Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

കേരളത്തിലെ ചൂടിൽ കൊറോണ വൈറസ് ചത്തുപോകുമെന്ന നിലപാട് ശാസ്ത്രീയമെന്ന് വാശി പിടിച്ച് ടി.പി.സെൻകുമാർ; ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ.ഷിംനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും പരിഹാസം; മുൻഡിജിപിയുടെ വാദം പൊളിച്ചടുക്കിയിട്ടും ഡോക്ടർ പുസ്തകം വായന തുടരാൻ ഉപദേശം; വളച്ചൊടിച്ച വാദങ്ങളിൽ വിശ്വസിച്ച് രോഗം വരുത്തരുതെന്ന് ഡോക്ടർമാരും

കേരളത്തിലെ ചൂടിൽ കൊറോണ വൈറസ് ചത്തുപോകുമെന്ന നിലപാട് ശാസ്ത്രീയമെന്ന് വാശി പിടിച്ച് ടി.പി.സെൻകുമാർ; ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ.ഷിംനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും പരിഹാസം; മുൻഡിജിപിയുടെ വാദം പൊളിച്ചടുക്കിയിട്ടും ഡോക്ടർ പുസ്തകം വായന തുടരാൻ ഉപദേശം; വളച്ചൊടിച്ച വാദങ്ങളിൽ വിശ്വസിച്ച് രോഗം വരുത്തരുതെന്ന് ഡോക്ടർമാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ വൈറസിനെ ചൊല്ലി ടി.പി.സെൻകുമാറും ഡോ.ഷിംന അസീസും തമ്മിലുള്ള തർക്കം അവസാനിക്കുന്നില്ല. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ലെന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പോസ്റ്റിന്റെ ശാസ്ത്രീയതയാണ് ചർച്ചാവിഷയം. കൊറോണ കണക്കിലെടുത്ത് ഇക്കൊല്ലം ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ അഭ്യർത്ഥിച്ചതിന് മറുപടിയായാണ് സെൻകുമാർ പോസ്റ്റിട്ടത്. സെൻകുമാറിന്റെ വാദം ശരിയല്ലെന്ന് കാട്ടി ഷിംനയും എത്തി. എന്നാൽ, വിട്ടുകൊടുക്കാൻ സെൻകുമാർ തയ്യാറായില്ല.

ഉയർന്ന അന്തരീക്ഷ താപനിലയിൽ കൊറോണ വൈറസ് പടരില്ലെന്ന വാദത്തിൽ സെൻകുമാർ ഉറച്ചുനിൽക്കുകയാണ്. യൂണിസെഫിന്റെയും മറ്റ് ചില മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തന്റെ നിരീക്ഷണമെന്നാണ് സെൻകുമാറിന്റെ വാദം. ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ.ഷിംനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ടി.പി.സെൻകുമാർ തിരിച്ചടിച്ചു. എന്നാൽ യൂണിസെഫ് നൽകിയ നിർദ്ദേശങ്ങളിൽ സെൻകുമാറിന്റെ വാദങ്ങളെ ന്യായീകരിക്കുന്നതൊന്നും ഇല്ലെന്ന് ഷിംന വിശദമാക്കുന്നു. ആരോഗ്യകാര്യങ്ങളിലെ അവസാന വാക്ക് ലോകാരോഗ്യ സംഘടനയാണെന്നും ഷിംന വിശദമാക്കുന്നു. മറ്റ് റിപ്പോർട്ടുകൾ വായിക്കുന്നതിനൊപ്പം അതത് സംഘടനകളുടെ വെബ്‌സൈറ്റുകളും ശ്രദ്ധിക്കണമെന്ന് ഡോ. ഷിംന അസീസ് വിശദമാക്കുന്നു.എന്നാൽ സെൻകുമാർ വിടാൻ തയ്യാറല്ല.

സെൻകുമാറിന്റെ പുതിയ പോസ്റ്റ് ഇങ്ങനെ:

ചില ഡോക്ടർമാർ പറയുന്നതുകൊറോണ വൈറസും ടെംപറേച്ചറുമായി ബന്ധം ഇല്ല എന്നും ഇത് പറഞ്ഞ ഞാൻ തെറ്റ് പ്രചരിപ്പിക്കുന്നു എന്നുമാണ്...

ഡോക്ടർ ആയാലും വായന, റെഫെറൻസ് , നിരുത്തരുത്. ഇന്റര്‌നെറ്റിൽ പോയി '' Impact of Temperature on Corona Virus ' എന്നു സെർച്ച് കൊടുത്തു നോക്കൂ.ICMR ഒഴികെ എല്ലാ റിസർച്ച് മേഖലയും കൃത്യമായി ചൂടും വൈറസ് വ്യാപനവും എങ്ങനെ എന്നു പറയുന്നു. അമേരിക്കൻ പ്രസിഡന്റും ഇത് പറഞ്ഞു.

സെൻകുമാറിന്റെ വാദങ്ങൾ പൊളിച്ചടുക്കി നിരവധി ഡോക്ടർമാർ കമന്റ് ചെയ്തിട്ടും അത് തിരുത്താൻ തയ്യാറാകാതെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.

സെൻകുമാറിന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ:

എംജി രാധാകൃഷ്ണൻ എന്ന ഒരു വശത്തെ മാത്രം കാണുന്ന , വിവരമില്ലാത്തയാൾ അറിയാൻ. Covid19 എന്ന കൊറോണ വൈറസ് 27ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനിൽക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് ഇവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിൽ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു covid 19നും എത്തില്ല.ഓരോരോ അവസരം നോക്കികൾ. അതല്ലങ്കിൽ എംജി ശാസ്ത്രം പറയട്ടെ

ഇതിന് മറുപടിയായി ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തിൽ മൂന്ന് പോസിറ്റീവ് കേസുകൾ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്, ഷിംന അസീസ് കുറിച്ചു.

പേരിന് മുന്നിൽ 'Dr.' എന്ന് വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്ടർ ആണെന്ന ധാരണ ശരിയല്ലെന്ന് സെൻകുമാറിന്റെയും രജത്കുമാറിന്റെയുമൊക്കെ ഫാൻസ് മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.

Ex-dgp ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോൾ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തിൽ മൂന്ന് പോസിറ്റീവ് കേസുകൾ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?

ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാൽ ശരീരത്തിനകത്തുകൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?

ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കിൽ ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം.

തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്.

വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ...

ആളെക്കൊല്ലികളാകരുത്. ആരും.

Dr. Shimna Azeez

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP