Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണക്കൊക്കെ കൃത്യമാണ് പക്ഷേ പണി ഏറ്റു...; `പിണനാറി പറ്റിച്ചെന്ന് ജനം വിശ്വസിച്ചു`;കഴിഞ്ഞ തവണത്തെ പോലെ പ്രളയത്തിൽ ദുരിതം കൂടിയാൽ സർക്കാരിന് എതിരെ മാത്രമെ തിരിയൂ; പ്രളയത്തിൽ സഹായിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ സിപിഎം നിർമ്മിതമെന്നും പിന്നിൽ കുഞ്ഞനന്തന്റെ മകളെന്നും സംഘപരിവാർ; വീണിടത്ത് ഉരുളേണ്ടെന്നും നിങ്ങളെ മലയാളികൾക്ക് പണ്ടേ അറിയാമെന്ന് സിപിഎം; രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കാൻ പറ്റിയ സമയമെന്ന് സോഷ്യൽ മീഡിയ

കണക്കൊക്കെ കൃത്യമാണ് പക്ഷേ പണി ഏറ്റു...; `പിണനാറി പറ്റിച്ചെന്ന് ജനം വിശ്വസിച്ചു`;കഴിഞ്ഞ തവണത്തെ പോലെ പ്രളയത്തിൽ ദുരിതം കൂടിയാൽ സർക്കാരിന് എതിരെ മാത്രമെ തിരിയൂ; പ്രളയത്തിൽ സഹായിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ സിപിഎം നിർമ്മിതമെന്നും പിന്നിൽ കുഞ്ഞനന്തന്റെ മകളെന്നും സംഘപരിവാർ; വീണിടത്ത് ഉരുളേണ്ടെന്നും നിങ്ങളെ മലയാളികൾക്ക് പണ്ടേ അറിയാമെന്ന് സിപിഎം; രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കാൻ പറ്റിയ സമയമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ രണ്ടാമത് ഒരു പ്രളയം കൂടി എത്തിയതോടെ സമാനതകളില്ലാത്ത ദുരിതക്കയത്തിലാണ് കേരളം ഇപ്പോൾ.ഒറ്റക്കെട്ടായി നിന്ന് കേരളത്തെ രക്ഷിക്കാൻ എല്ലാവരും ശ്രമിക്കണം എന്ന ആഹ്വാനമാണ് സർക്കാർ നൽകുന്നത്. പ്രളയവും രക്ഷാ പ്രവർത്തനവും പുരോഗമിക്കുമ്പോൾ ചർച്ചാവിഷയമാകുന്നത് സർക്കാരിനെ ഒരു കാരണവശാലും സഹായിക്കരുത് എന്ന തരത്തിൽ സംഘപരിവാർ ഗ്രൂപ്പുകൾക്ക് ഉള്ളിൽ നടന്നത് എന്ന രീതിയിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകളാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുത് എന്നും ദുരിത മേഖലകളിൽ സഹായം എത്തിക്കരുത് എന്നും ഇപ്പോളത്തെ വീഴ്ചയും സർക്കാരിന്റെ തലയിലാകണം എന്നും ജനം സർ്കകാരിന് എതിരാകട്ടെ എന്നും പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ പക്ഷേ സിപിഎം സൈബർ വിഭാഗം തന്നെ ഉണ്ടാക്കിയ കൃത്രിമമായ ഒന്നാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തന്റെ മകൾ ശബ്‌ന മനോഹരനാണ് എന്നുമാണ് സംഘപരിവാറിന്റെ മറുവാദം.

ആർ.എസ്.എസിനെയും പ്രളയ രക്ഷാ പ്രവർത്തനത്തിൽ മുന്നിട്ടു നിൽക്കുന്ന സേവാഭാരതിക്കെതിരെയും വ്യാപകമായി വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുകയാണിവരുടെ ലക്ഷ്യം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി മുതൽ പ്രചരിച്ച വാട്സ്ആപ്പ് സ്‌ക്രീൻ ഷോട്ടുകൾ. ഈ സ്‌ക്രീൻ ഷോട്ടുകൾ സിപിഎമ്മിന്റെ സൈബർ വിഭാഗം തന്നെ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതിന് നേതൃത്വം നൽകിയത് ടി.പി. ചന്ദ്രശേഖറിന്റെ കൊലയാളിയായ കുഞ്ഞനന്തന്റെ മകൾ കണ്ണൂർ തലശ്ശേരി സ്വദേശിയായ ശബ്ന മനോഹരനാണ് എന്നുമാണ് സംഘപരിവാർ ആരോപിക്കുന്നത്.

എന്നാൽ ഈ സ്‌ക്രീൻ ഷോട്ടുകൾ ബിജെപി സംഘപരിവാർ ഗ്രൂപ്പുകളിലെ രഹസ്യ ചർച്ച തന്നെയാണ് എന്നും പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാതിരുന്നുകൊണ്ട് സംസ്ഥാനത്തോടും ദുരിതം അനുഭവിക്കുന്നവരോടും യാതൊരു പ്രതിബദ്ധതയും തങ്ങൾക്കില്ല എന്ന് തെളിയിക്കുന്നതുമാണ് എന്നുമാണ് സിപിഎം ഉയർത്തുന്ന ആരോപണം. വ്യക്തമാ.യ രാഷ്ട്രീയ ലാഭം മാത്രമാണ് ഇതിലൂടെ സംഘപരിവാർ കക്ഷികൾ ഉന്നം വെക്കുന്നത്.

കേരളത്തിന്റെ പൊതു വിഷയങ്ങളിൽ ഒരു താൽപര്യവും തങ്ങൾക്ക് ഇല്ലെന്നും ദുഷ്ട ലാക്കോടെ പ്രവർത്തിച്ച് സിപിഎമ്മിനെ പരമാവധി താറടിച്ച് കാണിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത് എന്നുമാണ് സിപിഎം ആരോപിക്കുന്നത്. ഇത് മലയാളികൾ തിരിച്ചറിയുമെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സിപിഎം പറയുന്നു.

എന്നാൽ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണ് എന്നും സ്വന്തം സർക്കാരിന്റഎ വീഴ്ചകൾ മറച്ച് വെച്ച് കൃത്യ സമയത്ത് ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ അത് സംഘപരിവാറിന്റെ തലയിൽ വെയ്ക്കാനുള്ള ശ്രമമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും മറു വിഭാഗം ആരോപിക്കുന്നത്.ഇന്നലെ രാത്രിയിയോടെ വ്യാജമായി ഉണ്ടാക്കിയ ഈ സ്‌ക്രീൻ ഷോട്ടുകൾ വിവിധ സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്.

തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതൽ സിപിഎമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഗ്രൂപ്പുകൾ സമൂഹത്തിൽ വിഭാഗിയത ഉണ്ടാക്കാക്കുന്ന പ്രചരണം ആരംഭിച്ചത്.

കണ്ണൂർ ജില്ലയിലെ സിപിഎം സൈബർ സംഘമാണ് ഈ സ്‌ക്രീൻ ഷോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് കുഞ്ഞനന്തന്റെ മകളായ ശബ്ന മനോഹരൻ ഈ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് എന്നും സംഘപരിവാർ ആരോപിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ തവണ പ്രവർത്തിച്ച സേവഭാരതിയെ പരിഹസിക്കുന്നത് സർക്കാരിന്റെ വീഴ്ച മറയ്കാനാണ് എന്നും സംഘപരിവാർ ആരോപിക്കുന്നു.

കഴിഞ്ഞ വർഷത്തെ അത്ര തീവ്രത സംസ്ഥാനത്ത് ഉടനീളം ഇല്ലെങ്കിലും മഴക്കെടുതിയിൽ കഴിഞ്ഞ മൂന്ന് നാല് ദിവസം കൊണ്ട് മിച്ചവരുടെ എണ്ണം 76 ആയി കഴിഞ്ഞു. രക്ഷാ പ്രവർത്തനത്തിന് സൈന്യവും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും മലപ്പുറം പുത്തുമലയുമാണ് ഇത്തവണ സംസ്ഥാനത്ത് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്.

 

ശക്തമായ മഴയ്ക്ക് പുറമെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമാണ് ഈ ഗ്രാമങ്ങളെ താറുമാറാക്കിയത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഈ സ്‌ക്രീൻ ഷോട്ടുകൾ സിപിഎമ്മും ബിജെപിയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാൻ ഉപയോഗിക്കുമ്പോൾ സമൂഹത്തിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണ പടരുകയും പലരും സന്നദ്ധ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ട് വലിയുകയും ചെയ്യുമ്പോൾ ഒനൗചിത്യപരമായതാണ് നടക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഇരു വിഭാഗത്തിനുമെതിരെ ഉയരുന്ന പൊതു വികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP