Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഡാക്ക് അതിർത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനികൻ പൊട്ടിക്കരയുന്ന രംഗം; ഇന്ത്യൻ സേനയെ പേടിച്ച് ചൈനീസ് സൈനികരുടെ കരച്ചിൽ എന്ന് സമൂഹമാധ്യമങ്ങൾ; വീഡിയോ വൈറൽ  

മറുനാടൻ ഡെസ്‌ക്‌

ന്ത്യ-ചൈന അതിർത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനികർ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാക്കിസ്ഥാൻ ഹാസ്യനടൻ സൈദ് ഹമീദ് സെപ്റ്റംബർ 20 ന് ഫേസ്‌ബുക്കിലാണ് ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിൽ ലഡാക്കിലേക്ക് മാറ്റുന്നതിനിടെ നിരവധി സൈനികർ ബസിലിരുന്ന് കരയുന്നതാണ് വിഡിയോയിൽ ഉള്ളത്.

ഇന്ത്യൻ സൈന്യത്തിന്റെ മിടുക്കിനെ ചൈന ഭയക്കുന്നു എന്ന വാദവും ശക്തമായി. ഇതിന് പിന്നാലെ ഒരു ചൈനീസ് ട്വിറ്റർ ഉപയോക്താവും ഇതേ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇതിനിടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ കരയുന്ന വിഡിയോ തായ്വാൻ മാധ്യമങ്ങളും ഏറ്റെടുത്തു.

വിഡിയോയിൽ കാണുന്ന, ലഡാക്കിലേക്കുള്ള പുതിയ സൈനികർ കോളേജ് വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. അവരിൽ അഞ്ചുപേരും ഈ വർഷം ജൂണിൽ രക്തരൂക്ഷിതമായ ഗാൽവാൻ വാലി ഏറ്റുമുട്ടൽ നടന്ന ലഡാക്ക് പ്രദേശത്തിന്റെ അതിർത്തിയായ ടിബറ്റിൽ സേവനമനുഷ്ഠിക്കാൻ നിയോഗിച്ചിവരാണെന്നും റിപ്പോർട്ടുകളുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP