Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃത്രിമക്കാൽ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ഊരിമാറ്റുന്നത് വേദനാജനകം; ഒഴിവാക്കാൻ പ്രത്യേക കാർഡ് നൽകണമെന്ന് പ്രധാനമന്ത്രിയോട് സുധ ചന്ദ്രൻ; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് സിഐഎസ്എഫ്

കൃത്രിമക്കാൽ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ഊരിമാറ്റുന്നത് വേദനാജനകം; ഒഴിവാക്കാൻ പ്രത്യേക കാർഡ് നൽകണമെന്ന് പ്രധാനമന്ത്രിയോട് സുധ ചന്ദ്രൻ; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് സിഐഎസ്എഫ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഔദ്യോഗികാവശ്യങ്ങൾക്കായി യാത്രചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്ന് സുധ ചന്ദ്രൻ പറഞ്ഞു.

തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെട്ടു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര, സംസ്ഥാന സർക്കാരിനെയും പരാമർശിച്ച് സുധ ചന്ദ്രന്റെ പരാതി. തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നതിനായി പ്രത്യേക കാർഡ് നൽകണമെന്നും പ്രധാനമന്ത്രിയോട് നടി ആവശ്യപ്പെട്ടു.

 

      View this post on Instagram

A post shared by Sudhaa Chandran (@sudhaachandran)

സുധയുടെ പരാതി വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പ്രമുഖരടക്കമുള്ളവർ നടിയെ പിന്തുണച്ചെത്തി. സിനിമ- സീരിയൽ താരങ്ങൾ അടക്കം നിരവധി പേർ ഈ വീഡിയോ പങ്കുവച്ചിരുന്നു. സുധയെ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അർഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

തേ സമയം സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ് (Central Industrial Security Force)രംഗത്തെത്തി. വിമാനത്താവളത്തിൽ കൃത്രിമക്കാൽ അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് ക്ഷമാപണം. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് കൃത്രിമക്കാൽ അഴിച്ചു പരിശോധിക്കേണ്ടതെന്ന് സിഐഎസ്എഫ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

വർഷങ്ങൾക്ക് മുൻപാണ് കാറപകടത്തിൽ സുധയുടെ കാൽ നഷ്ടമായത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇവർ നൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP