Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കൊക്കക്കോള ചൂടാക്കിയാൽ അത് റോഡ് പണിക്കു ഉപയോഗിക്കുന്ന ടാർ ആവുമോ; അതാണോ നാം കോള കുടിക്കുമ്പോൾ അകത്താക്കുന്നത്'; ഈ രീതിയിലുള്ള വിമർശനങ്ങൾ അടങ്ങിയ വൈറൽ വീഡിയോയുടെ യാഥാർഥ്യം എന്താണ്; ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

'കൊക്കക്കോള ചൂടാക്കിയാൽ അത് റോഡ് പണിക്കു ഉപയോഗിക്കുന്ന ടാർ ആവുമോ; അതാണോ നാം കോള കുടിക്കുമ്പോൾ അകത്താക്കുന്നത്'; ഈ രീതിയിലുള്ള വിമർശനങ്ങൾ അടങ്ങിയ  വൈറൽ വീഡിയോയുടെ യാഥാർഥ്യം എന്താണ്; ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊക്കക്കോള ചൂടാക്കിയാൽ അത് ടാർ ആയി മാറുമോ. ലക്ഷക്കണക്കിന് പേർ സബ്സ്‌ക്രൈബർമാർ ആയിട്ടുള്ള ഒരു പ്രമുഖ യ്യ ട്യൂബ് ചാനലിലെ വീഡിയോ ഇപ്പോൾ വൈറലാണ്. ഇതിന്റെ യാഥാർഥ്യം പരിശോധിക്കയാണ് ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ ബൈജുരാജ്. അദ്ദേഹത്തിന്റെ ശാസ്ത്ര ഗ്രൂപ്പായ ശാസ്ത്രലോകത്തിൽ വന്ന പ്രതികരണം ഇങ്ങനെ

കൊക്കക്കോള ചൂടാക്കിയാൽ എന്താ ഉണ്ടാവുക

കൊക്കക്കോള ചൂടാക്കിയാൽ അത് റോഡ് പണിക്കു ഉപയോഗിക്കുന്ന ടാർ ആവുമോ?..
അതാണോ നാം കോള കുടിക്കുമ്പോൾ അകത്താക്കുന്നത്... എന്ന രീതിയിലുള്ള സംസാരം ഉള്ള വീഡിയോ ഇപ്പോൾ വൈറലാണല്ലോ..

എന്താണ് ഇവിടെ സംഭവിക്കുന്നത്

നമ്മൾ ക്രിസ്തുമസ്സിനും മറ്റും കേക്ക് ഉണ്ടാക്കുമ്പോൾ കേക്കിനു ഡാർക്ക് നിറം കൊടുക്കാൻ എന്താ ചെയ്യുക .പഞ്ചസാര ലായനി തീയിൽവച്ചു കുറുക്കി എടുക്കും. Caramelize ചെയ്യുക എന്ന് പറയും. നിറം ഇല്ലാത്ത പഞ്ചസാര ആവശ്യത്തിന് ചൂട് കിട്ടുമ്പോൾ ആദ്യം ഇളം മഞ്ഞ നിറത്തിലേക്കും, പിന്നെ ബ്രൗൺ നിറത്തിലേക്കും, പിന്നെ കറുത്ത നിറത്തിലേക്കും ആവും. അതുതന്നെയാണ് കൊക്കോകോളായിലും സംഭവിക്കുന്നത്.

കൂടാതെ കോളയ്ക്കുഅതിന്റെ സ്വാഭാവികമായ ബ്രൗൺ നിറം കിട്ടുവാനായി കാരമേലും ചേർത്തിട്ടുണ്ട്. കോളയിലും, അതുപോലത്തെ മറ്റു പാനീയങ്ങളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഏതാണ്ട് 10% ഇൽ അധികം പഞ്ചസാര ! അത് Caramelize ചെയ്യുമ്പോൾ ഇതുപോലെ നിറം വരും. കൂടാതെ ടാർ പോലെ ആവുകയും ചെയ്യും. അത്രേ ഉള്ളൂ കാര്യം. കോളയ്ക്കു പകരം ദോശ പാനിൽ വച്ച് കരിച്ചിട്ട് ഇതാണോ നമ്മൾ രാവിലെ കഴിച്ചുകൊണ്ടിരുന്നത് എന്ന് പറയുന്ന ലാഘവത്തോടെ ഇതും കണ്ടാൽ മതി.

മുന്നറിയിപ്പ്:
കോളയും, അതുപോലുള്ള മറ്റു പാനീയങ്ങളും കൂടുതൽ കുടിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. കാരണം അതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP