണത്തിന മിഥുൻ മാനുവൽ തോമസ് ആട് 3 യുടെ വരവറിയിച്ച് കൊണ്ടിട്ട പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ നോക്കാം.

 വിഷ്ണു നാരായണൻ തന്നെ ആണോ ഇതിന്റെയും ക്യാമറ മേനോൻ. എങ്കിൽ ഈ പടം ഇപ്പൊ തന്നെ ബഹിഷ്‌കരിച്ചിരിക്കുന്നു.ഒരു കലാകാരൻ വർഗ്ഗീയവാദി ആയിക്കൂട.

oshua Abraham James ബഹിഷ്‌കരിച്ചവരെ കൈയും കാലും കെട്ടി തീയേറ്ററിൽ കൊണ്ടുപോയി ഇടുമോ?? ഞാന് എന്റെ കാര്യം അല്ലെ പറഞ്ഞുള്ളു...
റേപ്പ് കേസിൽ ദിലീപ് പ്രതി ആയ ശേഷം ഇറങ്ങിയ അയാളുടെ ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല.തീവ്രവാദികളെയും, ക്രിമിനലുകളെയും അറിഞ്ഞു കൊണ്ട് തന്നെ സഹകരിക്കുന്ന സിനിമകൾ ബഹിഷ്‌കരിക്കുക ആണ് വേണ്ടത് എന്നാണ് എന്റെ നിലപാട്

ഷാജി പാപ്പാ. വർഗ്ഗീയ വിഷം തുപ്പുന്നവർക്ക് എതിരെ ആവണം പാപ്പന്റെ ആദ്യ പണി.. അബുവും ലോലനും പാപ്പനും എല്ലാരും ഒന്നാണ് അവർക്കിടയിൽ വർഗീയത ഇല്ല സ്‌നേഹം മാത്രം... മത നിരപേക്ഷത പഠിപ്പിച്ച പാപ്പാനെ ഒപ്പിയെടുക്കാൻ വർഗീയ വിഷങ്ങളെ അനുവദിക്കരുത് പാപ്പാ...

താങ്കളുടെ ആട് സിനിമയുടെ രണ്ട് പാർട്കളും കൈ നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ . ജാതി മത ഭേദമന്യേ ഉള്ള ലക്ഷകണക്കിന് മലയാളികൾ അതിൽ പെടും . പക്ഷേ വരുന്ന ആട് മൂന്നാം ഭാഗത്തിലും ഡൽഹി കലാപത്തെയും മുസ്ലിം വംശഹത്യയേയും ഞായികരിച്ച സംഘി വർഗീയവാദി വിഷ്ണു നാരായണൻ തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത് എങ്കിൽ താങ്കളുടെ പടം ബഹിഷ്‌കരിക്കുക അല്ലാതെ മറ്റ് മാർഗങ്ങളില്ല ബ്രോ ..
കാരണം മലയാള കല സാംസ്‌കാരിക രംഗങ്ങളിൽ ഇതുപോലുള്ള വർഗീയ വാദികൾ തുടരാൻ പാടില്ല ..അയാളെ തൽസ്ഥാനത്തു നിന്നും മാ..

മിഥുന്റെ പടങ്ങൾ എല്ലാം കണ്ടിട്ടുണ്ട് ...പക്ഷേ ഈ ഭൂലോക വർഗീയവാദിയായ വിഷ്ണു ആണ് ഈ സിനിമയുടെ ക്യാമറാമാൻ എങ്കിൽ ഈ സിനിമ ഞാൻ കാണില്ല ..എനിക്ക് അറിയാവുന്ന ഒരാളോടും ഈ സിനിമയെ കുറിച്ച് നല്ലത് പറയില്ല ...

കൊടുത്താൽ കൊല്ലത്തു കിട്ടുന്ന ക്യാമറാ മേനോൻ ആണെങ്കിൽ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നും ഉണ്ടെന്ന് മനസിലാക്കി കൊള്ളണം

വർഗീയ വാദി ആയ വിഷ്ണു നാരായണൻ ആണ് ക്യാമറ എങ്കിൽ ഈ പടം പൊളിക്കാൻ പറ്റുന്ന എല്ലാം ചെയ്തിരിക്കും ..

ഡൽഹികലാപത്തെ സപ്പോർട്ട് ചെയ്യുകയും വർഗ്ഗീയ വിഷം തുപ്പുകയും ചെയ്ത് വിഷ്ണു നാരായണൻ തന്നെയാണോ ഇതിന്റെ ക്യാമറമാൻ..?

വിഷ്ണു നാരായണനാണ് ക്യാമറയെങ്കിൽ തീയറ്ററിൽ നിന്ന് സംഘപ്രവർത്തകർ തന്നെ കണ്ട് സായൂജ്യമടയേണ്ടിവരും.

ക്യാമറ കണ്ണിലൂടെയും വർഗ്ഗിയത കാണാൻ പാകത്തിന് മനസ്സുള്ളവൻ തന്നെ ആണോ ക്യാ മറാമാൻ..

സംഗതി ഒക്കെ നല്ലതാ .. നിങ്ങടെ പടം കാത്തിരിക്കുന്ന മനുഷ്യർ ആണ് ചുറ്റും . നിങ്ങളുടെ ക്യാമറ നമ്പൂതിരിയും നല്ല ദൃശ്യം പകർത്തുന്ന ആളാണ് . പക്ഷെ നിങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു രാഷ്ട്രീയം ഉണ്ട് അല്ലെങ്കിൽ നിങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന രാഷ്ട്രീയ അഭിപ്രായത്തിൽ നിന്ന് ഞങ്ങൾ സാദാ മനുഷ്യർ നിങ്ങളെ പറ്റി കണക്കാക്കി വച്ചിരിക്കുന്ന ഒരു ചിത്രമുണ്ട് . അത് മനുഷ്യരെ കുറിച്ചുള്ള വേവലാതി ഉള്ള ആളാണെന്ന് ആണ് . പക്ഷെ നിങ്ങളുടെ സിനിമകളുടെ ദൃശ്യം പകർത്തിയ ആ നമ്പൂതിരി മനുഷ്യരെ ചുട്ടു കൊല്ലുന്ന ഡൽഹിയിലേക്ക് നോക്കി രക്ത ദാഹിയെ പോലെ അലറി വിളിക്കുന്നത് കണ്ടു തരിച്ചു പോയി . അയാളുടെ കണ്ണുകൾ ഒപ്പി എടുക്കുന്ന ദൃശ്യ ഭംഗി അയാളുടെ ഹൃദയത്തെ നിറച്ചാർത്ത് അണിയിക്കുന്നില്ല എന്നത് വലിയ വേദനയാക്കി നിങ്ങൾ കണ്ടില്ലേ ഒരു ചുടല നർത്തകനെ . കാണൂ അയാൾ തെരുവിലെ രക്തത്തിൽ ചവിട്ടി ആടുന്ന ആനന്ദ നടനം .
എന്നുകരുതി സിനിമ കാണാതിരിക്കില്ല കേട്ടോ . ആട് 3 കട്ട വെയ്റ്റിങ് ആണ് . പക്ഷെ ആ ക്യാമറക്ക് പിന്നിൽ നിൽക്കുന്ന നിങ്ങളും വർത്തമാനത്തിന് അപ്പുറം മനുഷ്യത്വം ഒന്നുമില്ലാത്ത ഒരാൾ ആണെന്ന മരവിച്ച മനസോടെ പടം കാണും

ഒരു കൊടും വിഷമാണോ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്...
ഒരു പുനരാലോചന നന്നാകുംതാങ്കളുടെ മുടക്ക് മുതൽ കടമായിരിക്കും

വിഷ്ണു നാരായണനെ സംഘിയാക്കി മുദ്രകുത്തിയുള്ള സൈബർ ആക്രമണത്തിൽ മിഥുൻ മാനുവൽ ഞെട്ടിക്കാണണം. മാധ്യമപ്രവർത്തക പ്രമീള ഗോവിന്ദിന്റെ പോസ്റ്റിനിട്ട കമന്റ് മാത്രമാണ് അനുചിതം എന്ന് പറയാവുന്നത്. മറ്റുവർഗ്ഗീയ പോസ്റ്റുകളൊന്നും വിഷ്ണു ഇട്ടിട്ടുള്ളതായി കാണുന്നുമില്ല. അതുകൊണ്ട് തന്നെ വർഗ്ഗീയവാദി എന്ന് ഈ കലാകാരനെ മുദ്രകുത്തി പടികടത്തുന്നത് വലിയ ജനാധിപത്യവാദികൾക്ക് ചേരുവന്നതാണോ എന്നാണ് ആലോചിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP