Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കൊറോണ ബാധിച്ച് അച്ഛൻ മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കുഴഞ്ഞു വീണ് മകളും മരിച്ചു; ദാരുണ സംഭവം അരങ്ങേറിയത് പഞ്ചാബിലെ ലുദിയാനയിൽ; കണ്ണീരോടെ ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ലുധിയാന: കൊറോണ ബാധിച്ച് അച്ഛൻ മരിച്ചെന്ന് അറിഞ്ഞതിന്റെ ആഘാതത്തിൽ മകളും മരിച്ചു.പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ജസ്പാൽ സിങ് (49) തിങ്കളാഴ്ചയാണ് കൊറോണയെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ അന്ത്യകർമ്മകൾക്ക് ശേഷമാണ് മകൾ നവ്പ്രീത് കൗർ (24) അച്ഛൻ മരിച്ച വിവരം അറിയുന്നത്. വിവരം അറിഞ്ഞയുടനെ നവ്പ്രീത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കഴിഞ്ഞ 18 വർഷമായി പ്രമേഹബാധിതയായിരുന്നു നവ്പ്രീത്. അടുത്തിടെ നവ്പ്രീതിന്റെ ഇരുവൃക്കകളും തകരാറിലാവുകയും, കാഴ്ചശക്തി പൂർണമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. അച്ഛനോട് വളരെ അടുപ്പമുണ്ടായിരുന്ന കുട്ടിയാണ് നവ്പ്രീതെന്ന് കുടുംബാംഗങ്ങളും പറയുന്നു. ഒരു നിമിഷം പോലും രണ്ട് പേരും പരസ്പരം പിരിഞ്ഞ് ഇരിക്കാൻ ആഗ്രഹിച്ചിട്ടില്ല. മരണത്തിലും അത് സംഭവിച്ചുവെന്നും കുടുംബാംഗങ്ങൾ ദുഃഖത്തോടെ പറയുന്നു.

Stories you may Like

ജസ്പാൽ സിംഗിനും പ്രമേഹം ഉണ്ടായിരുന്നു. ഇത് പതിയെ ഇദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ജൂലൈ 24 മുതൽ ജസ്പാൽ മെഡിക്കൽ ലീവിലായിരുന്നു. ജൂലൈ 27നാണ് ജസ്പാലിന് കൊറോണ സ്ഥിരീകരിക്കുന്നത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഓഗസ്റ്റ് 5ന് രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനാൽ ജീവൻ രക്ഷിക്കാനാകാതെ വരികയായിരുന്നു.

അവർ ഇരുവരും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിൽ ഉള്ളതായിരുന്നുവെന്ന് നവ്പ്രീതിന്റെ സഹോദരൻ ഷരൺദീപ് പറയുന്നു.'നവ്പ്രീത് ഒരു നിമിഷം പോലും ദുഃഖിച്ചിരിക്കുന്നത് കാണാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ല. എട്ട് വയസ് ഉള്ളപ്പോഴാണ് നവ്പ്രീതിന് പ്രമേഹം കണ്ടെത്തുന്നത്. പിന്നീടുള്ള 18 വർഷവും ഓരോ ആശുപത്രികൾ കയറി ഇറങ്ങുകയായിരുന്നു അദ്ദേഹം. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നവ്പ്രീതിനെ ചികിത്സക്കായി കൊണ്ടുപോകും.

അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ നവ്പ്രീതിനെ ചികിത്സിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്. അവളുടെ അവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ ലോൺ വരെ എടുത്തിട്ടുണ്ട്. ഓരോ ദിവസവും അവളുടെ അവസ്ഥ മോശമായി വരുന്നുണ്ടായിരുന്നു. പഞ്ചാബിലെ എല്ലാ ആശുപത്രികളിലും നവ്പ്രീതിനെ കാണിച്ചിട്ടുണ്ട്. എവിടെയാണ് അവളുടെ അസുഖം പൂർണമായും ഇല്ലാതാവുക എന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം.

നവ്പ്രീതിന്റെ കാഴ്ചശക്തി കൂടി നഷ്ടപ്പെട്ടതോടെ വലിയ വിഷമത്തിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് ശേഷം എല്ലാവരും വീട്ടിലെത്തിയപ്പോൾ തന്നെ അവൾ അച്ഛനെ അന്വേഷിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾക്കാർക്കും ഒരു മറുപടിയും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞയുടനെ നവ്പ്രീത് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും ഷരൺദീപ് പറയുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP