Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

828 മീറ്റർ ആവേശം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ കയറി ദുബൈ കിരീടാവകാശി; ഷേഖ് ഹംദാൻ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

828 മീറ്റർ ആവേശം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ കയറി ദുബൈ കിരീടാവകാശി; ഷേഖ് ഹംദാൻ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ കയറി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ വീഡിയയും അ​ദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. '828 മീറ്റർ ആവേശം' എന്നാണ് വീഡിയോ പങ്കുവെച്ച് ഷേഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ മിനിറ്റുകൾക്കകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടത്. ബുർജിന്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റർ മുകളിൽ നിന്ന് ദുബായ് നഗരത്തിന്റെ സൗന്ദര്യം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.  നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഴക്കടലിൽ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ഷേഖ് ഹംദാന്റെ വീഡിയോയും വൈറലായിരുന്നു. അദ്ദേഹം ആഴക്കടലിൽ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങൾ പിടിച്ചുനിൽക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ഷേഖ് ഹംദാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ സാഹസിക വീഡിയോകൾ അടിക്കടി പ്രത്യക്ഷപ്പെടാറുമുണ്ട്. ഉയരത്തിൽ നിന്ന് യുഎഇയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തലകീഴായി തൂങ്ങിക്കിടന്ന് കാണുക, സ്രാവുകൾക്കൊപ്പം ആഴക്കടലിൽ നീന്തുക, ആനപ്പുറത്തേറിയുള്ള സവാരി ചെയ്യുക, മുള്ളുകമ്പിക്കിടയിലൂടെ നുഴഞ്ഞു പുറത്തുവരിക, വിമാനത്തിൽ നിന്ന് ചാടിയ ശേഷം വായുവിൽ വീഴുക തുടങ്ങിയ തുടങ്ങി നെഞ്ചിടിപ്പേറ്റുന്ന സ്റ്റണ്ടുകളും അവിശ്വസനീയമായ വ്യായാമ ദിനചര്യകളും ഷേഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ‌ പങ്കുവെക്കാറുണ്ട്.

      View this post on Instagram

A post shared by Fazza (@faz3)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP