Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടകരയിൽ കോലീബിക്ക് സാധ്യതയെന്ന് മനോരമയും; മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ നിയമ സഭയിൽ എത്തിക്കുമെന്നാണ് ധാരണയെന്ന് മനോരമ ഇംഗ്ലീഷ് ഓൺലൈൻ; തങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള പി.ജയരാജനെതിരായ ഫോർമുല സംഘപരിവാറിന് സ്വീകാര്യമായെന്നും റിപ്പോർട്ട്; വിവാദ വാർത്ത ദിനപ്പത്രത്തിലും മലയാളം ഓൺലൈനിലും കാണാനില്ല; തങ്ങളെ എക്കാലവും എതിർക്കുന്ന മനോരമക്കുപോലും സത്യം പറയേണ്ടിവന്നുവെന്ന് സിപിഎം സൈബർ വിങ്ങ്

വടകരയിൽ കോലീബിക്ക് സാധ്യതയെന്ന് മനോരമയും; മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ നിയമ സഭയിൽ എത്തിക്കുമെന്നാണ് ധാരണയെന്ന് മനോരമ ഇംഗ്ലീഷ് ഓൺലൈൻ; തങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള പി.ജയരാജനെതിരായ ഫോർമുല സംഘപരിവാറിന് സ്വീകാര്യമായെന്നും റിപ്പോർട്ട്; വിവാദ വാർത്ത ദിനപ്പത്രത്തിലും മലയാളം ഓൺലൈനിലും കാണാനില്ല; തങ്ങളെ എക്കാലവും എതിർക്കുന്ന മനോരമക്കുപോലും സത്യം പറയേണ്ടിവന്നുവെന്ന് സിപിഎം സൈബർ വിങ്ങ്

കെ വി നിരഞ്ജൻ

കോഴിക്കോട്: വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സിപിഎം നേതൃത്വം ആരോപിച്ചത് ഇത് കോലീബി എന്ന പേരിൽ കുപ്രസിദ്ധമായ കോൺഗ്രസ്-ലീഗ്- ബിജെപി സഖ്യത്തിനുള്ള പുറപ്പാടാണ് എന്നതാണ്. എന്നാൽ ഇത് ശരിവെക്കുന്ന രീതയിൽ മനോരമ ഇംഗ്ലീഷ് ഓൺലൈനിൽ വന്ന വാർത്തയാണ് സിപിഎം സൈബർ വിങ്ങ് ആഘോഷിക്കുന്നത്. വടകര ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത് കോൺഗ്രസ്-ബിജെപി രഹസ്യ ധാരണയാണെന്ന ഇംഗ്ലീഷ് ഓൺലൈനിലെ വാർത്ത, പത്രവും, മലയാള ഓൺലൈനും മുക്കുകയായിരുന്നെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ എക്കാലവും എതിർക്കുന്ന മനോരമക്കുപോലും ഒടുവിൽ സത്യം പറയേണ്ടി വന്നു എന്നും പലരും ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടുന്നു.

മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ നിയമസഭയിൽ എത്തിക്കുമെന്നാണ് ധാരണയെന്ന് മനോരമ ഇംഗ്ലീഷ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മലബാറിൽ തങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള നേതാവാണു പി.ജയരാജൻ എന്നതിനാൽ ഈ ഫോർമുല സംഘപരിവാറിന് സ്വീകാര്യമായെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ബിജെപി കേരളത്തിൽ ജയിക്കാതിരിക്കാൻ തടസ്സം സിപിഎം ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മിനേഷ് രാമനുണ്ണി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറൽ ആയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.

മനോരമ എഴുതുന്നു.

വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ ആണത്രേ. വടകരയിൽ മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ നിയമ സഭയിൽ എത്തിക്കുമെന്ന രഹസ്യധാരണയുടെ പുറത്താണു കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത് എന്നാണു മനോരമ പറയുന്നത്. മലബാറിൽ സംഘപരിവാറിനു ഏറ്റവും എതിർപ്പുള്ള നേതാവാണു പി ജയരാജൻ എന്നതിനാൽ ഇത്തരം ഒരു ഫോർമുല സംഘപരിവാറിനു സ്വീകാര്യവുമാണത്രേ.

2016 നിയമസഭ ഇലക്ഷനിൽ ഏകദേശം 14% വോട്ടാണു ബിജെപി വടകര മണ്ഡലത്തിൽ നേടിയത്. 2014 ലെ ലോക്സഭ ഇലക്ഷനിൽ നേടിയ 8 ശതമാനത്തെ അപേക്ഷിച്ച് ഇത് വൻ വളർച്ചയാണു. റിപ്പോർട്ടിന്റെ അവസാനം മുതിർന്ന കോൺഗ്രസ് നേതാക്കൾ മനോരമയോട് ഒരു കാര്യം കൂടി പറഞ്ഞത്രേ. ഇനി കെ.മുരളീധരൻ ജയിച്ചാലും വട്ടിയൂർക്കാവിൽ കുമ്മനം ജയിക്കാൻ പോകുന്നില്ല. കുമ്മനം ജയിക്കാൻ സിപിഎമ്മുകാർ സമ്മതിക്കില്ലെന്നും സിപിഎം കേഡർമാർ കുമ്മനത്തെ തോൽപ്പിക്കാൻ വ്യാപകമായി മുരളീധരനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതത്രേ.

മനോരമ ഒരു കാലത്തും സിപിഎം അനുകൂല നിലപാട് എടുക്കുന്ന പ്രസിദ്ധീകരണമല്ല. മനോരമ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഒരു കാര്യം അരക്കിട്ടുറപ്പിക്കുന്നുണ്ട്. കേരളത്തിന്റെ മത നിരപേക്ഷതയുടെ കാവൽക്കാർ സിപിഎം ആണെന്ന്. ചെറിയ നേട്ടത്തിനു പോലും സംഘപരിവാറുമായി സന്ധി ചെയ്യാൻ യാതൊരു മടിയുമില്ലാത്തവരാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഇന്നു നിയമസഭയിൽ ഇരിക്കുന്ന ബിജെപി എംഎൽഎ രാജഗോപാൽ കോൺഗ്രസ്സിന്റെ സഹായമാണു. ദുർബലനായ സ്ഥാനർത്ഥിയെ നിർത്തി കോൺഗ്രസ് വോട്ടുകൾ അപ്പാടെ ഒലിച്ചു പോകുന്ന അവസ്ഥയുണ്ടാക്കിയതാണു ബിജെപി ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്നത്.

ഒരിക്കൽക്കൂടി കേരളത്തിന്റെ മത നിരപേക്ഷ മനസ്സിനെ വിൽപ്പനക്ക് വെച്ചിരിക്കുകയാണു കോൺഗ്രസ്.

പക്ഷേ അവർ തിരഞ്ഞെടുത്ത മണ്ഡലവും അതിനു തിരഞ്ഞെടുത്ത പ്രതിയോഗിയും തെറ്റിപ്പോയി എന്നു മാത്രം. സംഘപരിവാർ കൊത്തി അരിഞ്ഞു നുറുക്കി ചത്തെന്നു കരുതി ഉപേക്ഷിച്ചു പോയിടത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം അതേ സംഘപരിവാറിനെ സംഘാടന മികവു കൊണ്ട് പ്രതിരോധിച്ച് നിർത്തുന്ന പി ജയരാജനും തങ്ങളുടെ വോട്ട് രാഷ്ട്രീയമായി വിനിയോഗിക്കാൻ അറിയുന്ന വടകരയും ഈ നികൃഷ്ടമായ ഉപജാപം പൊളിക്കുക തന്നെ ചെയ്യും.

- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സിപിഎം സ്ഥാനാർത്ഥി പി ജയരാജന്റെ പ്രതികരണവും ഇത് കോലീബി സഖ്യത്തിനുള്ള ഒരുക്കമാണ് എന്നായിരുന്നു. വടകരയിൽ കോലീബി സഖ്യം പ്രതീക്ഷിക്കുന്നുവെന്നും എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജൻ പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായെന്നും ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് എതിരായല്ലെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം വടകരക്കാർക്ക് കോലീബി സഖ്യം അപരിചിതമല്ല. മുമ്പ് വടകരയിൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി ഉണ്ണികൃഷ്ണനെതിരെ അഡ്വ.രത്നസിങ്ങിനെ നിർത്തിയും, ബേപ്പൂരിൽ ടി കെ ഹംസക്കെതിരെ ഡോ ക മാധവൻ കുട്ടിയെയും നിർത്തി കോലീബി സഖ്യം പരീക്ഷിച്ചിരുന്നെങ്കിലും അന്ന് വൻ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായത്. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിൽനിന്ന് വൻ തോതിൽ വോട്ട് വീണതോടെ ഇടതുസ്ഥാനാർത്ഥികൾ ജയിച്ചുകയറുകയായിരുന്നു. ഇത്തവണയും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം കോലീബി സഖ്യം ആയിരിക്കുമെന്നും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP