Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ പശുവിന്റെ ഫുട്‌ബോൾ കണ്ട് ചിരിച്ചവർ കേട്ടോളൂ...പിന്നിലൊരു കണ്ണീരിന്റെ കഥയുണ്ട്; ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെ അടക്കം പങ്കുവെച്ച വീഡിയോയുടെ സത്യകഥ കേട്ടാൽ നെഞ്ചു പൊട്ടും; നൊന്തു പ്രസവിച്ച കിടാവിന് സംഭവിച്ചത് കേട്ട് 'ഫുട്‌ബോൾ പശു'വെന്ന് വിളിച്ചവർ വരെ ക്ഷമാപണവുമായി രംഗത്ത്; കരളലിയിക്കുന്ന മാതൃവാത്സല്യത്തിന്റെ കഥയിങ്ങനെ

അമ്മ പശുവിന്റെ ഫുട്‌ബോൾ കണ്ട് ചിരിച്ചവർ കേട്ടോളൂ...പിന്നിലൊരു കണ്ണീരിന്റെ കഥയുണ്ട്; ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെ അടക്കം പങ്കുവെച്ച വീഡിയോയുടെ സത്യകഥ കേട്ടാൽ നെഞ്ചു പൊട്ടും; നൊന്തു പ്രസവിച്ച കിടാവിന് സംഭവിച്ചത് കേട്ട് 'ഫുട്‌ബോൾ പശു'വെന്ന് വിളിച്ചവർ വരെ ക്ഷമാപണവുമായി രംഗത്ത്; കരളലിയിക്കുന്ന മാതൃവാത്സല്യത്തിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സമൂഹ മാധ്യമത്തിൽ പ്രചരിക്കാറുള്ള മൃഗങ്ങളുടെ വ്യത്യസ്തമായ വീഡിയോകൾ കണ്ട് രസിക്കാറുള്ളവരാണ് മിക്കവരും. നർമ്മം ചാലിച്ച് വീഡിയോ പങ്കുവെച്ചും മറ്റും ഈ മിണ്ടാപ്രാണികളുടെ ചെയ്തികളെ സമൂഹ മാധ്യമത്തിലെ ആഘോഷമാക്കി മാറ്റുന്നവർ ഓർക്കേണ്ട ഒരു പ്രധാന സംഗതി കൂടിയുണ്ട്. ഇവർ കാട്ടിക്കുന്നതിനൊക്കെ പിന്നിൽ കണ്ണീരിന്റെയും കഥ ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച 'ഫുട്‌ബോൾ പശു' എന്ന വീഡിയോ. 'നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും തമാശ നിറഞ്ഞത്' എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 

വീഡിയോ കണ്ട് പശുവിന്റെ ഫുട്‌ബോളുകളിയെന്ന് പറഞ്ഞ് ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. എന്നാൽ സംഗതി അങ്ങനെയൊന്നുമായിരുന്നില്ല എന്നറിഞ്ഞപ്പോൾ നിറ കണ്ണുകളോടെയാണ് ഏവരും ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഈ വീഡിയോ കാണുന്നത്. കമന്റ് ബോക്‌സുകളിൽ നിറയുന്നത് ക്ഷമാപണവും. മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് എത്തിയ പശു കാലുകൾ കൊണ്ട് പന്ത് തട്ടുകയും പന്തിന് പിന്നാലെ ഓടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മുൻജന്മത്തിൽ ഫുട്‌ബോൾ കളിക്കാരനായിരുന്നു പശു എന്നു വരെ ആദ്യം ട്വീറ്റിൽ കമന്റുകൾ തേടിയെത്തിയിരുന്നു.

എന്നാൽ ഗോവയിൽ നിന്നുള്ള ഈ ദൃശ്യത്തിന്റെ പിന്നിലെ കഥ ഗോവൻ പത്രത്തിലാണ് ആദ്യം വന്നത്. പിന്നീട് ദേശീയ മാധ്യമങ്ങൾ പശുവിന്റെ വീഡിയോ പകർത്തിയ നാട്ടുകാരുടെ വാക്കുകൾ പ്രസിദ്ധീകരിച്ചു. സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെയാണ്: വിഡിയോയിലെ പശു ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ചിരുന്നു. എന്നാൽ റോഡിൽ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു. മാർഡോൽ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം നടന്നത്. ഇതിന് ശേഷം അമ്മ പശു ഈ സ്ഥലത്ത് കറങ്ങി നടക്കുക പതിവാണ്.

തന്റെ കുഞ്ഞാണെന്ന് കരുതിയാണ് പന്തിനെ അമ്മ പശു കാലിനടിയിൽ ചേർത്തു നിർത്തിയത്. പന്തിന്റെ അടുത്തേക്ക് മറ്റുള്ളവർ വരാനും അമ്മ പശു സമ്മതിച്ചിരുന്നില്ല. ഒടുവിൽ യുവാക്കൾ പന്തു തട്ടുമ്പോൾ പശുവും പന്തിന് പിന്നാലെ പായുകയാണ്. ഇതെല്ലാം ചത്തുപോയ കുഞ്ഞാണ് ആ പന്ത് എന്ന് കരുതിയാവും എന്നാണ് നാട്ടുകാരുടെ പക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP