Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസാമിനെ കൊലയാളിയാക്കാൻ മുഖ്യമന്ത്രിക്ക് വിഷമം; മരണമടഞ്ഞതല്ല കൊന്നത് എന്ന് പറയാൻ പോലും പേടിയുള്ള മുഖ്യൻ..; മരണമടഞ്ഞ ചന്ദ്രബോസിന് പത്ത് ലക്ഷമെന്ന ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിൽ പ്രതിഷേധിച്ച് സൈബർ ലോകം

നിസാമിനെ കൊലയാളിയാക്കാൻ മുഖ്യമന്ത്രിക്ക് വിഷമം; മരണമടഞ്ഞതല്ല കൊന്നത് എന്ന് പറയാൻ പോലും പേടിയുള്ള മുഖ്യൻ..; മരണമടഞ്ഞ ചന്ദ്രബോസിന് പത്ത് ലക്ഷമെന്ന ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിൽ പ്രതിഷേധിച്ച് സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃശൂരിൽ ശോഭാ സിറ്റിയിൽ ചന്ദ്രബോസ് എന്നായാൾ മരണമടഞ്ഞുവെന്ന് പറയാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയൂ. പാവം സെക്യൂരിറ്റിക്കാരനെ കാറിടിച്ചു മൃഗീയമായി കൊന്നതൊന്നും ഉമ്മൻ ചാണ്ടി അറിഞ്ഞിട്ടില്ല. ഇതു തന്നെയാണ് സോഷ്യൽ മീഡിയയെ പ്രകോപിപ്പിക്കുന്നത്. ചന്ദ്രബോസിന് നഷ്ടപരിഹാരം നൽകേണ്ടത് ജനങ്ങളുടെ ഖജനാവിൽ നിന്നല്ല. നിസാമിന്റെ കൈയിൽ നിന്ന് വാങ്ങിക്കൊടുക്കാൻ കഴിയുമോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ് സോഷ്യൽ മീഡിയ. അങ്ങനെ പോസ്റ്റിട്ട് ഉമ്മൻ ചാണ്ടി പുലിവാല് പിടിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഫേസ്‌ബുക്കിലൂടെ ജനങ്ങളെ അറിയിക്കുകയെന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പതിവ് രീതിയാണ്. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്കിൽ പോസ്റ്റായെത്തും. അങ്ങനെ ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനുള്ള തീരുമാനവും ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെത്തി. നാല് മണിയോടെയാണ് പോസ്റ്റ് ഇട്ടത്. അപ്പോഴേക്കും പ്രതികരണങ്ങളും തുടങ്ങി.

തൃശൂരിൽ മരണമടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. ഏറ്റവും നിർഭാഗ്യകരമായ സാഹചര്യത്തിലാണ് ചന്ദ്രബോസ് മരിച്ചത്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും സങ്കടത്തിലാക്കിയ സംഭവമാണിത്. ചന്ദ്രബോസിന്റെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. നിയമപരമായ മാർഗങ്ങളിലൂടെ നഷ്ടപരിഹാരം വാങ്ങിനൽകുവാൻ പരമാവധി ശ്രമിക്കും-ഇതായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. വൈകിട്ട് നാലുമണിക്കിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെ രണ്ട് മണിക്കൂറുകൊണ്ട് തന്നെ പ്രതികരണങ്ങൾ അറുന്നൂറ്റി അമ്പത് കഴിഞ്ഞു. ചന്ദ്രബോസിന്റെ കൊലപാതകത്തിൽ സോഷ്യൽ മീഡിയയുടെ വികാരം മുഴുവൻ പ്രതിഫലിപ്പിക്കുന്നതാണ് കമന്റുകൾ.

ആ പാവം മനുഷ്യൻ ആത്മഹത്യ ചെയ്തതല്ല ആ ക്രൂരനാൽ കൊല്ലപെട്ടതാണ് , എന്നിട്ടാ കൊലപാതകിയെ കുറിച്ചോ ശിക്ഷയെ കുറിച്ചോ ഒന്നും പറയാനില്ലേ മുഖ്യമന്ത്രി താങ്കൾക്ക് , ആ കുടുംബത്തിനു കയ്താങ്ങവുന്ന നഷ്ടപരിഹാരം കൊടുക്കുക തന്നെവേണം പക്ഷെ അത് ആ കുറ്റവാളിയുടെ കയ്യിൽ നിന്നും വാങ്ങിക്കണം അത് അവരുടെ അവകാശം ആണ് ഒരുത്തന്റെയും പിച്ചയല്ല ! വധശിക്ഷയിൽ കുറഞ്ഞ ഒന്നും അവന് അർഹിക്കുനില്ല , ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു !-മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ വന്ന ഈ കമന്റിന്റെ വികാരം തന്നെയാണ് അഞ്ചൂറിലധികം കമന്റുകളും പങ്കുവയ്ക്കുന്നത്. മരണമടഞ്ഞതല്ല കൊന്നതാണു എന്ന് പറയാനുള്ള ആർജ്ജവം കാണിക്കൂ എന്ന് അഭ്യർത്ഥിക്കുന്ന പോസ്റ്റുമുണ്ട്.

 

ബഹു മുഖ്യമന്ത്രി, നിർഭാഗ്യകരം എന്ന് പറഞ്ഞു കേവലവൽക്കരിക്കാവുന്ന ഒരു കേസല്ല ഇത്. കേരളത്തിലെ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകമാണിത്. നിസാം എന്ന് പറയുന്ന ക്രൂരനായ ക്രിമിനലിനെ മാനസീക രോഗിയാക്കി രക്ഷപ്പെടുത്തുവാനുള്ള ഗൂഡ പദ്ധതിയാണ് അണിയറയിൽ നടക്കുന്നതെന്ന ബോധ്യമാണ് പൊതു ജനങ്ങൾക്കുള്ളത്. സമ്പന്നനും പാവപ്പെട്ടവനും തുല്യ നീതിയും തുല്യ നിയമവും അനുശ്വാസിക്കുന്ന നമ്മുടെ ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ നിസാം എന്ന ക്രിമിനലിനെ സംരക്ഷിക്കാൻ അനുവദിച്ചു കൂടാ... മാത്രമല്ല, കൂലിപ്പണിക്ക് പോകുന്ന പൗരൻ ഉൾപ്പെടെ നൽകുന്ന നികുതി പണത്തിൽ നിന്നും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകുകയല്ല, മറിച്ച് ആ കാടത്തം കാണിച്ച നിസാമിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ കണ്ടു കെട്ടി ആ കുടുംബത്തിനു നൽകുകയാണ് വേണ്ടത് . ഒരു ഹൃദയമില്ലാത്ത ക്രിമിനൽ ചെയ്ത കുറ്റത്തിന് പൊതുജനം നഷ്ട പരിഹാരം നൽകണമെന്ന് പറയുന്നത് എത്ര ബാലിശമാണെന്നാണ് ഒരു കമന്റെ്

ചന്ദ്രബോസിനെ കൊന്ന ക്രിമിനലിനെതിരെ നിയമം എന്ത് നടപടി എടുക്കും എന്നും കൂടി പറഞ്ഞിട്ട് പോകു മിസ്റ്റർ മുഖ്യമന്ത്രിയെന്നും ആവശ്യപ്പെടുന്നു. സർ, കാണുന്നില്ലേ പോസ്റ്റിലെ പ്രതികരണങ്ങളുടെ ആകെത്തുകയെന്തെന്ന്..?ജനവികാരം മനസ്സിലാകുന്നുണ്ടല്ലോ അല്ലേ സർ ? പിശാചിനെപ്പോലും നാണിപ്പിക്കുന്ന പ്രവൃത്തികളുമായി ജീവിച്ച ഒരു മനുഷ്യപ്പിശാചിന്റെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടി കൊല്ലപ്പെട്ട മനുഷ്യന്റെ കുടുംബത്തെ സഹായിക്കാനും നഷ്ടപരിഹാരം (അതാകുകയില്ലെങ്കിലും) നൽകാനും അങ്ങനെയെങ്കിലും കൊലയാളിയായ ആ പിശാചിലെ ധാർഷ്ട്യത്തെ ഇല്ലായ്മ ചെയ്യാനും അങ്ങയുടെ നേതൃത്വത്തിലുള്ള ബഹുമാനപ്പെട്ട സർക്കാർ തയ്യാറാവണമെന്നാണ് മറ്റൊരു ആവശ്യം.

കടുവ കോടീശ്വരൻ അല്ലാത്തതുകൊണ്ട് , വെടി വെക്കാൻ ഉത്തരവിട്ടു, ഈ മൃഗം കോടീശ്വരൻ ആയതിനാൽ സഹ മൃഗങ്ങൾ ആയ രാക്ഷ്ട്രീയക്കാർ രക്ഷക്കെത്തുന്നുവെന്നും വിമർശനമുണ്ട്. കഴിഞ്ഞ ആഴ്ച പാർട്ടിക്കുവേണ്ടി നാദാപുരത്ത് സിപിഐ(എം) വെട്ടേറ്റ് മരിച്ചപ്പോൾ 25 ലക്ഷം. ജീവിക്കാൻ വേണ്ടി തൊഴിലെടുക്കാൻ പോയവനെ പണത്തിന്റെയും രാഷ്ടിയനേതാക്കൾ കൂടെയുണ്ടെന്ന അഹങ്കാരത്തിൽ ഒരു ദുഷ്ടൻ കൊന്നു തള്ളിയപ്പോൾ കുടുംബത്തിനു സർക്കാരിന്റെ 10 ലക്ഷം. ജോലിയെടുക്കതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയാ നല്ലതെന്ന പരിഹാസവുമുണ്ട്. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റുകൾ അങ്ങനെ നിറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP