Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസിലാകാത്തവർക്ക് ഇതിലും സിംപിൾ ആയിപ്പറഞ്ഞു തരാൻ സാധിക്കില്ല; സ്ത്രീയെ നായയോടുപമിച്ചു എന്നുള്ള ചളിയുമായ് ദയവ് ചെയ്ത ഇതിലെ വരരുത്: മുഖാവരണ വിഷയത്തിൽ മുസ്ലിം സ്ത്രീയെ പട്ടിയോട് ഉപമിച്ചെന്ന മീഡിയാവൺ ചാനൽ വാർത്തക്ക് മറുപടിയുമായി നിമിഷ രാജു

മനസിലാകാത്തവർക്ക് ഇതിലും സിംപിൾ ആയിപ്പറഞ്ഞു തരാൻ സാധിക്കില്ല; സ്ത്രീയെ നായയോടുപമിച്ചു എന്നുള്ള ചളിയുമായ് ദയവ് ചെയ്ത ഇതിലെ വരരുത്: മുഖാവരണ വിഷയത്തിൽ മുസ്ലിം സ്ത്രീയെ പട്ടിയോട് ഉപമിച്ചെന്ന മീഡിയാവൺ ചാനൽ വാർത്തക്ക് മറുപടിയുമായി നിമിഷ രാജു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുഖാവരണ വിഷയത്തിൽ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ചു എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു. മുഖാവരണ വിഷയത്തിൽ പറഞ്ഞ നിലപാടുകളെയാണ് ചില മാധ്യമങ്ങൾ വളച്ചൊടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എബി ജോസഫ് എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വാക്കുകൾ അയാളെ മെൻഷൻ ചെയ്താണ് നിമിഷ രാജു തന്റെ വാളിലും പോസ്റ്റു ചെയ്തത്.

ചെറുപ്പത്തിലെ പരിശീലിപ്പിക്കുന്നത് അനുസരിക്കുന്നതിനെ സ്വന്തം തെരഞ്ഞെടുപ്പായി വ്യാഖ്യാനിക്കരുത് എന്ന് മാത്രം അർത്ഥമാക്കിയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിന് ഉദാഹരിച്ചതാകട്ടെ നായയുടെ അനുസരണാ ശീലവും. ഈ വിഷയം വിവാദമായപ്പോഴാണ് മറുപടിയുമായി നിമിഷ രംഗത്തെത്തിയത്. മീഡിയാ വൺ ചാനലിന്റെ വാർത്തക്കെതിരെയാണ് നിമിഷയുടെ പ്രതികരണം

പോസ്റ്റ് റീ പോസ്റ്റു ചെയ്യുമ്പോൾ തന്നെ സ്ത്രീയെ നായയോട് ഉപമിച്ചു എന്ന ചളിയുമായി ഇതിലെ വരരുത് എന്ന് നിമിഷ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. മുഖാവരണ വിഷയത്തിൽ അത് സ്ത്രീയുടെ ചോയ്സാണ് എന്നാണ് ചിലമുസ്ലിം സംഘടനകളുടെ അവകാശവാദം. അത് ചോയ്സല്ല എന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് നിമിഷയുടെ പോസ്റ്റ്. എന്നാൽ, വരികൾക്കിടയിൽ പോലും ഇല്ലാത്ത് വായിച്ച് നുണ പ്രചരിപ്പിക്കുക വഴി സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ ശ്രമിക്കുക കൂടിയാണ് ചില കേന്ദ്രങ്ങൾ. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

നിമിഷ രാജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മനസിലാകാത്തവർക്ക് ഇതിലും സിംപിൾ ആയിപ്പറഞ്ഞു തരാൻ സാധിക്കില്ല.

സ്ത്രീയെ നായയോടുപമിച്ചു എന്നുള്ള ചളിയുമായ് ദയവ് ചെയ്ത ഇതിലെ വരരുത്.

Thanks Abbey muthae ???

Abey Joseph El Dorado

നിങ്ങളുടെ വളർത്തുപട്ടി ഒരുപക്ഷേ
സ്വയമേവ അതിന്റെ കൂട്ടിനകത്തേക്ക്
കയറിപ്പോകുന്നുണ്ടാവാം..

അതുകൊണ്ട് പക്ഷേ
പട്ടിക്കൂട് അതിന്റെ ചോയ്‌സ് ആണെന്നും
ഇഷ്ടപ്പെട്ട വാസസ്ഥലം തിരഞ്ഞെടുക്കാനുള്ള
അതിന് റെ സ്വാതന്ത്ര്യമാണത്
എന്നുമൊക്കെ വാദിച്ചു കളയരുത്..

നിങ്ങളതിനെ അങ്ങിനെ പരിശീലിപ്പിച്ചുവെച്ചിരിക്കുന്നതുകൊണ്ടാണ്.....
അതുകൊണ്ടു മാത്രമാണ്....

അത് കൂട്ടിനുള്ളിൽ അങ്ങനെ
അനുസരണയോടെ അടങ്ങി കിടക്കുന്നത്...

 

  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP