Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ

മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

മുട്ടറ്റം പോലും വെള്ളമില്ലാത്തിടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവിന് സന്ദർശനം നടത്താൻ വാഹനമായി ചെമ്പ് പാത്രവും സഹായികളായി മൂന്നു പേരും. കോൺഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണന്റെ ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരിക്കുന്നത്. രാധാകൃഷ്ണൻ തന്നെയാണ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്. ഏരാമല പഞ്ചായത്തിലെ തോട്ടുങ്ങലിന് സമീപം വെള്ളൊറ കഞ്ഞിപുരയിൽ നടക്കുന്ന കേമ്പിലേക്കുള്ള സന്ദർശനം ഒരു അനുഭവമായി എന്ന തലക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഉപ്പൂറ്റിക്കൊപ്പം മാത്രം വെള്ളമുള്ള സ്ഥലത്തിലൂടെ മൂന്നുപേർ ചേർന്ന് തള്ളിക്കൊണ്ടുവരുന്ന ചിത്രമാണ് രാധാകൃഷ്ണൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴക്കെടുതി അനുഭവിക്കുന്നവർക്കായുള്ള ക്യാമ്പിലേക്ക് ചെമ്പ് പാത്രത്തിൽ കയറി തുഴഞ്ഞുപോയ കോൺഗ്രസ് നേതാവിന്റെ പ്രവൃത്തിയെ പരിഹസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇതെല്ലാം എന്ത് പ്രഹസനമാണ് എന്നാണ് വിമർശകർ ചോദിക്കുന്നത്. ലേശമെങ്കിലും ഉളുപ്പു വേണമെന്നും പോസ്റ്റിന് താഴെ കമന്റുകൾ വരുന്നുണ്ട്.

കഴിഞ്ഞ ദിവസം കർണാടകയിൽ മുട്ടിനൊപ്പം പോലും വെള്ളമില്ലാത്ത പ്രദേശത്തുകൂടി ചെമ്പിൽ കയറി തുഴഞ്ഞുപോയ ബിജെപി എംഎൽഎയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രാധാകൃഷ്ണന്റെ പ്രവൃത്തിയെ അതിനോട് ബന്ധിപ്പിച്ചാണ് വിമർശനങ്ങളുയരുന്നത്. എന്നാൽ കാലിലെ പരിക്ക് കാരണം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാൽ ആണ് ഇങ്ങനെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിത്താൻ എത്തിയത് എന്നാണ് കോൺഗ്രസ് പ്രവർത്തകർ ഇതിന് നൽകുന്ന വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP