Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ പലയിടത്തുനിന്നും കേൾക്കുന്നു; അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ കുട്ടികൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു; രക്ഷിതാക്കൾ വളരെയധികം സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി; വേനൽ ചൂടിനെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശം

കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ പലയിടത്തുനിന്നും കേൾക്കുന്നു; അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ കുട്ടികൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു; രക്ഷിതാക്കൾ വളരെയധികം സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി; വേനൽ ചൂടിനെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശം

തിരുവനന്തപുരം: എല്ലാ അവധിക്കാലങ്ങളിലും കേരളത്തിൽ കുട്ടികൾ ആഘോഷത്തിനിടെ അപകടത്തിൽ പെടുന്ന വാർത്തകൾ വരാറുണ്ട്. വെള്ളക്കെട്ടുകളിലും പുഴകളിലും കുളങ്ങളിലും മറ്റും കുളിക്കാനിറങ്ങിയും സമീപകാലത്തായി സെൽഫി എടുക്കുന്നതിന് ഇടയിലും മറ്റും അപകടത്തിൽ പെടുന്നത് കൂടുതലും കുട്ടികളുമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

അവധിക്കാലം തുടങ്ങിയതു മുതൽ കുട്ടികൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കുട്ടികൾ അവധിക്കാലം ആഘോഷിക്കുമ്പോൾ രക്ഷിതാക്കൾ വളരെ അധികം ശ്രദ്ധിക്കണണെന്ന് ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പൂർണരൂപത്തിൽ:

അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിൽ കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികൾ. എന്നാൽ രക്ഷിതാക്കൾ വളരെ അധികം സൂക്ഷിക്കണം.

കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. നീന്തൽ അറിയാത്തവർ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിർന്നവരോ ഇല്ലാതെ കുട്ടികൾ കുളിക്കാൻ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തിൽ പുലർത്തണം. - മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP