Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാജ അക്കൗണ്ടിൽ നിന്ന് വിവാദ കമന്റ്; യുവനടൻ നസ്‌ലിനെതിരെ സൈബർ ആക്രമണം; സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫേസ്‌ബുക് പേജിനെ പരിചയപ്പെടുത്തിയും താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

വ്യാജ അക്കൗണ്ടിൽ നിന്ന് വിവാദ കമന്റ്; യുവനടൻ നസ്‌ലിനെതിരെ സൈബർ ആക്രമണം; സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫേസ്‌ബുക് പേജിനെ പരിചയപ്പെടുത്തിയും താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഫേസ്‌ബുക്കിൽ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടെന്ന് ആരോപിച്ച് യുവനടൻ നസ്‌ലിൻ കെ ഗഫൂറിനെതിരെ വ്യാപക സൈബർ ആക്രമണം. താരത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‌ലിന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക് പേജിൽ നിന്നും കമന്റ് വരുന്നത്.ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതും. ഇതുസംബന്ധിച്ച വാർത്തയുടെ പോസ്റ്റർ മീഡിയവൺ ഫേസ്‌ബുക് പേജിൽ പങ്കുവെച്ചതിന് പിന്നാലെ നസ്‌ലിൻ കെ. ഗഫൂർ എന്ന ഫേസ്‌ബുക് പേജിൽ നിന്ന് കമന്റ് വരികയായിരുന്നു.

'ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു ' എന്നായിരുന്നു നസ്‌ലിന്റെ പേരിൽ വ്യാജമായി സൃഷ്ടിക്കപ്പെട്ട ഫേസ്‌ബുക് പേജിൽ നിന്നുവന്ന കമന്റ്.

കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ സംഘപരിവാർ അനുകൂലികളും മറ്റും നസ്‌ലിനെതിരെ വ്യാപകമായ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22,000ത്തിൽപ്പരം ഫോളോവേഴ്‌സ് ഉള്ള പേജിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്.ലസിത പാലക്കലടക്കമുള്ള സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് നസ്‌ലിന്റെ വ്യാജ പേജിലെ കമന്റിന് താഴെ വളരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം നടക്കുകയാണ്.

അഞ്ഞൂറിൽപ്പരം ആളുകളാണ് നസ്‌ലിന്റെ പേരിൽ മീഡിയവൺ വാർത്തക്ക് താഴെ വന്ന കമന്റിൽ പ്രതികരണവുമായെത്തിയത്.താരത്തിനെതിരെ സംഘടിതമായി സംഘപരിവർ സൈബർ സെൽ ആക്രമണം അഴിച്ചുവിടുകയാണ്. 'മുക്കം സ്വയം സേവകർ' എന്ന പേജ് 'സെലിബ്രിറ്റി ഭീകരൻ' എന്നൊക്കെയാണ് താരത്തെ അധിക്ഷേപിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസ്ലിൻ.നസ്‌ലിന്റെ പേരിലുള്ള പേജിന്റെ യു.ആർ.എൽ പരിശോധിക്കുമമ്പോൾ മനസിലാകുന്നത് വിനീത് നായർ എന്നയാൾ ആണ് ആ പേജ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്.  https://www.facebook.com/vineeth.nair55  എന്നാണ് ഫേസ്‌ബുക് പേജിന്റെ യു.ആർ.എൽ. അതിന്റെ പേജ് നെയിം പിന്നീട് നസ്‌ലിൻ കെ ഗഫൂർ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫേസ്‌ബുക് പേജിനെക്കുറിച്ചും നസ്‌ലിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പേജിൽ നിന്നാണ് കമന്റ് വന്നതെന്നും ആ പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്‌ലിൻ വ്യക്തമാക്കി. ഒപ്പം യഥാർഥ ഫേസ്‌ബുക് പേജിന്റെ ലിങ്കും നസ്‌ലിൻ പങ്കുവെച്ചിട്ടുണ്ട്.തണ്ണീർ മത്തൻ ദിനങ്ങൾ, കേശു ഈ വീടിന്റെ നാഥൻ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരമാണ് നസ്‌ലിൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP