Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സ്വർണ്ണക്കടത്ത് അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ...അത്തരത്തിലൊരു ഒത്തുതീർപ്പിലേക്ക് പോകുന്നുണ്ടോ'; മുഖ്യമന്ത്രിയുടെ ദീർഘമൗനം കണ്ട് 'സിഎം കേട്ടിരുന്നോ' എന്ന് ചോദിച്ച് മാധ്യമ പ്രവർത്തക; 'ചോദ്യം കേട്ടുവെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്നും' പിണറായി; വൈറലായി മുഖ്യമന്ത്രിയുടെ മൗനവും

'സ്വർണ്ണക്കടത്ത് അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ...അത്തരത്തിലൊരു ഒത്തുതീർപ്പിലേക്ക് പോകുന്നുണ്ടോ'; മുഖ്യമന്ത്രിയുടെ ദീർഘമൗനം കണ്ട് 'സിഎം കേട്ടിരുന്നോ' എന്ന് ചോദിച്ച് മാധ്യമ പ്രവർത്തക; 'ചോദ്യം കേട്ടുവെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്നും' പിണറായി; വൈറലായി മുഖ്യമന്ത്രിയുടെ മൗനവും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ രാഷ്ട്രീയക്കാർ വഴിതിരിച്ച് വിടുന്നതും, പലപ്പോഴും ഒഴിഞ്ഞുമാറുകയും, പ്രതികരണമില്ല എന്നൊക്കെ പറഞ്ഞ് ഒഴിവാകുന്നതും നാം പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം തീർത്തും വേറിട്ട പ്രതികരണമാണ് ഇന്ന് പ്രതിദിന കോവിഡ് ആവലോകനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. 'സ്വർണ്ണക്കടത്ത് അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അത്തരത്തിലൊരു ഒത്തുതീർപ്പിലേക്ക് പോകുന്നുണ്ടോ' എന്നുമുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ദീർഘനേരം നീണ്ട മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യം കേൾക്കാത്തതാകുമെന്ന സംശയത്തിൽ 'സിഎം കേട്ടിരുന്നോ' എന്ന് മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ 'താൻ ചോദ്യം കേട്ടുവെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്നുമായിരുന്നു' മുഖ്യമന്ത്രിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഈ പ്രതികരണം വൈറൽ ആയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെതേ് ധാർഷ്ട്യമാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, സൈബർ സഖാക്കൾ ഈ പ്രതികരണം ആഘോഷിക്കയാണ്. അനാവശ്യ ചോദ്യത്തിന് ആർഹിക്കുന്ന മറുപടി എന്നാണ് ഇവർ പറയുന്നത്. എന്നാൽ രാഷ്ട്രീയ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്നാണ് വിമർകർ പറയുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കരനെ എൻഐഎ വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്യുമ്പോൾ വിശദീകരിക്കേണ്ട ബാധ്യത പിന്നെ ആർക്കാണെന്നാണ് ഇവർ ചോദിക്കുന്നത്. കെ-ഫോണും കെ-റയിലും അടക്കം എം.ശിവശങ്കരന്റെ ഇടപെടലുകൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല എന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കൺസൾട്ടൻസി രാജാണ് എന്ന ആരോപണത്തോടും അദ്ദേഹം കൃത്യമായി പ്രതികരിക്കാൻ തയ്യാറായില്ല എന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. കൺസൾട്ടൻസി മുമ്പുമുണ്ടായിരുന്നുവെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തേക്കാൾ ഇപ്പോൾ കുറവാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിൽ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന്, നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഈ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. എൻഐഎയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാടടെടുക്കണം എന്നത് എൻഐഎ തീരുമാനിക്കേണ്ടതാണ്. അതിൽ സർക്കാറിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP