Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കോൺഗ്രസുകാരുടെ കയ്യിൽ നിന്നും ഭരണഘടന വാങ്ങി വായിക്കേണ്ട ഗതികേട് മോദിക്കില്ല; റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസുകാർ അയച്ച ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

കോൺഗ്രസുകാരുടെ കയ്യിൽ നിന്നും ഭരണഘടന വാങ്ങി വായിക്കേണ്ട ഗതികേട് മോദിക്കില്ല; റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസുകാർ അയച്ച ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അയച്ചുകൊടുത്ത ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്ക് ഓൺലൈൻ മാർക്കറ്റിങ്ങ് കമ്പനിയായ ആമസോൺ വഴി ഭരണഘടന അയച്ചുകൊടുത്തത്. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസ് ഇക്കാര്യം പുറത്ത് വിട്ടത്. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് ഭരണഘടന അയച്ചിട്ടിട്ടുണ്ടെന്നും വൈകാതെ കൈയിൽ കിട്ടുമെന്നും രാജ്യത്തെ വിഭജിക്കുന്നതിനിടയിൽ സമയം കിട്ടിയാൽ ഭരണഘടന വായിക്കണമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, തങ്ങൾ അയച്ച ഭരണഘടന പ്രധാനമന്ത്രി സ്വീകരിക്കാതെ മടക്കി എന്ന് കോൺഗ്രസ് ഇന്ന് ട്വീറ്റ് ചെയ്തു.

ജനുവരി 27 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനയുടെ കോപ്പി സ്വീകരിക്കാതെ തിരിച്ചയച്ചതായാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് ഭരണഘടനയുടെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചതായുള്ള വാർത്ത കോൺഗ്രസ് പുറത്തുവിട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP