Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കൊറോണ വൈറസിനെ ചെറുക്കാനാകുമോ? സിഎൻഎൻ വാർത്താ ചാനലിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ്

സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കൊറോണ വൈറസിനെ ചെറുക്കാനാകുമോ? സിഎൻഎൻ വാർത്താ ചാനലിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ്

മറുനാടൻ മലയാളി ബ്യൂറോ

സ്ഥിരമായി ലൈംഗിക ബന്ധത്തിൽഏർപ്പെട്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമോ? വിശ്വസനീയമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലോഗോയും പേരും വച്ചാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ വാർത്താ ചാനലിന്റെ ലോഗോയും സ്‌ക്രീൻ ഷോട്ടും ഉപയോഗിച്ചാണ് ഈ വാർത്ത ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുന്നത്. യുഎസ് മാധ്യമപ്രവർത്തകൻ വോൾഫ് ബ്ലിട്‌സറുടെ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.

കോവിഡ് 19 ലോകമാകെ പടരുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ രോഗം വരാതിരിക്കാനുള്ള മന്ത്രങ്ങൾ മുതൽ വൈറസിനുള്ള മരുന്ന് വരെ സുലഭമാണ്. പലരും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീണുപോകാറുമുണ്ട്. 'വാട്‌സാപ്പ് ഡോക്ടർ'മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഭൂരിപക്ഷം ആളുകളും. ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമത്തിന്റെ പേരിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്.

സിഎൻഎന്നിന്റെ സ്‌ക്രീൻ ഷോട്ടിൽ കൃത്രിമമായി എഴുതിയാണ് വാർത്ത പ്രചരിപ്പിച്ചതെന്ന് വ്യാജ വാർത്തക്കെതിരെ പൊരുതുന്ന 'ആഫ്രിക്ക ചെക്' എന്ന മാധ്യമം കണ്ടെത്തി. ഇതിന് സമാനമായി മദ്യം കൊറൊണവൈറസിനെ ഇല്ലാതാക്കും, പോളിഷ് വോഡ്ക കൊറോണ വൈറസിനെ ഇല്ലാതാക്കും തുടങ്ങിയ വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. അധികൃതരെ കുഴക്കുന്ന തരത്തിലാണ് ലോകത്താകമാനം കൊറോണവൈറസിനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.

മദ്യം, താപനില, മാംസഭക്ഷണം തുടങ്ങി നിരവധി വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്. പലരും വ്യാജവാർത്തകൾ വിശ്വസിച്ച് ചികിത്സ തേടാതിരിക്കുന്ന സാഹചര്യവുമുണ്ടായി. ഇറാനിൽ വൈറസിനെതിരെ മദ്യം കഴിച്ചാൽ മതിയെന്ന വ്യാജ വാർത്ത വിശ്വസിച്ച് വിഷമദ്യം കഴിച്ച 27 പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP