Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്; അതിന് ഒരു കോടിയോ മറ്റോ ചെലവാകും; അത് ഓകെയാണ്'; കർണാടകയിൽ ബിജെപി എംഎൽഎയെ വധിക്കാൻ ആസൂത്രണം നടത്തിയ കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്; അന്വേഷണം തുടങ്ങി

'എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്; അതിന് ഒരു കോടിയോ മറ്റോ ചെലവാകും; അത് ഓകെയാണ്'; കർണാടകയിൽ ബിജെപി എംഎൽഎയെ വധിക്കാൻ ആസൂത്രണം നടത്തിയ കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്; അന്വേഷണം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് ആസൂത്രണം ചെയ്യുന്ന വീഡിയോ പുറത്ത്. കർണാടക എംഎൽഎ എസ് ആർ വിശ്വനാഥിനെ വധിക്കാനാണ് കോൺഗ്രസ് നേതാവ് ഗോപാൽകൃഷ്ണ ആസൂത്രണം ചെയ്യുന്നത്.

ബംഗളൂരു യെലഹങ്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. മറ്റൊരാളുമായി സംസാരിക്കുന്നതാണ് വീഡിയോയിൽ. ''എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്. അതിന് ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓകെയാണ്. ആരും ഇത് അറിയരുത്. നമ്മൾക്കിടയിലുള്ള കാര്യമാണ്''- കോൺഗ്രസ് നേതാവ് പറയുന്നു. വീഡിയോ ഏത് കാലെത്തെയാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര അറിയിച്ചു. വിശ്വനാഥനുമായി സംസാരിച്ചിരുന്നു. ഈ വിഷയം പൊലീസ് വിശദമായി അന്വേഷിക്കും. ബിജെപി നേതാവിന് സുരക്ഷ ഏർപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ബെംഗളൂരു യെലഹങ്ക മണ്ഡലത്തിലെ എംഎൽഎയാണ് എസ് ആർ വിശ്വനാഥ്. പൊലീസ് ഈ വിഷയം ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP