Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനത്തെ ദുരിതത്തിലാക്കിയ മഴ തുടർന്നിട്ടും അവധി വൈകിപ്പിച്ച കളക്ടർക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല; പെരുമഴയിൽ നേഴ്‌സറി കുട്ടികളുൾപ്പടെ സ്‌കൂളുകളിലെത്തി; അവധി പ്രഖ്യാപനം അറിഞ്ഞത് പലരും സ്‌കൂളുകളിലെത്തിക്കഴിഞ്ഞ്; പ്രൊഫണൽ കോളജ് വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത്

തലസ്ഥാനത്തെ ദുരിതത്തിലാക്കിയ മഴ തുടർന്നിട്ടും അവധി വൈകിപ്പിച്ച കളക്ടർക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല; പെരുമഴയിൽ നേഴ്‌സറി കുട്ടികളുൾപ്പടെ സ്‌കൂളുകളിലെത്തി; അവധി പ്രഖ്യാപനം അറിഞ്ഞത് പലരും സ്‌കൂളുകളിലെത്തിക്കഴിഞ്ഞ്; പ്രൊഫണൽ കോളജ് വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തി കനത്ത മഴ രാത്രി മുതൽ തന്നെ അനുഭവപ്പെട്ടും അവധി പ്രഖ്യാപനം വൈകിപ്പിച്ച കളക്ടർ കെ.വാസുകിക്കെതിരെ ട്രോൾ പെരുമഴ. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി ഇന്നു രാവിലെ എട്ടു മണിക്കു ശേഷമാണ് കളക്ടർ കെ വാസുകി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വന്നതിനു പിന്നാലെ കളക്ടറെ രൂക്ഷഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തി. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളെ ഒഴിവാക്കിയതിലും ഇന്നലെ മുതൽ മഴ തുടർന്നിട്ടും അവധി പ്രഖ്യാപനം വൈകിയതിലുമാണ് കളക്ടറുടെ പേജിൽ രൂക്ഷ വിമർശനം നിറഞ്ഞത്.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ജില്ലാ കളക്ടർ കെ വാസുകി അവധി അറിയിപ്പ് നൽകിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ സമയത്ത് പലരും വിദ്യാലയങ്ങളിലേക്ക് പുറപ്പെട്ടിരുന്നു. കേന്ദ്രീയ വിദ്യാലയം പോലുള്ള സ്‌കൂളുകളിൽ രാവിലെ ആറിനു തന്നെ ക്ലാസ് തുടങ്ങും. ജോലിക്ക് പോകേണ്ട രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ എത്തിച്ചശേഷം ജോലി സ്ഥലത്തേക്കു പോയതിനു പിന്നാലെയാണ് അവധി പ്രഖാപനം എത്തിയത്. ഇതോടെ ഒന്നാം ക്ലാസ്സ് മുതലുള്ള കുട്ടികളെ എങ്ങനെ തിരിച്ചു വീട്ടിലേക്കു അയയ്ക്കും എന്ന വിഷമത്തിലായി സ്‌കൂൾ അധികൃതർ. ഇതോടെ സ്‌കൂളുകളിലേക്ക് വന്നുതുടങ്ങിയ കുട്ടികൾ പെരുവഴിയിലായ സ്ഥിതിയായിരുന്നു. അവധി പ്രഖാപനം അറിയാതെ പലകുട്ടികളും കനത്ത മഴയിലും ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന കാഴ്ചയുണ്ടായെന്നും ആളുകൾ വിമർശിക്കുന്നുണ്ട്.

 

സ്‌കൂളിൽ എത്തിയ ചെറിയ ക്ലാസ്സുകളിലെ കുട്ടികൾ ആകട്ടെ രക്ഷിതാക്കൾ എത്തും വരെ കാത്തിരിക്കേണ്ട അവസ്ഥയിലുമാണ്. പ്രൊഫഷണൽ കോളേജുകാരെ മാത്രം ഒഴിവാക്കിയതിനെതിരേയും വിമർശനമുയരുന്നുണ്ട്. കലക്ടറുടെ പേജിനു താഴെ രൂക്ഷമായ വിമർശനങ്ങളുമായാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും സംഘടിക്കുന്നത്. ഇത്തരം രീതികൾ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കും. നിരുത്തരവാദിത്വപരമായ സമീപനമാണ് കളക്ടറിൽ നിന്നും ഉണ്ടായിരിക്കുന്നത്''ഇന്നലെ രാത്രി മുതൽ ജില്ലയിൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവധി പ്രഖ്യാപിക്കാൻ വൈകിയതെന്ന്. 'വൈകിട്ട് സ്‌കൂൾ വിട്ടത്തിന് ശേഷം അവധി പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. എന്തേ ഇത്ര നേരത്തെ' ഇ്ങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP