1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

'പ്രമേഹത്തിൽ വൃക്കകളെ നശിപ്പിക്കുന്നത് ഗ്ലൂക്കോസല്ല, ഇൻസുലിൻ'.ഇത് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും.. സൂപ്പർ ഹിറ്റാകും; അതല്ലെങ്കിൽ കേൾക്കുമ്പോൾ തന്നെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരാണെങ്കിൽ പൊളി; കോവിഡ് ഒരു വൈറസല്ല, ബാക്ടീരിയയാണെന്ന് എഴുതിപ്പിടിപ്പിച്ചത് നൈജീരിയൻ ഗോസിപ്പ് മാഗസീൻ; തർജമ ചെയ്ത വിരുതൻ എഴുതിയിരിക്കുന്നത് വെന്റിലേറ്റർ പോലും ആവശ്യമില്ലെന്ന്; കോവിഡ് കാലത്തെ കോമഡികൾ; കുറിപ്പുമായി ഡോക്ടർമാർ

May 26, 2020 | 11:20 PM IST | Permalinkമറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് ശ്രദ്ധ പിടിച്ചു പറ്റിയ പല വാർത്തകളും ഓൺലൈൻ പോർട്ടലുകളിലൂടെയെത്തി. കോവിഡിന്റെ മരുന്ന് കണ്ടുപിടിച്ചത് ഉൾപ്പടെയുള്ള വാർത്തകൾ. പരീക്ഷണം നടത്തുന്നതല്ലാതെ എങ്ങും ഇത് വിജയിക്കപ്പെട്ടിട്ടില്ല പലരാജ്യത്തും മനുഷ്യരിൽ പരീക്ഷണാർത്ഥം കോവിഡ് വാക്‌സിനുകൾ പരീക്ഷിച്ച് തുടങ്ങി. ഇപ്പോഴിതാ കോവിഡുമായി ബന്ധപ്പെട്ട മറ്റൊരു മണ്ടൻ പ്രചരണം കോവിഡ് ഒരു വൈറസല്ല ബാക്ടീരിയ എന്ന രീതിയിലാണ്. വെന്റിലേറ്റർ പോലും കോവിഡ് ചികിത്സയ്ക്ക് ആവശ്യമില്ലെന്നും അവകാശപ്പെടുന്നു. നൈജീരിയൻ ഗോസിപ്പ് മാഗസീനിന്റെ ചുവട് പിടിച്ചാണ് ഏതോ മലയാളം മൊഴിമാറ്റകൻ ഈ ആക്ഷേപം കാണിച്ചത്. എന്തായാലും ഇത്തരം കുബുദ്ധി പ്രചരണങ്ങൾക്കെതിരെ ഡോക്ടർമാരും രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് കാലത്തെ കോമഡികൾ എന്ന പേരിൽ ഇൻഫോ ക്ലിനിക്ക് പേജിൽ ഡോ. അരുൺ മംഗലത്ത്, ഡോ. ഷമീർ വി കെയുമാണ് രസകരമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം: -

കോവിഡ് വൈറസല്ല, ബാക്റ്റീരിയ: ചില കോവിഡ് കാല കോമഡികൾ??

ഒരു ഹോക്‌സ് മെസ്സേജ് പാചകം ചെയ്യുന്ന വിധം ആണ് ഇന്ന് ഇൻഫോ ക്ലിനിക് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.

ആദ്യമായി ഇപ്പോൾ നിലവിലുള്ള ഒരു ശാസ്ത്ര തത്വം അല്ലെങ്കിൽ വിശ്വാസത്തിനു കടക വിരുദ്ധമായ ഒരു ഐഡിയ കണ്ടു പിടിക്കുക. 'ഉദാഹരണത്തിന് കോഴി ഒരു പക്ഷി അല്ല മൃഗം ആണ്'...

ഇനി നിങ്ങൾക്ക് റീച്ച് കൂടുതൽ കിട്ടണമെങ്കിൽ ആരോഗ്യ സംബന്ധമായ ശാസ്ത്ര സത്യങ്ങൾ ആയിരിക്കും ഉത്തമം, അതു തന്നെ സർവ്വസാധാരാണമായ, അല്ലെങ്കിൽ പരമാവധി ആളുകൾക്ക് ഭയമുള്ള ഒരു രോഗം തിരഞ്ഞെടുക്കുക. ഇതു വരെ പറഞ്ഞു കൊണ്ടിരിക്കുന്നതിന് നേരെ വിപരീത ദിശയിൽ ഒരു വാചകം തയ്യാറാക്കുക. ഉദാഹരണത്തിന് 'പ്രമേഹത്തിൽ വൃക്കകളെ നശിപ്പിക്കുന്നത് ഗ്ലൂക്കോസല്ല, ഇൻസുലിൻ'.
ഇത് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും. സൂപ്പർ ഹിറ്റാകും.

ഇനി ഇതിനെ വിശ്വസനീയമാക്കാൻ ചില ചേരുവകൾ വളരെ പ്രധാനമാണ്. അതാണ് ഇതിന്റെ ഷെയർ തീരുമാനിക്കുന്ന പ്രധാന ഘടകം. ഒന്നാമത്തേത് ചില സ്ഥാപിതമായ ശാസ്ത്ര വസ്തുതകൾ കൊണ്ടുവരണം. ഉദാഹരണത്തിന് 'വൃക്കകളിലെ ക്ലിമ്മൽസ്റ്റീൽ വിൽസൺ ബോഡികളിൽ ഇൻസുലിന്റെ അളവ് പ്രമേഹരോഗികളിൽ വളരെ കൂടുതലായിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ' എന്നൊരു വാചകം മെല്ലെ മിക്‌സ് ചെയ്തു കൊടുക്കാം.

ഇനി ഇതിന്റെ പിതൃത്വം കേട്ടാൽ അത്യാവശ്യം ആഢ്യത്വം തോന്നിപ്പിക്കുന്ന ഓക്‌സ്‌ഫോർഡ്, ഹാവേർഡ് എന്നൊക്കെയുള്ള പേരുകൾ കൊണ്ടുവരണം. അതല്ലെങ്കിൽ കേൾക്കുമ്പോൾ തന്നെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു ശാസ്ത്രജ്ഞന്റെ പേര്, ലൈക് 'കൊറിയൻ ശാസ്ത്രജ്ഞൻ അകിറാ കുറാസാകി', 'ജർമൻ ശാസ്ത്രജ്ഞൻ വില്യം ഹെർമണ്ട്' അങ്ങനെയൊക്കെ ആണെങ്കിൽ പൊളി.

ഇനി കുറച്ച് ഞെട്ടലും വിറയലും കൊണ്ടു വന്നാൽ സംഗതി ഉഷാർ. ശാസ്ത്രലോകം ഞെട്ടലിൽ, അല്ലെങ്കിൽ വിറങ്ങലിച്ച് ശാസ്ത്രലോകം...

വേണമെങ്കിൽ ചതി, വഞ്ചന ഒരൽപ്പം ചാലിക്കാം. 'രോഗികളെ വഞ്ചിച്ച മരുന്നുമാഫിയ കൂട്ടുകെട്ട്' ഇങ്ങനെ.

ഇനി ഇത് വാട്‌സ് ആപ്പിൽ കയറ്റി വിട്ടോളൂ. സൂപ്പർ ഡൂപ്പർ ഹിറ്റ്.

ഈ ജാതി ഒന്നാണ് 'കോവിഡ് വൈറസല്ല, ബാക്ടീരിയ' സിദ്ധാന്തം.

നൈജീരിയയിലെ ഗോസിപ്പ് വെബ്‌സൈറ്റായ Efogator.comൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഏതോ വിരുതൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രചരിപ്പിച്ചത്. കോവിഡ് ഒരു വൈറസല്ല, ബാക്ടീരിയയാണ് എന്നും ആന്റിബയോട്ടിക് ഉപയോഗിച്ച് ഈ രോഗത്തെ ചികിത്സിക്കാം എന്നും രക്തം കട്ടപിടിക്കുന്നതാണ് കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് എന്നുമൊക്കെയാണ് ഈ കുറിപ്പ് അവകാശപ്പെടുന്നത്. കോവിഡ് രോഗം ചികിത്സിക്കുന്നതിന് വെന്റിലേറ്റർ ആവശ്യമില്ല എന്നും ഈ കുറിപ്പിൽ പറയുന്നുണ്ട്.

കോവിഡ് വൈറസ് ആണ് എന്നത് മാത്രമല്ല, ആ വൈറസിന്റെ ഓരോ ഭാഗങ്ങളും, അവയിൽ വരുന്ന ജീനോമിക് ലെവലിൽ ഉള്ള ഓരോ മാറ്റങ്ങളും ദിനം തോറും കണ്ടെത്തി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഇത്രയും ബാലിശമായ ഒരു വാദം എല്ലാ ഗ്രൂപ്പുകളിലും ഓടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും സങ്കടം. ചൈനയിലെ വൈറസിന്റെ രൂപം, അതിനോട് ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിലെ വൈറസിന്റെ രൂപത്തിലെ സാമ്യം എല്ലാം ശാസ്ത്രത്തിനു മുന്നിൽ തെളിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഓരോ പ്രതലത്തിലും വൈറസിന്റെ സാന്നിധ്യം, അതിനു നില നിൽക്കാൻ കഴിയുന്ന സമയം പല പഠനങ്ങളിലും കണ്ടെത്തി. പല തരത്തിലുള്ള മരുന്നുകൾ വൈറസിന്റെ കോശങ്ങളിലേക്ക് ഉള്ള പ്രവേശനത്തിലും വികാസത്തിലും വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയം ആയി. വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്ന ഇമ്മ്യൂണിറ്റിയുടെ സങ്കീർണമായ പ്രതിപ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ ശാസ്ത്രത്തിന്റെ ശ്രദ്ധ മുഴുവൻ, അതോടൊപ്പം വാക്സിനും അതിന്റെ വിജയ സാധ്യതകളും. അപ്പോഴാണ് അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്ന ഹോക്‌സ് സന്ദേശങ്ങൾ

ഈ അവകാശവാദങ്ങളിൽ സത്യത്തിന്റെ കണികയെങ്കിലുമുണ്ടോ എന്നു പരിശോധിക്കാം.

കോവിഡ് ഒരു ബാക്ടീരിയൽ രോഗമാണോ ? ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗത്തെ ചെറുക്കാനാകുമോ ?

കൊവിഡ് ഒരു ബാക്റ്റീരിയൽ രോഗമല്ല. നോവൽ കൊറോണ വൈറസ് എന്ന ഞചഅ വൈറസ് കാരണമുണ്ടാകുന്ന അസുഖമാണ് കൊവിഡ്. ഈ വൈറസിന്റെ അസ്ഥിത്വം ജനിതക പഠനങ്ങൾ വഴിയും ഇലക്ട്രോൺ മൈക്രോസ്‌കോപ്പി വഴിയുമെല്ലാം നാം സംശയലേശമെന്യേ ഉറപ്പിച്ചതാണ്. എന്നാൽ കോവിഡ് രോഗബാധ ഗുരുതരമായവരിൽ ചില ബാക്ടീരിയകളും കൂടി കയറിപ്പറ്റി രോഗം വഷളാകാൻ സാധ്യതയുണ്ട്. സെക്കൻഡറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മറ്റ് പല വൈറൽ രോഗങ്ങളിലും കണ്ടുവരുന്നു. ഇത്തരത്തിൽ വൈറസ് രോഗത്തിൽ ഒരു ബാക്റ്റീരിയൽ അണുബാധ ഉണ്ടായാൽ അതു ചികിത്സിക്കുന്നതിന് ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാണ്. എന്നാൽ ഈ ആന്റിബയോട്ടിക് മരുന്നുകൾക്ക് ഒരിക്കലും കൊറോണ വൈറസിനെ ചെറുക്കാനാകില്ല. ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലശൂന്യമാണ് എന്നതാണ് കാരണം.

കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് രക്തം കട്ടപിടിക്കുന്നതാണ് എന്നും ന്യൂമോണിയ അല്ല എന്നുള്ള വാദത്തിൽ കഴമ്പുണ്ടോ ?

മുകളിലത്തെ ഉദാഹരണത്തിൽ പറഞ്ഞ പോലെ ഇവ ഹോക്‌സിൽ ചാലിച്ച ശാസ്ത്രീയതയാണ് ശ്വാസകോശങ്ങളിലെ രക്തക്കുഴലിലെ മാറ്റങ്ങൾ. ഇത് നേരത്തെ തെളിഞ്ഞ വസ്തുതയാണ്. ശ്വാസകോശങ്ങളിൽ കോവിഡ് ഉണ്ടാക്കുന്ന പല മാറ്റങ്ങളിൽ ഒന്നാണ് രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ; മറ്റു പല പ്രശ്‌നങ്ങളിൽ ഒന്ന് (ന്യൂമോണിയ, അഞഉട തുടങ്ങിയവയിൽ). 20 മുതൽ 30 ശതമാനം വരെ രോഗികളിൽ ഈ ഗുരുതര സങ്കീർണത കണ്ടു വരുന്നതായി വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനു വേണ്ടി രക്തത്തിലെ കട്ട അലിയിക്കുന്ന ഹെപ്പാരിൻ പോലത്തെ മരുന്നുകളുടെ ഉപയോഗം നേരത്തെ നിലവിൽ വന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഇത് ഉപയോഗിക്കുന്നത് (കേരളത്തിൽ അടക്കം ഇത് ഉപയോഗിച്ച് കഴിഞ്ഞു).

എന്നാൽ കോവിഡ് രോഗത്തിന്റെ സങ്കീർണതകളിൽ ഒന്നു മാത്രമാണ് ഇത്. ചില രോഗികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഫലപ്രദമാകാമെങ്കിലും രോഗത്തിന്റെ സങ്കീർണതകളെല്ലാം തടയാൻ ഇവ ഒരുകാരണവശാലും മതിയാവുകയില്ല. ന്യൂമോണിയ മൂലമുണ്ടാകുന്ന ശ്വസന വ്യവസ്ഥയുടെ പരാജയമാണ് കൊവിഡ് രോഗബാധിതരിൽ പ്രധാന മരണകാരണമാകുന്നതെന്ന് തെളിയിക്കുന്ന പഠനങ്ങളും നമുക്കുണ്ട്.

വെന്റിലേറ്ററുകളും ഇന്റൻസീവ് കെയർ യൂണിറ്റുകളും ഇല്ലാതെ രോഗം ചികിത്സിക്കാനാകുമോ ?

കൊറോണാ വൈറസ് ബാധ ഉണ്ടാകുന്നവരിൽ ഏതാണ്ട് പത്തിലൊന്നിൽ താഴെ ആളുകൾ മാത്രമാണ് ഐസിയു പ്രവേശനം ആവശ്യമാകുന്നവർ. എന്നാൽ ഐസിയു പ്രവേശനം ആവശ്യമുള്ളത്ര ഗുരുതരാവസ്ഥയിൽ എത്തിയവർക്ക് വെന്റിലേറ്ററും മറ്റും ഉപയോഗിച്ചുള്ള ചികിത്സ തരംപോലെ ആവശ്യമായി വന്നേക്കാം. ഏത് രോഗത്തിലും അതിന്റെ മൂർധന്യാവസ്ഥയിൽ ജീവൻ നില നിർത്താൻ, രക്തത്തിൽ ഓക്സിജന്റെ അളവ് നില നിർത്താൻ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മാർഗമാണ് വെന്റിലേറ്റർ. അതു നമുക്ക് നൽകുന്നത് ഒരു ആയുസ്സ് നീട്ടിത്തരൽ ആണ്, മറ്റു മാർഗങ്ങൾ ഫലിക്കും വരെ. വെന്റിലേറ്റർ ആവശ്യമുള്ളവരിൽ അത് ഉപയോഗിക്കാതിരുന്നാൽ മരണത്തിനു തന്നെ കാരണമാകാം.

വെന്റിലേറ്റർ ഉപയോഗിക്കാതെ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകളും ആന്റിബയോട്ടിക്കുകളും മാത്രം ഉപയോഗിച്ച് കോവിഡ് ചികിത്സിക്കാം എന്ന വാദം പൂർണമായും തെറ്റാണ്.

കൊവിഡ് രോഗികളെ പോസ്റ്റ്‌മോർട്ടം ചെയ്യരുത് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അവഗണിച്ചാണ് ഈ വിവരം കണ്ടെത്തിയത് എന്ന് പറയുന്നുണ്ടല്ലോ ?

പോസ്റ്റ്‌മോർട്ടം ചെയ്യുന്നതുവഴി രോഗപ്പകർച്ച ഉണ്ടാകരുത് എന്ന് കരുതിയാണ് ഓട്ടോപ്‌സി പരിശോധനകൾ പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശം ഉണ്ടായത്. എന്നാൽ ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടിയും മെഡിക്കോ ലീഗൽ കാരണങ്ങളാലും പല രാജ്യങ്ങളിലും ഓട്ടോപ്‌സി പരിശോധനകൾ നടക്കുന്നുണ്ട്. ഇവയിലൊന്നും കൊവിഡ് രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങൾക്കെല്ലാം കാരണം രക്തം കട്ടപിടിക്കുന്നതാണ് എന്ന് തെളിഞ്ഞിട്ടില്ല.

ചൈനയുടെ കച്ചവടതാല്പര്യം കാരണമാണ് ഈ വിവരം മറച്ചുവെയ്ക്കുന്നത് എന്നു പറയുന്നതോ?ഇത് മറ്റൊരു ഉണ്ടയില്ലാവെടി മാത്രമാണ്. ലോകത്താകമാനം കൊവിഡ് രോഗികളും ഗവേഷണങ്ങളും നടക്കുന്ന ഇക്കാലത്ത് ഒരു രാജ്യം മാത്രം വിചാരിച്ചാൽ ഇത്തരം വിവരങ്ങൾ ഒളിച്ചുവയ്ക്കാൻ സാധിക്കില്ല. ഈ വാർത്തയിൽ പറയുന്നതുപോലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാവുന്ന രോഗമാണ് കൊവിഡ് എങ്കിൽ അതിലും ചൈനയ്ക്ക് ധാരാളം കച്ചവട അവസരങ്ങളുണ്ട്. പല സുപ്രധാന മരുന്നുകളുടെയും അടിസ്ഥാനമായ രാസവസ്തുക്കൾ (മരശേ്‌ല ുവമൃാമരലൗശേരമഹ ശിഴൃലറശലിെേഅജക)െ നിർമ്മിക്കുന്നത് പ്രധാനമായും ചൈനയിലാണ്.

മെസ്സേജിൽ ചില മരുന്നുകൾ, ആസ്പിരിൻ, അപ്രോനാക്‌സ്, പാരസെറ്റമോൾ എന്നിവ വളരെ ഗുണം ചെയ്യും എന്ന് പറയുന്നു.ഇതു ശരിയാണോ?

ബാക്കി എല്ലാം സഹിച്ചാലും ഇതു വളരെ കടുത്തു എന്ന് പറയാതെ വയ്യ. അപ്രോനക്സ് എന്നാൽ നപ്രോക്‌സെൻ. അതൊരു വേദന സംഹാരി. ഒരു കാരണവശാലും പനികളിൽ സ്വയം വാങ്ങി കഴിക്കരുത് എന്ന് ഡോക്ടർമാർ ഉപദേശിക്കുന്ന മരുന്നാണ് വേദന സംഹാരികൾ (ചടഅകഉ). ഇത് വളരെ അപകടകരമാകാവുന്ന ഒരു സന്ദേശമാണ് പൊതു ജനത്തിന് കൊടുക്കുന്നത്. ആസ്പിരിൻ ആകട്ടെ ചില തെരഞ്ഞെടുത്ത രോഗങ്ങളിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കഴിക്കേണ്ട മരുന്നാണ്.
ഈ മെസ്സേജിലെ ഏറ്റവും പ്രതീക്ഷ തരുന്ന പോയിന്റ് ആവട്ടെ പാരസെറ്റമോളിന്റെ പ്രയോജനം ആണ്. നമ്മൾ എല്ലാ പനിക്കും കഴിക്കുന്ന മരുന്ന് ജീവൻ പോലും രക്ഷിച്ചേക്കാം എന്ന ഒരു പ്രതീക്ഷ വളരെ നല്ലത് തന്നെ, പക്ഷെ സലീം കുമാറിന്റെ ബിരിയാണി കൊടുക്കൽ പോലെ ആണെന്ന് മാത്രം....

ചുരുക്കിപ്പറഞ്ഞാൽ കൊറോണാവൈറസിനെക്കുറിച്ച് വൈറലായ അനേകം വ്യാജവാർത്തകളിൽ ഒന്നു മാത്രമാണ് ഇതും. ഇത്തരം സംശയാസ്പദമായ വാർത്തകൾ ഫോർവേഡ് ചെയ്യാതിരിക്കുകയാണ് കൊവിഡിനെപ്പോലെത്തന്നെയോ അതിലുപരിയോ അപകടരമായ വാർത്താ-വൈറസുകളിൽ നിന്നു രക്ഷപ്പെടാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.

എഴുതിയത് : ഡോ. അരുൺ മംഗലത്ത്, ഡോ. ഷമീർ വി ക

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്.. ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു; ശരി മാഡം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു...പിന്നീടൊന്നും എനിക്കറിയില്ല....'; സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ പറയുന്ന വറീഡായ ഡിപ്ലോമാറ്റ് ആരാണ്; ബാഗേജ് അയച്ചത് ആര്... തുറക്കാൻ സ്വപ്നയെ വിളിച്ചത് എന്തിന്; സരിത്തും സ്വപ്‌നയും ചെറിയ മീനുകൾ; യുഎഇ സ്വർണക്കടത്തുകേസുകളിലെ വലിയ മീനുകൾ എൻഐഎയുടെ വലയിലാവുമോ?
നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു; ഈ അസംബന്ധം അവസാനിപ്പിക്കണമെന്ന് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി; പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലിയുള്ള പാർട്ടിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ പ്രകോപിതരായി നേപ്പാളി ഭരണകൂടം; ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു
'വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതിരോധം തീർക്കുന്ന ചാനൽ; അപവാദ പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ സർക്കാറിനെയും സംരക്ഷിക്കുന്ന ചാനൽ; കൈരളി ഇല്ലായിരുന്നെങ്കിൽ ഭരണം ഇപ്പോൾ യുഡിഎഫിന് ആവുമായിരുന്നു; എന്നിട്ടും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലും കൈരളിയിൽ കാണാൻ പാർട്ടിക്കാർക്ക് മടി'; വേദനകൾ പങ്കു വെച്ച് കൈരളി ടി വി വനിതാ റിപ്പോർട്ടറുടെ പോസ്റ്റ് വൈറൽ
ബ്രാഹ്മണ യുവാക്കളെ ചേർത്ത് കീഴ്ജാതിക്കാരെ അടിച്ചൊതുക്കി തുടക്കം; 18ാമത്തെ വയസ്സിൽ ഒരു വിവാഹ പാർട്ടിയുടെ ബസ് തടഞ്ഞുനിർത്തി കൊള്ളയടിച്ച് നാടിനെ നടുക്കി; ബിജെപിയിലും ബിഎസ്‌പിയും മാറിമാറി നിന്ന് രാഷ്ട്രീയ പിൻബലം ആർജ്ജിച്ചു; ബിജെപി നേതാവിനെ പൊലീസ് സറ്റേഷിനിൽ വെച്ച് വെടിവെച്ച് കൊന്നിട്ടും സാക്ഷിപറയൻ ആരുമുണ്ടായില്ല; എതിരാളികളുടെ തലവെട്ടിയും കൈവെട്ടിയും ക്രൂരത; ബ്രാഹ്മണരെ തോക്കെടുപ്പിച്ച് അധോലോക നായകനായ വികാസ് ദുബെയുടെ കഥ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
ഗുണ്ടകളുടെ സഹായത്തോടെ മതിൽ പണിതത് ഒരൊറ്റ രാത്രികൊണ്ട്; വഴിയടച്ചത് ചോദ്യം ചെയ്തപ്പോൾ 'ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നും' ആക്രോശം; രമ്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ സദാ തയ്യാറായി ഗൂണ്ടകൾ; തലസ്ഥാനത്ത് കുഴിവിളയിലെ ആർ.ശങ്കർ കൾച്ചറൽ സെന്ററിലേക്ക് വാഹനം കയറ്റാൻ അനുവദിക്കാതെ വഴിയടച്ചത് തൊട്ടടുത്തുള്ള സ്ഥലമുടമ; പൊലീസിൽ പരാതി നൽകിയെങ്കിലും ഇപ്പോഴും വഴിയടച്ച് മതിൽ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്