Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയെന്ന് വി ടി ബൽറാം; ഭാരതത്തിന്റെ നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്​ടപ്പെട്ട ദിനമെന്ന് കെ.എസ്​ ശബരീനാഥൻ; ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുമെന്ന് മാത്യൂ കുഴൽനാടൻ; ബാബരി കോടതി വിധിക്കെതിരെ പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കൾ

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയെന്ന് വി ടി ബൽറാം; ഭാരതത്തിന്റെ നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്​ടപ്പെട്ട ദിനമെന്ന് കെ.എസ്​ ശബരീനാഥൻ; ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുമെന്ന് മാത്യൂ കുഴൽനാടൻ; ബാബരി കോടതി വിധിക്കെതിരെ പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബാബരി മസ്​ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട് സിബിഐ പ്രത്യേക കോടതി വിധി വന്നതിന്​ പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാക്കളായ മാത്യൂ കുഴൽനാടൻ, വി.ടി. ബൽറാം, കെ.എസ്​ ശബരീനാഥൻ എന്നിവർ രംഗത്ത്​. അതേസമയം, കോടതി വിധിയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം വന്നിട്ടില്ല.

'എന്റെ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ?. ബാബരി മസ്​ജിദ് തകർത്തതിന് ഈ രാജ്യംതന്നെ സാക്ഷിയാണ്. വിധിയുടെ പ്രാഥമിക വിവരങ്ങൾ അറിയുമ്പോൾ പൗരൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും തലകുനിക്കുന്നു. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു.. മുറിവിൽ കൂടുതൽ വേദന പകരാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരും'- മാത്യൂ കുഴൽനാടൻ ഫേസ്​ബുക്കിൽ കുറിച്ചു.

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്​ എന്നായിരുന്നു വി.ടി.ബൽറാം എംഎൽഎയുടെ ​പ്രതികരണം. ഭാരതത്തിന്റെ നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്​ടപ്പെട്ട ദിനമാണ് ഇന്ന്. ഇത്രയുമധികം വിഷ്വൽ എവിഡെൻസുള്ള ബാബറി മസ്​ജിദ് കേസിൽ ഇതാണ് കോടതി വിധിയെങ്കിൽ ഇനി നമ്മൾ എങ്ങോട്ടാണെന്നായിരുന്നു കെ.എസ്​ ശബരീനാഥന്റെ ചോദ്യം.

അതേസമയം വിധി നിർഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചത്. പള്ളി അക്രമമാർഗത്തിലൂടെ തകർത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവൻ സാന്നിധ്യമുണ്ടായിരുന്നെന്നും അവർ ആരും തന്നെ ഇത് തടയാൻ ശ്രമിച്ചില്ലെന്നത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP